Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നെ എളുപ്പത്തിൽ പ്രണയത്തിൽ വീഴ്‌ത്താമെന്ന് കരുതേണ്ടെന്ന് ഭാമ; രാജീവ് കാമുകനല്ല; ഉറ്റസുഹൃത്ത് മാത്രം

തന്നെ എളുപ്പത്തിൽ പ്രണയത്തിൽ വീഴ്‌ത്താമെന്ന് കരുതേണ്ടെന്ന് ഭാമ; രാജീവ് കാമുകനല്ല; ഉറ്റസുഹൃത്ത് മാത്രം

ലയാളത്തിന്റെ പ്രിയസംവിധായകൻ ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം മലയാളി സിനമയിൽ നിരവധി അവസങ്ങൾ ഭാമയെ തേടിയെത്തി. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റുള്ളവരുടെ പാത പിൻതുടർന്ന് അന്യഭാഷാ ചിത്രങ്ങളിലേക്കും ഭാമ ചേക്കേറി. കന്നഡയും തെലുങ്കുലുമാണ് ഭാമ പതിയെ ശ്‌ര്ദ്ദിക്കപ്പെട്ടു തുടങ്ങിയത്.

മൈനയുടെ റീമേക്കായ ഷൈലു എന്ന ചിത്രം ചെയ്തതോടെയാണ് കന്നഡയിൽ ഭാമയുടെ ടൈം തെളിഞ്ഞത്. ഇതോടെ ഇപ്പോൾ ഭാമയെ തേടി നിരവധി അവസരങ്ങളാണ് വന്നിരിക്കുന്നത്. എന്നാൽ മലയാളത്തെ കൈവിടാനും ഭാമ ഒരുക്കമല്ല. രണ്ട് ഭാഷയിലും ഒരുപോലെ ശോഭിക്കാനാണ് ഭാമയുടെ തീരുമാനം.

എന്നാൽ തെലുങ്കിലേക്കും ചുവടുവച്ചതോടെ ഗോസിപ്പുകളും ഭാമയെ ചുറ്റിപ്പറ്റി പരക്കുകയാണിപ്പോൾ. തെലുങ്ക് നടൻ രാജീവുമായി ഭാമ പ്രണയത്തിലാണെന്നാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്ന പ്രധാന ഗോസിപ്പ്. സംവിധായകൻ കോതിയുടെ മകനാണ് രാജീവ്. ഇരുവരും തമ്മിൽ കുറച്ചുകാലമായി പ്രണയത്തിലാണെന്നും കറങ്ങി നടക്കാറുണ്ടെന്നുമായിരുന്നു ഗോസിപ്പുകൾ.

രാജീവുമായുള്ള ഭാമയുടെ പ്രണയത്തിന് കുടുംബത്തിന്റെ സമ്മതം ഉണ്ടെന്നും ഗോസുപ്പുകാർ പറഞ്ഞു നടന്നിരുന്നു. അടുത്തിടെ ഭാമയെയും രാജീവിനെയും ഹൈദരാബാദിലെ ഒരു ഷോപ്പിങ് മാളിൽ കണ്ടിരുന്നു. എന്നാൽ ഗോസിപ്പുകാരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഭാമ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

രാജീവുമായി പ്രണയമൊപ്പുമില്ലെന്നും ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുമാണ് ഭാമ വ്യക്തമാക്കിയത്. അങ്ങനെ എളുപ്പത്തിൽ തന്നെയാരും പ്രണയത്തിൽ വീഴ്‌ത്താമെന്ന് കരുതേണ്ടെന്നും ഭാമ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാമ തന്റെ ഭാഗം വിശദീകരിച്ചത്. മാത്രവുമാല്ല വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നുപോലുമില്ലെന്നും ഭാമ വ്യക്തമാക്കി. മൂന്ന് നാല് വർഷത്തിന് ശേഷമേ താൻ വിവാഹത്തെ പറ്റി ആലോചിക്കുന്നുള്ളൂവെന്നും ഈ മലയാളി സുന്ദരി വ്യക്തമാക്കി.

ഷാഫിയുടെ 101 വെഡ്ഡിങ്ങിന്റെ ഷൂട്ടിങ് തിരക്കിലാണ് ഭാമയിപ്പോൾ. ചിത്രത്തിൽ റുഖിയാ എന്ന മുസ്ലിം പെൺകുട്ടിയുടെ വേഷത്തിലാണ് ഭാമ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP