Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗം മതാചാരപ്രകാരം തന്നെയോ? അന്യമതസ്ഥരെ പീഡിപ്പിക്കാൻ ഖുറാൻ അനുവദിച്ചിട്ടുണ്ടോ? ഐസിസിന്റെ പേരിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾ പറയുന്നത്

ബലാത്സംഗം മതാചാരപ്രകാരം തന്നെയോ? അന്യമതസ്ഥരെ പീഡിപ്പിക്കാൻ ഖുറാൻ അനുവദിച്ചിട്ടുണ്ടോ? ഐസിസിന്റെ പേരിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾ പറയുന്നത്

നുഷ്യരെ സ്‌നേഹിക്കാല്ലാതെ പീഡിപ്പിക്കാനും ദ്രോഹിക്കാനും ഏതെങ്കിലും മതഗ്രന്ഥങ്ങൾ ഉപദേശിക്കുന്നുണ്ടോ? ഭീകരപ്രസ്ഥാനങ്ങളും തീവ്രവാദികളും മതഗ്രന്ഥങ്ങളെ അവർക്കുതോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്ലാമിക് സ്റ്റേറ്റ്. ലോകം മുഴുവൻ ഭീതി പരത്തുന്ന ഐസിസ് ഭീകരന്മാർ അന്യമതസ്ഥരെ ബലാൽസംഗം ചെയ്യുന്നത് മതാചാരമാണെന്ന് വിശ്വസിക്കുന്നുവെന്ന് പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുസ്ലീങ്ങളല്ലാത്ത പെൺകുട്ടികളെയും സ്ത്രീകളെയും ബലാൽസംഗം ചെയ്യുന്നത് തെറ്റല്ലെന്നും ഇതിനെ ഖുറാൻ ന്യായീകരിക്കുന്നുണ്ടെന്നും ഐസിസ് നേതാക്കൾ അവരുടെ അംഗങ്ങളെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇതനുസരിച്ച് അന്യമതസ്ഥരായ പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നതിൽ പ്രത്യേക ആനന്ദം ഐസിസ് ഭീകരർക്കുണ്ടെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐസിസ് ഭീകരരുടെ ബലാൽസംഗത്തിനിരയായ 12-കാരിയായ യസീദി പെൺകുട്ടിയുടെ വെളിപ്പടുത്തലാണ് ഈ റിപ്പോർട്ടുകൾക്ക് ആധാരം. ഇറാഖിൽവച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ബലാൽസംഗം ചെയ്ത ഭീകരൻ താൻ ചെയ്യുന്നത് പാപമല്ലെന്നും യസീദികളെ പീഡിപ്പിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5000-ത്തോളം യസീദി പെൺകുട്ടികളെയും സ്ത്രീകളെയുമാണ് കഴിഞ്ഞവർഷം ഐസിസ് ഭീകരന്മാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. ചന്തയിൽ ലേലം ചെയ്തുവിറ്റ് യസീദികളെ ഐസിസ് ഭീകരർ ലൈംഗിക അടിമകളാക്കി മാറ്റുകയായിരുന്നു. 11 മാസത്തോളം തടവിൽക്കഴിഞ്ഞശേഷം രക്ഷപ്പെട്ട പെൺകുട്ടി ഇപ്പോൾ അഭയാർഥി ക്യാമ്പിൽക്കഴിയുകയാണ്.

പെൺകുട്ടിയെക്കണ്ട് ന്യുയോർക്ക് ടൈംസ് തയ്യാറാക്കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്. ബലാൽസംഗം ചെയ്തുകൊണ്ടിരുന്നയാളോട് തനിക്ക് വേദനിക്കുന്നുവെന്നും അത് നിർത്താനും പെൺകുട്ടി ആവശ്യപ്പെട്ടു. അപ്പോഴാണ് തന്റെ മതം ഇത് അനുവദിക്കുന്നുണ്ടെന്ന് ഭീകരൻ പറഞ്ഞത്. അന്യമതസ്ഥയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നതിലൂടെ താൻ ദൈവത്തോട് അടുക്കുകയാണെന്നും അയാൾ പറഞ്ഞുവെന്ന് പെൺകുട്ടിയെ ഉദ്ധരിച്ച് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഓരോതവണ ബലാൽസംഗം ചെയ്യുന്നതിനുമുമ്പും ഭീകരരൻ പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് തടവിൽനിന്ന് രക്ഷപ്പെട്ട മറ്റൊരു 15-കാരി പറഞ്ഞു. ഇതൊരു പ്രാർത്ഥനയാണെന്നാണ് അയാൾ പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറയുന്നു. താൻ ചെയ്യുന്നത് തെറ്റല്ലെന്ന വിശ്വാസമാണ് ഐസിസ് ഭീകരനുണ്ടായിരുന്നതെന്നും പെൺകുട്ടി പറയുന്നു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP