ഇന്റർനെറ്റ് സമത്വത്തിനു പിന്തുണയുമായി ടെലികോം മന്ത്രാലയം; ലക്ഷ്യം സൗജന്യ നെറ്റ് ഉപയോഗം; അധിക സേവനങ്ങൾക്ക് പ്രത്യേക നിരക്ക് ഈടാക്കരുതെന്നും നിർദ്ദേശം
ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിനു പിന്തുണയുമായി ടെലികോം മന്ത്രാലയം. മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.
ഓവർ ദ് ടോപ്പ് സേവനങ്ങൾക്ക് അധിക പണം ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ട്രായിയുടെ വിദഗ്ധ സമിതി തള്ളിക്കളഞ്ഞു. എ.കെ. ഭാർഗവ ചെയർമാനായ ആറംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
രാജ്യത്ത് ഇന്റർനെറ്റ് സൗജന്യമാക്കുകയും ലക്ഷ്യങ്ങളിലൊന്നാണ്. സേവനദാതാക്കൾക്കുള്ള ലൈസൻസ് നിബന്ധനകളിൽ നെറ്റ് സമത്വവും ഉൾപ്പെടുത്തണമെന്നാണു ടെലികോം മന്ത്രാലയത്തിന്റെ ആവശ്യം.
ഉപയോക്താക്കൾ ഇന്റനെറ്റ് ഉപയോഗിക്കുന്നതിന് കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇന്റർനെറ്റ് സമത്വം വേണമെന്ന് ആവശ്യപ്പെട്ടത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പ്രത്യേക സേവനങ്ങൾക്ക് കൂടുതൽ പണം വേണമെന്ന ആവശ്യമാണ് ടെലികോം കമ്പനികൾ ഉന്നയിച്ചിരുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളും, വാട്സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതൽ ചാർജ് തരണമെന്നാണ് ഇന്റർനെറ്റ് സേവനദാതാക്കൾ ആവശ്യപ്പെട്ടിരുന്നത്.
ഇതിനെതിരെ പ്രതിഷേധവുമായി സൈബർ ലോകവും രംഗത്തെത്തി. ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി സോഷ്യൽ മീഡിയ ഒറ്റക്കെട്ടായാണു രംഗത്തെത്തിയത്. ഉപയോക്താക്കൾ ഒന്നാകെ കമ്പനികൾക്കെതിരെ രംഗത്തിറങ്ങി.
ഇതേത്തുടർന്നാണ് പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ടെലികോം മാന്ത്രാലയം തേടിയത്. പത്തുലക്ഷത്തിലധികം ആളുകൾ ഈ അഭിപ്രായ സർവേയിൽ പങ്കെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി.
സമിതിയുടെ പ്രധാന നിർദ്ദേശങ്ങൾഇവയാണ്
- ഇന്റർനെറ്റ് സമത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ അതേപടി നിലനിർത്തണം
- ഇന്റർനെറ്റ് സമത്വത്തിന്റെ അടിസ്ഥാന തത്വങ്ങളും അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നല്ല രീതികളും ഉൾക്കൊണ്ട് ഇന്ത്യക്ക് ആവശ്യമായ രീതിയിലുള്ള ഒരു പദ്ധതി തയാറാക്കണം. ഇന്റർനെറ്റിന്റെ വളർച്ച കണക്കിലെടുത്ത് ഇത്തരത്തിലൊരു പദ്ധതി രൂപീകരണത്തിന് അനുയോജ്യമായ സമയമാണിത്.
- ഇന്നോവേഷനും ഇൻഫ്രാസ്ട്രക്ചറും (പുതുപരീക്ഷണങ്ങളും അടിസ്ഥാന സൗകര്യങ്ങളും) പ്രോത്സാഹിപ്പിക്കപ്പെടണം. ഒന്നിന് മറ്റൊന്നിന്റെ പിൻബലമില്ലാതെ നിലനിൽക്കാനാകില്ല. മേൽപ്പറഞ്ഞ രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഊന്നൽ നൽകേണ്ടത് സ്വതന്ത്ര ഇന്റർനെറ്റ് നിലനിർത്തുക എന്നതിനാണ്. ഇന്റർനെറ്റിലുണ്ടാകാൻ സാധ്യതയുള്ള നിക്ഷേപങ്ങളെ തടയുന്ന ഒന്നും തന്നെ പ്രോത്സാഹിപ്പിക്കപ്പെടരുത്.
- ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളായ എല്ലാവർക്കും ഗുണമേന്മയുള്ള ഇന്റർനറെറ്, യൂണിവേഴ്സൽ ബ്രോഡ്ബാൻഡ് എന്നിവ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയാകണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്.
- ഇന്റർനെറ്റിലെ ഉപയോക്താവിന്റെ അവകാശങ്ങൾ ഉറപ്പുവരുത്തണം. ടെലികോം സേവന ദാതാക്കളോ ഇന്റർനെറ്റ് സേവന ദാതാക്കളോ ഉപയോക്താക്കളുടെ സ്വതന്ത്ര നിയമാധിഷ്ടിത ഉപയോഗത്തിന് തടസ്സമാകാൻ പാടില്ല.
- ഓവർ ദ് ടോപ് സർവീസസ് കഴിഞ്ഞ കുറച്ചു കാലമായി വിപണിയിൽ ലഭ്യമാണ്. അത്തരം സേവനങ്ങൾ ഉപയോക്താവിന്റെ ക്ഷേമത്തെയും ഉത്പാദനക്ഷമതയെയും വർദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് അത്തരം സേവനങ്ങൾ കാര്യമായി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. ഇതിന്റെ വികസനത്തിനോ വളർച്ചക്കോ തടസ്സമാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് നീക്കണ.
- ആപ്ലിക്കേഷൻ ലെയറിനും നെറ്റുവർക്ക് ലെയറിനും തമ്മിൽ വിഭജനം ആവശ്യമാണ്. ആപ്ലിക്കേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നത് ലൈസൻസ്ഡ് നെറ്റുവർക്കിൽനിന്നാണ്.
- നിയന്ത്രണ സംവിധാനങ്ങളിലൂടെ മെസേജുകൾക്കായി ഉപയോഗിക്കുന്ന ഓവർ ദ് ടോപ് കമ്മ്യൂണിക്കേഷൻ സർവീസസിന് തടസ്സമുണ്ടാക്കാൻ പാടില്ല
- വിഒഐപി ഒടിടി കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് (വാട്ട്സ്ആപ്പ് വോയിസ് കോൾ ഉൾപ്പെടെയുള്ളവ ) ടെലികോം സേവന ദാതാക്കളും ഓവർ ദ് ടോപ് സേവന ദാതാക്കളും തമ്മിൽ മത്സരം നിലനിൽക്കുന്നുണ്ട്. ആരോഗ്യകരമായ ഈ മത്സരത്തിൽ ലെവൽ ഫീൽഡ് നിലനിർത്തണം. നിയന്ത്രണങ്ങളിലൂടെ ഒരാൾ വിജയിയും മറ്റൊരാൾ പരാജിതനുമാകാൻ പാടില്ല.
- ഒടിടി വിഒഐപി അന്താരാഷ്ട്ര കോളിങ് സേവനങ്ങൾക്ക് വിശാലമായ ഒരു സമീപനം സ്വീകരിക്കാവുന്നതാണ്. ആഭ്യന്തര കോളുകൾക്കും ലോക്കൽ കോളുകൾക്കും നിലവിലുള്ള സ്ഥിതി നിലനിർത്തണം.
- ടെലികോ സേവന ദാതാക്കളും ഇന്റർനെറ്റ് സേവന ദാതാക്കളും വാഗ്ദാനം ചെയ്യുന്ന താരിഫ് പ്ലാനുകൾ ഇന്റർനെറ്റ് സമത്വം ഉറപ്പാക്കുന്നതിനായി നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുള്ളതാകണം. ട്രായ് താരിഫ് ഫൈലിങ്സ് പരിശോധിച്ച്, ഇന്റർനെറ്റ് ന്യൂട്രാലിറ്റി അടിസ്ഥാന തത്വങ്ങൾ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്തണം.
- ഓവർ ദ് ടോപ്പ് സേവനങ്ങൾ സ്വതന്ത്രമായി ലഭ്യമാക്കുമ്പോഴും രാജ്യത്തിന്റെ സുരക്ഷയ്ക്കായിരിക്കണം അതിലും പ്രാധാന്യം നൽകേണ്ടത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍