Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളം വിഭാഗം ഓണാഘോഷം സെപ്റ്റംബർ 17,18,19 തീയതികളിൽ; 3500 പേർക്കുള്ള സദ്യയൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി

മലയാളം വിഭാഗം ഓണാഘോഷം സെപ്റ്റംബർ 17,18,19 തീയതികളിൽ; 3500 പേർക്കുള്ള സദ്യയൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി

മസ്‌കത്ത്: മസ്‌കത്ത് സോഷ്യൽ ക്‌ളബിന്റെ കീഴിലുള്ള മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 17, 18, 19 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. അൽ ഫലജ് ഹോട്ടലിൽ ഗ്രാന്റ് ഹാളിൽ നടക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡേ ഉദ്ഘാടനം ചെയ്യും. നടൻ ദേവൻ വിശിഷ്ടാതിഥിയായിരിക്കും. ദേവനെ ചടങ്ങിൽ ആദരിക്കും. മലയാളവിഭാഗം നൽകുന്ന സാംസ്‌കാരിക അവാർഡും ദേവന് സമ്മാനിക്കും.

സെപ്റ്റംബർ 18ന് നടക്കുന്ന ചടങ്ങിലാണ് 28 വർഷമായി ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ദേവന് അവാർഡ് സമ്മാനിക്കുക. ഉദ്ഘാടന ദിവസമായ സെപ്റ്റംബർ 17ന് പ്രശസ്ത നർത്തകിയും ഗവേഷകയുമായ ഡോ. മേതിൽ ദേവികയുടെ മോഹിനിയാട്ടം നടക്കും. മേതിൽ ദേവിക ആദ്യമായാണ് മസ്‌കത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. മലയാളം വിങ് നടത്തിയ യൂത്ത് ഫെസ്റ്റിവെലിൽ വിവിധ ഇനങ്ങളിൽ ജേതാക്കളായവർക്ക് സെപ്റ്റംബർ 18ന് നടക്കുന്ന ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

നൃത്തം, സംഗീതം, കല, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ 1500 ലധികം പേരാണ് പങ്കെടുത്തത്. മൂന്നു ദിവസം നീളുന്ന ഓണാഘോഷം സെപ്റ്റംബർ 19ന് നടക്കുന്ന ഓണ സദ്യയോടെയാണ് സമാപിക്കുക. 3500 പേർക്കാണ് പരമ്പരാഗതരീതിയിൽ ഓണസദ്യ വിളമ്പുക. പരമ്പരാഗത തിരുവിതാംകൂർ രീതിയിലുള്ള ഓണസദ്യ കേരളത്തിലെ പ്രമുഖ പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് തയാറാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP