Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫയർഎൻജിൻ വാടകയ്ക്ക് എടുത്ത് വെള്ളം ചീറ്റിച്ചു രസിച്ച് റോഡിൽ നൃത്തം വച്ച് വിദ്യാർത്ഥികൾ; ജെസിബിയുടെയും ട്രാക്ടറിന്റെയും പുറത്തുകയറി പെൺകുട്ടികളും; മാറ്റുകൂട്ടാൻ കെഎസ്ആർടിസി ബസും ചെകുത്താൻ ലോറിയും: സിഇടി മോഡൽ ഓണാഘോഷം അടൂരിലും

ഫയർഎൻജിൻ വാടകയ്ക്ക് എടുത്ത് വെള്ളം ചീറ്റിച്ചു രസിച്ച് റോഡിൽ നൃത്തം വച്ച് വിദ്യാർത്ഥികൾ; ജെസിബിയുടെയും ട്രാക്ടറിന്റെയും പുറത്തുകയറി പെൺകുട്ടികളും; മാറ്റുകൂട്ടാൻ കെഎസ്ആർടിസി ബസും ചെകുത്താൻ ലോറിയും: സിഇടി മോഡൽ ഓണാഘോഷം അടൂരിലും

തിരുവനന്തപുരം: മലയാളികളികളുടെ ഓണാഘോഷം അതിരുവിടുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിക്കാനിടയായ സംഭവത്തിന്റെ വിവാദം അടങ്ങും മുമ്പ് അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ നടന്ന ഓണാഘോഷവും വിവാദമാകുന്നു. ഫയർഫോഴ്‌സ് വാഹനം പോലും വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചായിരുന്നു വിദ്യാർത്ഥികളുടെ ഓണാഘോഷം.

സിഇടിയിൽ ജീപ്പിടിച്ച് മരിച്ച തെസ്‌നി ബഷീറിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച ദിവസമാണ് ഐ.എച്ച്.ആർ.ഡി കോളേജിലും ഓണാഘോഷം നടന്നത്. ഫയർഫോഴ്‌സ് വാഹനം കൂടാതെ ജെ.സി.ബി, ട്രാക്ടർ, ചെകുത്താൻ എന്ന് പേരെഴുതിയ ലോറി, വാടകയ്ക്ക് എടുത്ത കെ.എസ്.ആർ.ടി.സി ബസ്,ക്രെയിൻ, തുറന്ന ജീപ്പ് തുടങ്ങിയവയും ആഘോഷത്തിന് മാറ്റു കൂട്ടി.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. ഇതിനായി 10,000 രൂപയും അടച്ചിരുന്നു. ക്യാമ്പസിലെത്തിയ വാഹനത്തിനു മുകളിൽ വിദ്യാർത്ഥികൾ കയറുകയും വെള്ളം ചീറ്റി കൃത്രിമ മഴനൃത്തവും നടത്തിയ ശേഷമാണ് ആഘോഷങ്ങൾ അവസാനിപ്പിച്ചത്. തീപിടുത്തം ഒന്നുമില്ലാത്തതിരുന്നിട്ടും ഉദ്യോഗസ്ഥർ വെള്ളം പമ്പ് ചെയ്തുകൊടുത്ത് ആഘോഷത്തിൽ പങ്കു ചേർന്നതാണ് വിവാദമായത്. സിഇടിയിലെ പോലെ ചെകുത്താൻ ലോറിയും തുറന്ന ജീപ്പും ആഘോഷത്തിനുണ്ടായിരുന്നു.

പ്രേമം സിനിമയിലെ നിവിൻ പോളിയുടെ വേഷത്തെ അനുകരിച്ച് കറുത്ത ഷർട്ടും മുണ്ടും ധരിച്ചായിരുന്നു ആൺകുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തത്. ഓണാഘോഷത്തിന് വേണ്ടി പതിനായിരം രൂപ അടച്ചാണ് വണ്ടി കൊണ്ടുപോയതെന്നാണ് അടൂർ ഫയർഓഫീസ് പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളം പമ്പ് ചെയ്യേണ്ടിവന്നോ എന്ന് ചോദിച്ചപ്പോൾ ഒഴുക്കിക്കളഞ്ഞിരുന്നുവെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മറുപടി. കോളേജിന്റെ അനുമതിയില്ലാതെയാണ് വിദ്യാർത്ഥികൾ ഓണാഘോഷം നടത്തിയതെന്ന് കോളേജ് അധികൃതർ പറയുന്നു.

ട്രാക്ടറിന്റെ മുകളിലും ബോണറ്റിലും വശങ്ങളിലും പെൺകുട്ടികളുമായിട്ടായിരുന്നു പെൺകുട്ടികളുടെ ഘോഷയാത്ര. റോഡിലൂടെ വന്ന കെഎസ്ആർടിസി ബസിലും കയറി വിദ്യാർത്ഥികൾ ആർപ്പുവിളി നടത്തി. പൊലീസും ആർടിഒ ഉദ്യോഗസ്ഥരും നോക്കിനിൽക്കെയായിരുന്നു വിദ്യാർത്ഥികളുടെ അതിക്രമം എന്നതും ശ്രദ്ധേയാണ്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പത്തനംത്തിട്ട ആർടിഒ പറഞ്ഞു. തിരുവനന്തപുരം അപകടത്തിന്റെ പശ്ചാതലത്തിൽ വിദ്യാർത്ഥികൾക്ക് എതിരെ കേസ് എടുക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP