Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷോയിബ് മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് യുവരാജ് സിങ്; മൈക്കിൾ ജാക്‌സൺ ഡാൻസു കളിച്ച് യുവിയുടെ പുതിയ ഡബ്‌സ്മാഷ് വീഡിയോ

ഷോയിബ് മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് യുവരാജ് സിങ്; മൈക്കിൾ ജാക്‌സൺ ഡാൻസു കളിച്ച് യുവിയുടെ പുതിയ ഡബ്‌സ്മാഷ് വീഡിയോ

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം വിജയിച്ചപ്പോൾ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും ഭർത്താവ് ഷോയിബ് മാലിക്കും ഡാൻസ് കളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതിനെ കളിയാക്കി യുവരാജ് സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി യുവരാജിനെ വെല്ലുവിളിച്ച് ഷോയിബ് രംഗത്തെത്തിയിരുന്നു. ഈ വെല്ലുവിളിക്ക് മറുപടിയുമായി ഡ്ബ്‌സ് മാഷ് വീഡിയോയുമായി യുവരാജും രംഗത്തെത്തി.

ഗ്രൗണ്ടിലേക്ക് ക്ഷണിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനോട് ഞങ്ങളൊക്കെ ഗ്രൗണ്ടിൽ തന്നെയാണ് ഭായ് എന്നാണ് യുവിയുടെ മറുപടി. മറ്റൊരു ഡസ്മാഷ് വിഡിയോയും യുവി ഷെയർ ചെയ്യുന്നുണ്ട്. യുവരാജ് ഇതാ ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് മൈക്കൾ ജാക്‌സന്റെ പ്രശസ്തമായ മൂൺവാക്കിനെ അനുകരിച്ച് നൃത്തം ചെയ്യുന്നത്. യുവിയുടെ ഡാൻസിനെയും ട്വീറ്റിനെയും കുറിച്ച് പ്രതികരിക്കാൻ സാനിയയോ ഷൊയൈബോ ഇതുവരെ രംഗത്തെത്തിയിട്ടില്ല എന്നതാണ് രസകരം.

സാനിയയും മാലിക്കും ഒരുമിച്ചുള്ള ഡസ്മാഷ് വിഡിയോ കണ്ടശേഷമാണ് യുവരാജ് ട്വിറ്ററിലൂടെ ആദ്യം പ്രതികരിച്ചത്. ഇരുവരും മികച്ച കളിക്കാർ ആണെന്നും എന്നാൽ ഇവരുടെ ഡാൻസ് അസഹനീയമാണ് എന്നായിരുന്നു യുവിയുടെ ട്വീറ്റ്. യുവരാജിനെ മൈതാനത്തേക്ക് ക്ഷണിക്കുന്നുവെന്നാണ് ഇതിനോട് മാലിക്ക് പ്രതികരിച്ചത്. ഈ സംഭാഷണത്തിലെ ഉടുവിലത്തെ മറുപടിയാണ് യുവരാജ് നൽകിയിരിക്കുന്നത്.

ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്റെ ഏകദിന വിജയം ബോളിവുഡ് പാട്ടിനൊപ്പം ചുവടുവച്ച് ആഘോഷിക്കുന്ന ഡബ്‌സ്മാഷ് വീഡിയോയാണ് സാനിയ പോസ്റ്റ് ചെയ്തത്. ഷോയിബ് മാലിക്കിനും, സാനിയയ്ക്കും പുറമെ പാക്ക് ടീമിലെ സഹകളിക്കാരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP