Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ വിജയം മാതൃഭൂമിയിലെ അരാജകത്വത്തിന് എതിരായ വികാരത്തിന്റെ പ്രതിഫലനം; ഓൺലൈൻ മാദ്ധ്യമപ്രവർത്തകരെയും സംഘടനയ്‌ക്കൊപ്പം കൂട്ടും: കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണൻ മറുനാടൻ മലയാളിയോട്

എന്റെ വിജയം മാതൃഭൂമിയിലെ അരാജകത്വത്തിന് എതിരായ വികാരത്തിന്റെ പ്രതിഫലനം; ഓൺലൈൻ മാദ്ധ്യമപ്രവർത്തകരെയും സംഘടനയ്‌ക്കൊപ്പം കൂട്ടും: കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണൻ മറുനാടൻ മലയാളിയോട്

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാർ എന്ന് മാദ്ധ്യമ മുതലാളിയുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനും മാടമ്പിത്തരത്തിനും എതിരായ വിജയമായിരുന്നു കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി നാരായണൻ മാദ്ധ്യമപ്രവർത്തകൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംഭവിച്ചത്. മാദ്ധ്യമപ്രവർത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുന്ന മാദ്ധ്യമ മുതലാളിമാർക്കെതിരായ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. കോടതിയെയും പുല്ലുവിലകൽപ്പിച്ച് വേജ്‌ബോർഡ് നടപ്പാക്കാൻ തയ്യാറാകാതിരിന്ന സമയത്ത് ഇതിനെതിരെ സമരത്തിൽ പങ്കെടുത്തു എന്നതിനാൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചാണ് മാതൃഭൂമി മാനേജ്‌മെന്റ് സി നാരായണനെ പുറത്താക്കിയത്. തിരുവായ്ക്ക് എതിർവായില്ലാത്ത അവസ്ഥയിൽ മാതൃഭൂമിയിലെ മിക്ക മാദ്ധ്യമപ്രവർത്തകരും വീരേന്ദ്രകുമാറിന്റെ ഉഗ്രശാസന ഭയന്ന് പഞ്ചപുച്ഛമടക്കി നിന്നു. ഒടുവിൽ പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി നാരായണനെതിരെ വോട്ട് ചെയ്യാതിരിക്കാൻ മാതൃഭൂമിയിലെ മറ്റ് മാദ്ധ്യമപ്രവർത്തകർക്ക് വോട്ടിംഗിൽ പോലും വിലക്കേർപ്പെടുത്തി തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അതിനെ ഒക്കെ അതിജീവിച്ച് അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് യൂണിയന്റെ ജനറൽ സെക്രട്ടറിയായി.

ഒരു മാദ്ധ്യമ മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയുടെ ഇരയാകേണ്ടി വന്ന വ്യക്തിയെന്ന അനുഭവപാഠത്തോടെയാണ് സി നാരായണൻ യൂണിയന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കയറുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ മാദ്ധ്യമരംഗത്തെ ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ എളുപ്പം മനസിലാക്കാൻ പുതിയ സെക്രട്ടറിക്ക് സാധിക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ തന്നിൽ വിശ്വാസമർപ്പിച്ചവർക്ക് നന്ദി പറയുന്നതിന് ഒപ്പം തന്നെ വരാനിരിക്കുന്ന നാളുകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചും സി നാരായണൻ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകർക്കിടയിൽ ക്ലബ് സംസ്‌ക്കാരം രൂപപെട്ടുന്നുവെന്ന വിമർശനവും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സി നാരായണനുമായി മറുനാടൻ ലേഖകൻ എം ആർ രാകേഷ് നടത്തിയ അഭിമുഖത്തിലേക്ക്..

  • എന്തുകൊണ്ട് ജനറൽ സെക്രട്ടറിയായി മത്സരിച്ചു? തോറ്റാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ അറിഞ്ഞിട്ടും ഈ തീരുമാനം എടുത്തതിന് കാരണം ?

കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത് പ്രധാനമായും മാതൃഭൂമി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളെ തുടർന്നാണ്. എന്നെ ടാർജറ്റ് ചെയ്തുള്ള പ്രതികാര നടപടികളായിരുന്നു. അതിൽ പങ്കെടുത്ത പലരെയും ഉത്തരേന്ത്യയിലേക്ക് സ്ഥലം മാറ്റി. അവരെല്ലാം ഒരു വാർത്ത പോലും കൊടുക്കാനില്ലാത്ത സ്ഥലങ്ങളിൽ കിടന്നു നരകിക്കുകയാണ്. മറ്റുള്ളവർ സ്ഥാപനത്തിന്റെ ശിക്ഷാനടപടികളെ തുടർന്ന് രാജിവെയ്ക്കാൻ നിർബന്ധിരാവുകയും ചെയ്തു. ഈ സമരത്തിലേക്ക് ഞങ്ങളെ കൊണ്ടു വന്നത് കേരള പത്രപ്രവർത്തക യൂണിയൻ ആണ്. അതുകൊണ്ട് ഞങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും യൂണിയനുണ്ട് എന്ന വിശ്വാസമാണ് എനിക്കുള്ളത്. സംരക്ഷിച്ചില്ലെങ്കിൽ പോലും മാദ്ധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കേണ്ട ബാധ്യത യൂണിയനുണ്ട്. സംഘടനയുടൈ ഉള്ളിൽ നിന്നുകൊണ്ട് മാദ്ധ്യമപ്രവർത്തകരുടെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കേണ്ട ഒരു പ്ലാറ്റ്‌ഫോം അത്യാവശ്യമാണെന്ന് മനസിലാക്കിയതു കൊണ്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാൻ തീരുമാനിച്ചത്. അതിലേറെ ഈ വിഷയത്തിൽ ഞാൻ ഒരു രക്തസാക്ഷി കൂടിയാണ്. അതുകൊണ്ട് തന്നെ മാദ്ധ്യമപ്രവർത്തകരുടെ പ്രശ്‌നങ്ങൾ കുറച്ച് കൂടി ആഴത്തിൽ പഠിക്കാനും അവതരിപ്പിക്കാനും എനിക്ക് കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

  • മാതൃഭൂമിയിൽ വോട്ട് ചെയ്യുന്നത് വിലക്കി, ചിലർ വോട്ട് ചെയ്തു. ഈ വിജയം മാതൃഭൂമിക്ക് എതിരായ വിജയമാണോ?

മാത്യഭൂമിക്കെതിരെയുള്ള വിജയമായി ഞാൻ കാണുന്നില്ല, മാദ്ധ്യമസ്ഥാപനങ്ങളിലെ അരക്ഷിതാവസ്ഥ, അന്യായമായ പിരിച്ചുവിടൽ, ശമ്പളം നൽകാതിരിക്കുക, കരാർവൽക്കരണം തുടങ്ങി മറ്റൊരു സംഘടനയിലെ തൊഴിലാളികൾക്കും നേരിടേണ്ടി വരാത്ത സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ നേരിടുന്നത്. മാദ്ധ്യമപ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്യം പോലും വിലക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാദ്ധ്യമപ്രവർത്തകരെ അടിമകളായി കാണുന്ന മാനേജ്‌മെന്റുകളുടെ നിലപാടിനെതിരെയുള്ള വികാരം മാദ്ധ്യമപ്രവർത്തകർക്കിടയിൽ വർധിച്ചു വരുകയാണ്. അല്ലാതെ മാത്യഭൂമിയെ പിൻപോയിന്റ് ചെയ്യുന്നില്ല. എങ്കിലും മേൽപറഞ്ഞ എല്ലാ അരാജകത്വവും മാതൃഭൂമിയിൽ നിലനിൽക്കുന്നുവെന്നുള്ളത് ശരിയാണ്.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത് പ്രധാനമായും മാതൃഭൂമി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളെ തുടർന്നാണ്. എന്നെ ടാർജറ്റ് ചെയ്തുള്ള പ്രതികാര നടപടികളായിരുന്നു. അതിൽ പങ്കെടുത്ത പലരെയും ഉത്തരേന്ത്യയിലേക്ക് സ്ഥലം മാറ്റി. അവരെല്ലാം ഒരു വാർത്ത പോലും കൊടുക്കാനില്ലാത്ത സ്ഥലങ്ങളിൽ കിടന്നു നരകിക്കുകയാണ്. മറ്റുള്ളവർ സ്ഥാപനത്തിന്റെ ശിക്ഷാനടപടികളെ തുടർന്ന് രാജിവെയ്ക്കാൻ നിർബന്ധിരാവുകയും ചെയ്തു. 

  • ഇന്ത്യാവിഷൻ, ടിവി ന്യൂ, അമൃത തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവർത്തകരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ യൂണിയൻ മുന്നോട്ട് വരുകയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. ഈ ആക്ഷേപത്തെ കുറിച്ച്?

യഥാർത്ഥത്തിൽ പ്രശ്‌നം തുടങ്ങിയത് ഇന്ത്യാവിഷനിൽ ആണ്. ഇന്ത്യാവിഷനിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ യൂണിയൻ പരാജയപ്പെട്ടു. തുടർന്ന് യൂണിയൻ ഏറ്റെടുത്ത ടിവി ന്യൂ അടക്കമുള്ള ചാനലുകളിലെ സമരങ്ങൾ പരാജയപ്പെട്ടതിനു കാരണം തൊഴിലാളികൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ യൂണിയന് കഴിയാത്തതു കൊണ്ടാണ്. പത്രപ്രവർത്തക യൂണിയന്റെ നേതൃത്വം ദുർബലമാണെന്ന് മനസിലാക്കിയതോടെ ആണ് ജീവനക്കാരെ അന്യായമായി പിരിച്ചുവിടാനും മാസങ്ങളോളം അവരുടെ ശമ്പളം തടഞ്ഞു വയ്ക്കാനും മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്നത് പ്രേരിപ്പിച്ചത് . മാനേജ്‌മെന്റുകൾക്ക് മുമ്പിൽ അടിമകളെ പോലെ യൂണിയൻ നേതൃത്വം നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം ഒട്ടും അഭിലഷണീയമല്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഒന്നുകിൽ മാനേജ്‌മെന്റിന് പണമില്ലാഞ്ഞിട്ട് അല്ലെങ്കിൽ മാനേജ്‌മെന്റിന്റെ ഫാസിറ്റ് ചിന്താഗതി കൊണ്ട്. ഈ രണ്ടു വിഷയങ്ങളെയും യൂണിയൻ രണ്ടായി കാണണം.

  • സംഘടനയിൽ മാദ്ധ്യമ പ്രവർത്തകരുടെ പേരിൽ ആനുകൂല്യം തട്ടുന്നവർ പോലുമുണ്ടെന്ന ആരോപണം ശക്തമാണ്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമോ?

കേരള പത്രപ്രവർത്തക യൂണിയനിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത് പരിശോധിക്കണം. പത്രപ്രവർത്തകയൂണിയൻ അംഗങ്ങളെന്ന പേരിൽ ആനുകൂല്യം പറ്റുന്ന അനർഹരായവരെ കുറിച്ച് പരാതി കിട്ടിയാൽ അത് തീർച്ചയായും പരിഗണിക്കും. അവർക്കെതിരെ നടപടിയുമുണ്ടാകും.

  • ജനൽ സെക്രട്ടറി എന്ന നിലയിൽ സംഘടന മുൻഗണ നൽകുന്ന വിഷയമെന്താണ്?

നിലവിൽ കേരള പത്രപ്രവർത്തക യൂണിയൻ ക്ലബ് പാരമ്പര്യമാണ് വച്ച് പുലർത്തുന്നത്. ഏതെങ്കിലും പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം ട്രേഡ് യൂണിയൻ തലത്തിലേക്ക് മാറുന്ന സ്ഥിതിയാണ് ഉള്ളത്. നിലവിൽ യൂണിയന് ക്ലബ്ബിന്റെയോ, ട്രേഡ് യൂണിയന്റെയോ സ്വഭാവമില്ല. അതിനിടയിലുള്ളതെന്തോ ആണ്. നിലവിൽ കേരള പത്രപ്രവർത്തക യൂണിയൻ ക്ലബ് പാരമ്പര്യമാണ് വച്ച് പുലർത്തുന്നത്. ഏതെങ്കിലും പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം ട്രേഡ് യൂണിയൻ തലത്തിലേക്ക് മാറുന്ന സ്ഥിതിയാണ് ഉള്ളത്. നിലവിൽ യൂണിയന് ക്ലബ്ബിന്റെയോ, ട്രേഡ് യൂണിയന്റെയോ സ്വഭാവമില്ല. അതിനിടയിലുള്ളതെന്തോ ആണ്. അങ്ങനെയായതിന്റെ കാരണക്കാർ നമ്മളെല്ലാം ആണ്. സംഘടനയ്ക്കു വേണ്ടി എല്ലാം ഞാനാണ് ചെയ്യുന്നതെന്ന ചിന്താഗതിയോടെ പ്രവർത്തിക്കുന്ന നേതൃത്വത്തിന്റെ പോരായ്മയാണ് ഇത്. വ്യക്തിക്കതീതമായ സംഘടനയാണ് ജീവനക്കാർക്ക് വേണ്ടി നിലകൊള്ളുന്നതെന്ന് മനസിലാക്കിയിരുന്നെങ്കിലും മാദ്ധ്യമരംഗത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയാകണം സംഘടന നിൽക്കേണ്ടത്. അത് തന്നെയാണ് ഞാനും ലക്ഷ്യമിടുന്നത്.

  • മാദ്ധ്യമ പ്രവർത്തകരെ പത്രക്കാർ, ചാനലുകാർ, ഓൺലൈൻ മീഡിയ എന്നിങ്ങനെ തരം തരിക്കുന്നത് ശരിയോണോ?

അങ്ങനെയൊരു വേർതിരിവുണ്ടാകേണ്ട ആവശ്യമില്ല. പത്ര-ദൃശ്യമാദ്ധ്യങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം മാദ്ധ്യമാപ്രവർത്തകരാണ്. അവരുടെ തൊഴിലിന്റെ സ്വഭാവത്തിൽ മാത്രമാണ് വ്യത്യാസം. ആ വ്യത്യാസം സംഘടനയിൽ കാണിക്കേണ്ട ആവശ്യമില്ല.

  • കരാർ ജീവനക്കാരെ സംഘടനയുടെ ഭാഗമാക്കുമോ ?

തീർച്ചയായും. തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ തന്നെ ഇക്കാര്യം ഞങ്ങളുടെ പാനൽ വ്യക്തമാക്കിയിരുന്നു. ആദ്യകമ്മറ്റിയുടെ പ്രധാന അജണ്ടകളിലൊന്നായിരിക്കും കരാർ ജീവനക്കാരുടെ അംഗത്വം. ഒരു മാദ്ധ്യമസ്ഥാപനത്തിൽ മുഴുവൻ സമയപത്രപ്രവർത്തകനായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന് സംഘടനയിൽ അംഗത്വം നൽകുക എന്നതാണ് തീരുമാനം.

  • ഓൺലൈൻ വാർത്താപോർട്ടലുഖളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർകർക്കും സംഘടനയിൽ അംഗത്വം നൽകുമോ ?

വാർത്തയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെല്ലാം മാദ്ധ്യമപ്രവർത്തകരാണ്. അവരും ഇതിൽ ഉൾപ്പെടുന്നവരാണ്. എന്നാൽ ഓൺലൈൻ വാർത്താപോർട്ടലുകൾ സജീവമായതും അടുത്തകാലത്താണ്. സ്ഥിരം സ്വാഭാവത്തോടെ ഓൺലൈൻ പോർട്ടലുകളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും സംഘടനയിലെ അംഗങ്ങളായി പരിഗണിക്കും.

  • മുൻ ജനറൽ സെക്രട്ടറിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച്? താങ്കളുടെ വിഷയം കൈകാര്യം ചെയ്തതതിൽ യൂണിയന് തെറ്റുപറ്റിയോ?

ഒരു സംഘടനയിൽ അംഗമായ ജീവനക്കാരന് ഒരു പ്രശ്‌നം തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പ്രശ്‌നമുണ്ടാകുമ്പോൾ, ആ ജീവനക്കാരനോട് അല്ലെങ്കിൽ ജീവനക്കാരോട് മാനസികമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലകൊള്ളുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് സംഘടനാ നേതൃത്വത്തിന്റെ കടമ. ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകും. എന്നാൽ പോലും ആ അംഗത്തിന് മാനസികപിന്തുണ നൽകുക എന്നുള്ളത് ഒഴിവാക്കാനാകത്ത കാര്യമാണ്. ഒരു ജീവനക്കാരനെ സ്ഥാപനത്തിൽ പിരിച്ചു വിട്ടാൽ മാനേജ്‌മെന്റിൽ സമ്മർദ്ദം ചെലുത്തി അയാൾക്ക് ജോലി വാങ്ങി കൊടുക്കുക്കാൻ യൂണിയന് കഴിഞ്ഞെന്നു വരില്ല. അപ്പോൾ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. കൂടാതെ അങ്ങനെ ജോലി നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് വേണ്ടി ഞാൻ ഒരു പാട് കാര്യങ്ങൾ ചെയ്തു എന്നുള്ള നാട്യം ശരിയല്ല. സംഘടനയുടെ ശക്തി അംഗങ്ങളാണ് എന്ന കാര്യം നേതൃത്വം വിസ്മരിക്കാൻ പാടില്ല.വാർത്തയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെല്ലാം മാദ്ധ്യമപ്രവർത്തകരാണ്. അവരും ഇതിൽ ഉൾപ്പെടുന്നവരാണ്. എന്നാൽ ഓൺലൈൻ വാർത്താപോർട്ടലുകൾ സജീവമായതും അടുത്തകാലത്താണ്. സ്ഥിരം സ്വാഭാവത്തോടെ ഓൺലൈൻ പോർട്ടലുകളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും സംഘടനയിലെ അംഗങ്ങളായി പരിഗണിക്കും. 

  • താങ്കളുടെ മാതൃഭൂമി കേസ് ഏത് തരത്തിൽ പോകും?

അകാരണമായി മാതൃഭൂമിയിൽ നിന്നും പിരിച്ചുവിടപ്പെട്ട സാഹചര്യത്തിൽ, രാജ്യത്തെ നിയമവ്യവസ്ഥ ഉറപ്പാക്കിയിട്ടുള്ള ജോലി സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമത്തിന്റെ വഴിയിലൂടെ പോകാനാണ് എന്റെ തീരുമാനം. മാതൃഭൂമി മാനേജ്‌മെന്റിനെതിരെ ലേബർ കോടതിയെ സമീപിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP