Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓക്ക്‌ലാൻഡിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധരായാൽ അധിക ബോണസ് പോയിന്റ്; പ്രാദേശിക വികസനം ലക്ഷ്യമാക്കി ന്യൂസിലാൻഡ് ഇമിഗ്രേഷൻ പോളിസി; ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ

ഓക്ക്‌ലാൻഡിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധരായാൽ അധിക ബോണസ് പോയിന്റ്; പ്രാദേശിക വികസനം ലക്ഷ്യമാക്കി ന്യൂസിലാൻഡ് ഇമിഗ്രേഷൻ പോളിസി; ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിലേക്ക് കുടിയേറാൻ താത്പര്യമുള്ളവർ ഓക്ക്‌ലാൻഡിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ കൂടുതൽ ബോണസ് പോയിന്റ് വാഗ്ദാനം ചെയ്ത് ന്യൂസിലാൻഡ് സർക്കാർ. രാജ്യത്തെ പ്രാദേശിക വികസനം ലക്ഷ്യം വച്ചുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഇമിഗ്രേഷൻ പോളിസി ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോബ് ഓഫറോടു കൂടി റെസിഡൻസ് വിസയ്ക്ക് അപേക്ഷിക്കുന്ന സ്‌കിൽഡ് മൈഗ്രന്റ്‌സ് ഓക്ക്‌ലാൻഡിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ 30 പോയിന്റ് വരെ ബോണസ് ആയി നൽകുമെന്നാണ് പുതിയ ഇമിഗ്രേഷൻ പോളിസി. ഇതോടൊപ്പം തന്നെ എന്റർപ്രണർ വർക്ക് വിസയ്ക്കു കീഴിൽ പ്രാദേശിക തലത്തിൽ ബിസിനസ് ചെയ്യാൻ പദ്ധതിയുള്ള എന്റർപ്രണേഴ്‌സിന് 40 പോയിന്റ് വരെയാണ് ബോണസ് ആയി നൽകുക.

ന്യൂസിലാൻഡിലെ പ്രാദേശിക മേഖലകളെ പുനരുജ്ജീവിപ്പിക്കുക എന്ന പരമപ്രധാന ലക്ഷ്യമാണ് പുതിയ ഇമിഗ്രേഷൻ പോളിസി കൊണ്ട് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിൽ സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ അഭാവം ഏറെ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വൻ നഗരങ്ങൾ വിട്ട് ചെറിയ മേഖലകളിലേക്ക് കുടിയേറാൻ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൡ നിന്നുള്ളവർ മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിൽ മേഖലയും തെരഞ്ഞെടുക്കുന്നതിനായി വൻ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് വികസനപരമായി പിന്നോക്കം നിൽക്കുന്ന പ്രാദേശിക മേഖലകൾക്ക് ഒട്ടും ഗുണകരമാകുന്നില്ല.

ഉൾനാടൻ മേഖലകളിലേക്ക് കുടിയേറ്റക്കാരെ പ്രത്യേകിച്ച് ഇന്ത്യക്കാരെ ആകർഷിക്കുന്നതിനാണ് അധിക ബോണസ് പോയിന്റ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ്‌കിൽഡ് മൈഗ്രന്റ്‌സിന്റെ തൊഴിൽ സാമർഥ്യം പ്രാദേശിക തലത്തിൽ ഉപയോഗപ്പെടുത്തുമ്പോൾ അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി ജോൺ കീ വ്യക്തമാക്കി. കുടിയേറ്റക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കാനും അതുവഴി സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം പ്രാദേശിക തലത്തിൽ വർധിപ്പിക്കാനുമാണ് സർക്കാർ ഉന്നംവയ്ക്കുന്നത്.

നിലവിൽ ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമാണ് ഒട്ടാഗോ, Rotorua എന്നീ ഉൾനാടൻ മേഖലകളിൽ പഠിക്കാനെത്തുന്നത്. ഇവർക്ക് പഠന ശേഷം മികച്ച തൊഴിൽ സാഹചര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഓരോ പ്രാദേശിക മേഖകളിലും ആവശ്യമായിട്ടുള്ള സ്‌കിൽഡ് ലേബർ പ്രദാനം ചെയ്യുന്നതിനാലാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നവും അതുതന്നെ. പുതിയ ഇമിഗ്രേഷൻ നിയമം ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒരുപരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP