Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസ് ഒടുവിൽ കടലാക്രമണവും തുടങ്ങി; ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കത്തി എരിയുന്ന ഈജിപ്ഷ്യൻ കപ്പലിന്റെ ചിത്രങ്ങൾ പുറത്ത്

ഐസിസ് ഒടുവിൽ കടലാക്രമണവും തുടങ്ങി; ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കത്തി എരിയുന്ന ഈജിപ്ഷ്യൻ കപ്പലിന്റെ ചിത്രങ്ങൾ പുറത്ത്

ളുകളെ ക്രൂരമായി കൂട്ടക്കൊല ചെയ്തും കരയിലൂടെ വെടിവെയ്പ് നടത്തിയും കാലം കഴിക്കാനല്ല തങ്ങളുദ്ദേശിക്കുന്നതും ഇതിലും കടുത്ത ആക്രമണങ്ങൾക്കാണെന്നും തെളിയിച്ചിരിക്കുകയാണ് ഐസിസ് ഇപ്പോൾ. കരയാക്രമണത്തിന് പുറമെ കടലാക്രമണത്തിനും തങ്ങൾക്ക് കെൽപുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്ന ചിത്രങ്ങളിലൂടെ ഭീകരർ വ്യക്തമാക്കുന്നു. ഐസിസിന്റെ ഈജിപ്തിലുള്ള വിഭാഗം അതിന്റെ ഭാഗമായി ഒരു നാവൽ പെട്രോൾ കപ്പലിനെ മെഡിറ്ററേനിയൻ കടലിൽ വച്ച് റോക്കറ്റാക്രമണത്തിനിരയാക്കിയിരിക്കുകയാണ്. തങ്ങളുടെ ഒരു കോസ്റ്റ് ഗാർഡ് ഷിപ്പിന് നേരെ ഐസിസ് ഭീകരർ ആക്രമണമഴിച്ച് വിട്ടതിനെ തുടർന്ന് കപ്പലിന് തീപിടിച്ചിട്ടുണ്ടെന്ന് ഈജിപ്ത് സൈന്യം വെളിപ്പെടുത്തുന്നു. നോർത്തേൺ സിനായ് തീരത്തിനടുത്ത് വച്ചാണ് സംഭവം. ഇസ്രയേലും ഗസ്സമുനമ്പുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

കപ്പലിലുണ്ടായിരുന്ന ക്രൂ തിരിച്ച് വെടിവെയ്ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിലിട്ടറി വക്താവായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാമിറാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഐസിസ് സിനായിൽ തങ്ങളുടെ സാന്നിധ്യം പ്രഖ്യാപിച്ചത്. ഇവിടെ നേരത്തെ തന്നെ വേരുകളുള്ള ജിഹാദി ഗ്രൂപ്പായ അൻസാർ ബെയ്ത് അൽ മക്ദിസ് ഐസിസ് നേതാവ് അബു ബക്കർ അൽബാഗ്ദാദിയുമായി കൂട്ടുചേർന്നതോടെയാണീ പ്രഖ്യാപനമുണ്ടായത്. ഇവർക്കിവിടെ 2000ത്തോളം അംഗങ്ങൾ നേരത്തെയുണ്ട്. വർഷം തോറും നിരവധി ബ്രിട്ടീഷ് ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമാണ് സിനായ് എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സിനായ് കോസ്റ്റ്‌ലൈനിലൂടെ പട്രോളിങ് നടത്തുകയായിരുന്ന കപ്പലിന് നേരെ തീരത്ത് നിന്നും ജിഹാദി ഗ്രൂപ്പുകൾ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഭീകരരും കപ്പലിലെ സൈനികരും തമ്മിൽ വെടിവയ്പ് തുടരുന്നതിനിടെ ഐസിസുകാർ കപ്പലിന് നേരെ ഒരു റോക്കറ്റ് അയക്കുകയായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തലുണ്ട്. ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും നിരവധി സൈനികർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൈന്യം വെളിപ്പെടുത്തുന്നത്. കരയിൽ നിന്നും രണ്ട് മൈൽ അകലത്ത് വച്ചാണ് കപ്പൽ തകർക്കപ്പെട്ടതെന്നാണ് ഫലസ്തീനിയൻ ഗസ്സ മുനമ്പിൽ നിന്നും സംഭവത്തിന് സാക്ഷികളായ എഎഫ്‌പി ഫോട്ടോഗ്രാഫറും മറ്റൊരാളും സാക്ഷ്യപ്പെടുത്തുന്നത്. തങ്ങൾ ഈ സമയം ബീച്ചിലിരിക്കുകയായിരുന്നുവെന്നാണ് സാക്ഷികളിലൊരാളായ അഹമ്മദ് നോഫൽ പറയുന്നത്. ആക്രമണത്തിൽ കപ്പൽ തകർന്നതിനെ തുടർന്ന് മറ്റ് നേവി ബോട്ടുകൾ കപ്പിലിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നുവെന്നും സാക്ഷികൾ പറയുന്നു.

കപ്പൽ തകർന്നത് റോക്കറ്റാക്രമണത്താലാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഐസിസുകാർ കപ്പലിൽ സ്‌ഫോടക വസ്തുക്കൾ വയ്ക്കുകയും പിന്നീടത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിക്കാനുമുള്ള സാധ്യതകൾ അധികൃതർ അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് വിധേയമായ കപ്പലിന് എത്രമാത്രം തകർച്ചയുണ്ടായിട്ടുണ്ടെന്നും കപ്പലിന്റെ വലുപ്പവും തരവും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സാമിർ വ്യക്തമാക്കിയിട്ടില്ല. ഈജിപ്ഷ്യൻ കോസ്റ്റ്‌ലൈനിലൂടെ പതിവായി പട്രോൾ നടത്തുന്ന കപ്പലാണ് തകർക്കപ്പെട്ടിരിക്കുന്നത്. ആർമിക്കാരെയും പൊലീസിനെയും മെയിൽലാൻഡ് ഈജിപ്തിലേക്ക് കൊണ്ടുപോകാനും ഇത് ഉപയോഗിക്കാറുണ്ട്. 2013ൽ ഇസ്ലാമിക് പ്രസിഡന്റ് മുഹമ്മദ് മോർസിയെ സൈന്യം സ്ഥാനഭ്രഷ്ഠനാക്കിയതിന് ശേഷം ജിഹാദികൾ ഈ പെനിസുലയിൽ സൈനികരെയും പൊലീസുകാരെയും കൊല്ലുന്നത് പതിവാണ്.

നായിനെ ഈജിപ്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന സൂയസ് കനാൽ ഭാഗങ്ങളിലും ഐസിസ് ആക്രമണം പതിവാണ്.കെയ്‌റോയെയും ചെങ്കടൽ തീരത്തെയും ബന്ധപ്പെടുത്തുന്ന ഒരു ഹൈവേയിലെ മിലിട്ടറി പോസ്റ്റിന് നേരെ കഴിഞ്ഞ ദിവസം ഐസിസ് ആക്രമണത്തിന് ശ്രമിച്ചിരുന്നതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഐസിസുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പ് ഈജിപ്തിൽ വ്യാപകമായ ആക്രമണങ്ങളാണ് അടുത്തിടെ നടത്തുന്നത്. ജൂലൈ ഒന്നിനുണ്ടായ ആക്രമണത്തിൽ 17 പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP