Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ എവിടെയെത്തും? മഞ്ഞയിൽ കളിച്ചാടാൻ ഇംഗ്ലീഷ് താരങ്ങൾ എത്തുമ്പോൾ..!

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ എവിടെയെത്തും? മഞ്ഞയിൽ കളിച്ചാടാൻ ഇംഗ്ലീഷ് താരങ്ങൾ എത്തുമ്പോൾ..!

പ്രവീൺ സ്‌കറിയ

ന്ത്യൻ സൂപ്പർ ലീഗ് 2015 പടി വാതിലിൽ എത്തി നിൽക്കെ.. ഇന്ത്യൻ ഫുട്‌ബോളിന്റെ ഈറ്റില്ലം ആയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര സന്തോഷത്തിൽ അല്ല. ടീം മാനേജ്‌മെന്റിന്റെ തണുപ്പൻ സമീപനം തന്നെയാണ് കാരണം. മറ്റു ടീമുകൾ എല്ലാം സോഷ്യൽ മീഡിയ വഴിയും, മറ്റു മാദ്ധ്യമങ്ങൾ വഴിയും ഓരോ പുതിയ വാർത്തകളും പുതിയ താരങ്ങളുടെ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ എത്തിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഗോസിപ്പ് മാത്രമാണ് ശരണം. ഫേസ്‌ബുക്കിൽ ഏറ്റവും അധികം ലൈക് വാങ്ങി ബഹുദൂരം മുൻപിൽ ആയിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഏതു നിമിഷവും കൊൽകട്ടക്ക് പിന്നിൽ ആവുന്ന സ്ഥിതിയാണ് ഉള്ളത്. അതും കൂടാതെ കഴിഞ്ഞ തവണത്തെ മിന്നും താരങ്ങൾ ആയ ഇയാൻ ഹ്യും, പിയേഴ്‌സൺ, ജെയിംസ് ഡേവിഡ് തുടങ്ങിയവരുമായുള്ള കരാർ പുതുക്കാതിരുന്നതും ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ താരങ്ങളുടെ ലേലത്തിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒളിച്ചുകളി നടത്തിയിരുന്നു. ലേലത്തിലൂടെ ഒരു താരത്തെ പോലും നേടാൻ ശ്രമിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീടു നടന്ന ഡ്രാഫ്റ്റിൽ അധികം പണം മുടക്കാതെ സി കെ വിനീത്, പീറ്റർ കാർവാലോ, കാൽവിൻ ലോബോ, ശങ്കർ സാമ്പിങ്ഗിരാജ് എന്നീ താരങ്ങളെ സ്വന്തമാക്കിയിരുന്നു. ചെലവ് കുറച്ചു നേടിയതാണെങ്കിലും പിന്നീടു വന്ന വിലയിരുത്തലുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ താരങ്ങൾ എല്ലാം നല്ല മുതൽക്കൂട്ട് ആണ് എന്ന അഭിപ്രായം ആണ് ഉയർന്നു വന്നത്.

വിദേശ താരങ്ങളുടെ കാര്യത്തിൽ ഇതുവരെ ഒരു അറിയിപ്പും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാലും ലഭ്യമായ വിവരങ്ങൾ വച്ചും അന്താരാഷ്ട്ര താരങ്ങളുടെ ട്രാൻസ്ഫർ വിവരങ്ങൾ ലഭ്യമാകുന്ന ട്രാൻസ്ഫർ മാർക്കറ്റ് വെബ്‌സൈറ്റ് പ്രകാരവും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരാശരാകേണ്ട കാര്യമില്ല. 2010 ലോകകപ്പ് നേടിയ സ്‌പൈയിൻ നിരയിൽ കളിച്ച കാർലോസ് മാർച്ചെന ആണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് മാർക്യു താരം. 69 തവണ സ്‌പൈയിൻ കുപ്പായം അണിഞ്ഞ 34 കാരനായ കാർലോസ്, സെവില്ല , വാലൻസിയ തുടങ്ങിയ ക്ലബ്കളുടെയും താരമായിരുന്നു. ഇതിനു പുറമേ കഴിഞ്ഞ തവണത്തെ താരം വിക്ടോർ പോള്‌ഗെ ഇത്തവനെയും കൂടെ ഉണ്ട് . കൂടാതെ സ്‌പൈയിൻ താരമായ ജോസു മധ്യനിരയിലെ താരമാവും. ജിങ്ങനും , ഗുർവിന്ധർ സിങ്ങും , നിർമൽ ഛേത്രിയും അടങ്ങുന്ന പ്രതിരോധ നിരക്ക് കാർലോസ് മാർച്ചെന ശക്തി പകരുമ്പോൾ, കാൽവിൻ ലോബോക്കും, ഇഷ്താക് അഹമ്മദിനും, വിനീതിനും കൂട്ടായി പ്ലേ മേക്കർ വിക്ടോർ പോഗ്ലെ, ജോസു, പോർച്ചുഗൽ താരം ജോ കൊയിംബ്ര എന്നിവർ അണിനിരക്കും.

കഴിഞ്ഞ തവണ ഇയാൻ ഹ്യും ഉണ്ടായിട്ടു പോലും ഗോൾ അടിക്കാൻ ആളില്ലാതെ ഇരുന്നത് ബ്ലാസ്റ്റേഴ്‌സിന് തലവേദന ആയിരുന്നു. ഇത്തവണ ആ കണക്കു തീര്ക്കാൻ തന്നെയാണ് വരവ്. ഇന്ത്യൻ താരവും മലയാളിയുമായ മുഹമ്മദ് റാഫിക്ക് കൂട്ടായി എത്തുന്നത് ഇംഗ്ലീഷ് താരങ്ങളായ ക്രിസ് ഡാഗ്‌നൽ ,ആർസെനെൽ താരമായിരുന്ന സാഞ്ചസ് വാട്ട് ,ക്യൂൻസ് പാർക്ക് താരമായിരുന്ന അന്റോണിയോ ജർമ്മൻ എന്നിവരാണ്, ഇതിൽ സാഞ്ചസ് വാട്ട് ,അന്റോണിയോ ജർമ്മൻ എന്നിവർക്ക് വെറും 24 വയസാണ് പ്രായം. മുപ്പത്തി മൂന്ന് കാരൻ ആയ റാഫിയാണ് മുന്നേറ്റ നിരയിലെ കാരണവർ.

എങ്കിലും ആശങ്കകൾ ഒഴിഞ്ഞിട്ടില്ല നാൽപ്പതുകാരൻ ആയ സന്ദീപ് നന്ദി ആണ് ഏക ഗോൾ കീപ്പർ. കൂടാതെ പകരക്കാരുടെ ബെഞ്ചിലും നല്ല പേരുകൾ ഒന്നും ഇല്ല. മറ്റ് ടീമുകൾ വിദേശത്ത് പരിശീലനം ആരംഭിച്ചു ബ്ലാസ്റ്റേഴ്‌സ് ഇതു വരെ ടീം പോലും പ്രഖ്യാപിച്ചിട്ടില്ല. കോച്ച് പീറ്റർ ടെയ്‌ലർ ഇപ്പോഴും ഇന്ത്യയിൽ എത്തിയിട്ടില്ല. അന്തിമ ടീം രൂപീകരിക്കാൻ ഇനി 18 ദിവസം മാത്രം ബാക്കി. ഇതൊന്നും ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. എങ്കിലും ടീമിലേക്ക് ഉയർന്നു കേൾക്കുന്ന ബേവാട്ടർ, പീറ്റർ രാമെജ് , ജോൺ റൈസ് എന്നീ പേരുകൾ, ടീം ഉടമ സച്ചിൻ ടെണ്ടുൽക്കർ എന്നിവ കേരളത്തിലെ ഫുട്‌ബോൾ പ്രേമികളെ നിരാശരാക്കില്ല എന്ന വിശ്വാസത്തിൽ ആണ് ആരാധകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP