Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷക ആത്മഹത്യയുടെ കണക്ക് കണ്ട് ഇനി ആരും ഞെട്ടേണ്ട; കണക്ക് കൂട്ടുന്ന രീതിയിൽ മാറ്റം വരുത്തി സർക്കാർ കുറച്ചത് 50 ശതമാനം ആത്മഹത്യകൾ...!!!

കർഷക ആത്മഹത്യയുടെ കണക്ക് കണ്ട് ഇനി ആരും ഞെട്ടേണ്ട; കണക്ക് കൂട്ടുന്ന രീതിയിൽ മാറ്റം വരുത്തി സർക്കാർ കുറച്ചത് 50 ശതമാനം ആത്മഹത്യകൾ...!!!

ന്യൂഡൽഹി: മുഖം മോശമായതിന് കണ്ണാടി തല്ലിയുടയ്ക്കുകയെന്ന ഒരു പ്രയോഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ....?? വർധിച്ച് വരുന്ന കർഷക ആത്മഹത്യ കുറയ്ക്കാൻ അത്തരത്തിലുള്ള ഒരു ഒടി വിദ്യയാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്....!!!. പെരുകി വരുന്ന കർഷക ആത്മഹത്യയുടെ കണക്ക് കണ്ട് ഇനി ആരും ഞെട്ടേണ്ടെന്ന് കരുതിയാണ് സർക്കാർ ഈ കുരുട്ട് വിദ്യയുപയോഗിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്. ആത്മഹത്യയുടെ എണ്ണം കണക്ക് കൂട്ടുന്ന രീതിയിൽ മാറ്റം വരുത്തി സർക്കാർ 50 ശതമാനം കർഷക ആത്മഹത്യകൾ ' കുറച്ചിരിക്കുക' ആണത്രെ....!!!!.

പുതിയ കണക്കെടുപ്പ് പ്രകാരം 2014ൽ രാജ്യമാകമാനം ആകെ 5600 കർഷകർ മാത്രമെ ആത്മഹത്യ ചെയ്തിട്ടുള്ളൂ. 2013ലെ ആത്മഹത്യകൾ 11,700 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.കൃഷിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൃഷിക്കാരുടെ ആത്മഹത്യകളെ മാത്രമെ ഇനിമുതൽ കർഷക ആത്മഹത്യയായി ഇപ്പോൾ പരിഗണിക്കുന്നുള്ളൂ. എന്നാൽ ഇതിന് മുമ്പ് കർഷർ എന്ത് കാരണം കൊണ്ട് ആത്മഹത്യ ചെയ്താലും അത് കർഷക ആത്മഹത്യയായാണ് കണക്ക് കൂട്ടിയിരുന്നത്.

കർഷകരുടെ ആത്മഹത്യയിൽ മുൻപന്തിയിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്. 2568 പേരാണിവിടെ ആത്മഹത്യ ചെയ്തിരിക്കുന്നത്. രണ്ടാംസ്ഥാനം തെലങ്കാനയ്ക്കാണ്. ഇവിടെ 898 കർഷകരാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിൽ 826 പേരാണ് ജീവനൊടുക്കിയത്. മൂന്ന് സംസ്ഥാനങ്ങളിലും യഥാക്രമം 45.5 ശതമാനം, 15.9 ശതമാനം, 14.6 ശതമാനം എന്നീ തോതിലാണ് ആത്മഹത്യാ നിരക്ക്.പുതിയ കണക്കെടുപ്പ് പ്രകാരം ആത്മഹത്യയിൽ മുന്നിട്ട് നിൽക്കുന്ന ആദ്യത്തെ നാല് സംസ്ഥാനങ്ങളിൽ ഛത്തീസ് ഗഡ് ആദ്യമായി ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ 400 കർഷകരാണ് സ്വയം ജീവനൊടുക്കിയത്. തൊട്ടുമുമ്പത്തെ വർഷം കർണാടകയായിരുന്നു ഒന്നാംസ്ഥാനത്ത്. 1400 പേരായിരുന്നു ഇവിടെ കഴി#്ഞആത്മഹത്യ ചെയ്തത്.

2012ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത മൊത്തം കർഷകരുടെ എണ്ണം 13,754 ആയിരുന്നു. എന്നാൽ 2013ൽ ഇത് 11,772 ആയിരുന്നു. പുതിയ കണക്കെടുപ്പിലൂടെ കർഷകരുടെ ആത്മഹത്യാക്കണക്കിൽ കുറവ് വരുന്നതായി കാണാം. തൽഫലമായി കഴിഞ്ഞ വർഷം രാജ്യത്താകമാനം 5650 കർഷകർ മാത്രമെ ആത്മഹത്യ ചെയ്തിട്ടുള്ളുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതു പോലെത്തന്നെ മഹാരാഷ്ട്രയിൽ 2013ൽ 3146 പേർ ജീവനൊടുക്കിയെങ്കിൽ പുതിയ കണക്കെടുപ്പ് തുടങ്ങിയതിന് ശേഷം അത് 2568 ആയി ചുരുങ്ങിയിരിക്കുന്നു.

തെലങ്കാനയിൽ 2013ൽ 2014 പേർ മരിച്ചെങ്കിൽ 2014ൽ അത് 898 ആയി ചുരുങ്ങിയിരിക്കുന്നു. മധ്യപ്രദേശിൽ 2013ൽ 1090 കർഷകർ ജീവനൊടുക്കിയെങ്കിൽ കഴിഞ്ഞ വർഷം അത് 826 ആയി ചുരുങ്ങിയെന്നാണ് പുതിയി കണക്കുകൾ വ്യക്തമാക്കുന്നത്.ബാങ്കിലം കടം, കുടുംബപ്രശ്‌നങ്ങൾ എന്നിവ മൂലമാണ് 40 ശതമാനം കർഷരും ആത്മഹത്യ ചെയ്യുന്നത്. പുതിയ കണക്കുകൾ പ്രകാരം രാജസ്ഥാൻ, ബീഹാർ, ജാർഖണ്ഡ്, ഉത്തർഖണ്ഢ്, എന്നിവിടങ്ങളിൽ പൂജ്യം ശതമാനമാണത്രെ കർഷക ആത്മഹത്യ. ആത്മഹത്യ ചെയ്യുന്ന കർഷകരിൽ 72.4 ശതമാനം പേരും 10 ഹെക്ടറിൽ താഴെ ഭൂമിയുള്ളവരാണ്.

കഴിഞ്ഞ വർഷം ജീവനൊടുക്കിയ കർഷകരിൽ 20.6 ശതമാനം പേർ ബാങ്കിലെ കടം മൂലവും 20.1 ശതമാനം പേർ കുടുംബപ്രശ്‌നങ്ങൾ മൂലവുമാണ് ആത്മഹത്യ ചെയ്തത്. വിള നഷ്ടം മൂലം 16.8 ശതമാനം പേരും രോഗാവസ്ഥ മൂലം 13. 2 ശതമാനം പേരും ലഹരിക്കടിമപ്പെട്ട് 4.9 ശതമാനം പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP