പത്തൊമ്പതാം വയസിൽ എത്തിയ പൊടിമീശക്കാരനെ ആരും മൈൻഡ് ചെയ്തില്ല; അമേരിക്കയിൽ പഠനം നടത്തി മടങ്ങിയ മീശവടിച്ച 25കാരനെ കൈയടിച്ച് സ്വീകരിച്ചു; 32 തികയുന്ന ഫഹദ് ഫാസിൽ വ്യത്യസ്തനാകുന്നത് ഇങ്ങനെ
2002-ൽ കൈയെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച പത്തൊമ്പതുകാരൻ ഷാനുവിന് അതൊരു നൊമ്പരപ്പെടുത്തുന്ന ഓർമയായിരുന്നു. ഫാസിലിന്റെ പുത്രനാണെന്ന ലേബലിൽ എത്തിയിട്ടും ആരും കൊതിക്കുന്ന തുടക്കം ലഭിച്ചിട്ടും ചിത്രം അമ്പേ പരാജയം. ഷാനു എന്നൊരു നടൻ മലയാള സിനിമയുടെ ഓർമയിൽ നിന്ന് മാഞ്ഞുപോയിരുന്നു. എന്നാൽ സിനിമ കണ്ടും കേട്ടും ജീവിച്ച ഫഹദിന് സിനിമയല്ലാതെ മറ്റൊരു ജീവിതം ഇല്ലെന്ന തിരിച്ചറിവുണ്ടാകുന്നത് ഇരുപത്തഞ്ചാം വയസിലാണ്.
പൊടിമീശക്കാരനായി സിനിമയിൽ എത്തി ആരാലും മൈൻഡ് ചെയ്യപ്പെട്ടില്ലെങ്കിലും ഇരുപത്തഞ്ചാം വയസിൽ താടിയില്ലാതെ പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസിൽ മലയാള സിനിമയിലെ ഒന്നാം നിരക്കാരിൽ ഒരുവനാകാൻ അധികനാൾ എടുത്തില്ല. 2011-ൽ ചാപ്പാ കുരിശിൽ നായകനായതോടെ പിന്നീട് ഫഹദിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
കൈയെത്തും ദൂരത്തിനു ശേഷം അമേരിക്കയിൽ പഠനത്തിനായി ചേക്കേറിയ ഫഹദ് തിരിച്ചെത്തുന്നത് 2009-ൽ കേരള കഫേ എന്ന ചിത്ര പരമ്പരയിലൂടെയാണ്. പിന്നീട് പ്രമാണിയിലും കോക്ക്ടെയ്ലിലും ടൂർണമെന്റിലും ചെറിയ വേഷം ചെയ്തുവെങ്കിലും കരിയറിൽ ബ്രേക്കാകുന്നത് ചാപ്പാ കുരിശിലൂടെയാണ്. രണ്ടാം വരവിൽ മുപ്പതിലധികം ചിത്രങ്ങൾ. ഓഗസ്റ്റ് എട്ടിന് 32 വയസ് തികയുമ്പോൾ ഫഹദിന് ഒപ്പം കൂട്ടായി ഇപ്പോൾ നസ്രിയയുമുണ്ട്.
നിലവിലുള്ള നായകസങ്കല്പത്തേയും നടനത്തേയും തിരുത്തിയെഴുതിക്കൊണ്ടാണ് ഫഹദിന്റെ രണ്ടാം വരവ്. ആദ്യവരവിൽ അഭിനയം വഴങ്ങില്ലെന്ന് പറഞ്ഞവർക്കു മുന്നിൽ ഫഹദ് അഭിനയത്തിന്റെ ആഴങ്ങൾ കാട്ടിക്കൊടുക്കുന്ന പ്രകടനങ്ങളായിരുന്നു ഒട്ടുമിക്ക ചിത്രങ്ങളിലും. തികച്ചും അപ്രതീക്ഷിതമായിരുന്നു ഫഹദിന്റെ തിരിച്ചുവരവും. ആദ്യ ചിത്രത്തിനു ശേഷം എട്ടു വർഷത്തെ ഇടവേള. ചാപ്പാ കുരിശിനു ശേഷം ഡയമണ്ട് നെക്ലേസ്, 22 ഫീമേൽ കോട്ടയം, അന്നയും റസൂലും, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗളൂർ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം, അയാൾ ഞാനല്ല...ഫഹദിന്റെ അഭിനയപാടവം തെളിയിക്കുന്ന ഒരുപിടി ചിത്രങ്ങൾ.
രണ്ടാം വരവിൽ മുഴുനീള നായകനായ ചാപ്പാകുരിശിൽ ഫഹദിന്റെ പ്രകടനത്തോടൊപ്പം തന്നെ ശ്രദ്ധ നേടിയതാണ് ഇതിൽ രമ്യാ നമ്പീശനുമായുള്ള ചുംബനരംഗവും. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിപ് ലോക്ക് സീനും ഇതായിരുന്നു. തുടക്കത്തിൽ ഏറെ വിവാദം ഉണ്ടായെങ്കിലും പിന്നീട് പ്രേക്ഷകർ ഫഹദിന്റെ അഭിനയത്തോടൊപ്പം തന്നെ ഈ ചുംബന രംഗത്തേയും സ്വീകരിക്കുകയായിരുന്നു.
അഭിനയത്തോടൊപ്പം തന്നെ നായകന്റെ ശാരീരിക ഘടനകളേയും മാറ്റിമറിച്ചുകൊണ്ടാണ് ഫഹദ് മലയാള സിനിമയിൽ വെന്നിക്കൊടി പാറിക്കുന്നത്. അഞ്ചടി ആറിഞ്ച് പൊക്കം മാത്രമുള്ള, കഷണ്ടിയുള്ള നായകൻ. എന്നാൽ ടാലന്റ് ഇതിനെയെല്ലാം കവച്ചുവയ്ക്കുമെന്ന് ഫഹദ് തെളിയിച്ചിരിക്കുന്നു. രണ്ടാം വരവ് നടത്തിയതിലൂടെ മലയാള സിനിമയിലെ ട്രെൻഡ് സെറ്ററാകാൻ ഫഹദിന് സാധിച്ചുവെന്നും വേണമെങ്കിൽ പറയാം. കഥ പറയുന്ന രീതിയിലും കഥ തെരഞ്ഞെടുക്കുന്ന രീതിയിലും മലയാള സിനിമയിലെ നവോത്ഥാന കാലഘട്ടമായത് ഈ നടന്റെ വരവോടെയാണെന്നു വേണമെങ്കിൽ പറയാം. അതിന്റെ മികച്ച ഉദാഹരണമാണ് 22 ഫീമേൽ കോട്ടയം. നായകനെന്നതിലുപരി പ്രതിനായക പരിവേഷമുള്ള വേഷമായിരുന്നു ഇതിൽ ഫഹദിന്.
തനിക്ക് ഒരു നായികയോടുള്ള പ്രണയം തുറന്നു പറഞ്ഞതിലും വ്യത്യസ്തനായിരുന്നു ഫഹദ്.
അന്നയും റസൂലിലേയും നായികയായിരുന്ന ആൻഡ്രിയ ജറമിയയോടുള്ള തന്റെ പ്രണയം ഫഹദ് തന്നെയാണ് ഒരു ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞത്. എന്നാൽ ആൻഡ്രിയ ഇതു നിഷേധിക്കുകയായിരുന്നു. ആൻഡ്രിയയോടുള്ള പ്രണയത്തകർച്ചയിൽ നിന്നു വിമുക്തനാകാൻ ഏറെനാൾ വേണ്ടി വരുമെന്ന് പറഞ്ഞുവെങ്കിലും അധികം താമസിയാതെ മലയാള സിനിമയിലെ തന്നെ ക്യൂട്ട് സുന്ദരി നസ്രിയ ഫഹദിന്റെ ജീവിതത്തിലെത്തി. തന്നെക്കാൾ പന്ത്രണ്ട് വയസ് ഇളയ നസ്രിയയെ ഫഹദ് 2014 ഓഗസ്റ്റ് 21ന് ജീവിത സഖിയാക്കി. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. വിവാഹത്തിനു മുമ്പ് ഇരുവരും അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗളൂർ ഡേയ്സ് എന്ന ചിത്രത്തിൽ ജോഡികളായി അഭിനയിച്ചിരുന്നു.
ഇന്ന് യുവനിരയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച ഫഹദ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന യുവനടനാണ്. 70 ലക്ഷം മുതൽ 80 ലക്ഷം വരെയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് പറയപ്പെടുന്നത്. തന്റെ മികച്ച അഭിനയപ്രതിഭയ്ക്കുള്ള അംഗീകാരമെന്ന നിലയിൽ 2011-ലും (അകം) 2013-ലും (ആർട്ടിസ്റ്റ്, നോർത്ത് 24 കാതം) മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ ഫഹദ് കരസ്ഥമാക്കിയിട്ടുണ്ട്. 2012-ലും (22 ഫീമേൽ കോട്ടയം) 2013-ലും (നോർത്ത് 24 കാതം) മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡുകളും ഫഹദ് സ്വന്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍