Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുക്കൂർ കൊലക്കേസ് പ്രതി ജയരാജനെ എന്തിന് ക്ഷണിച്ചു? ആത്മകഥയും പ്രകാശനവും പൊട്ടിത്തെറിയാകും; ബിജെപി-സിപിഐ(എം) സഹകരണവും പണാധിപത്യവും തുറന്ന് സമ്മതിച്ച കണ്ണൂർ നേതാവിനെതിരെ മുസ്ലിംലീഗിൽ വ്യാപക പ്രതിഷേധം

ഷുക്കൂർ കൊലക്കേസ് പ്രതി ജയരാജനെ എന്തിന് ക്ഷണിച്ചു? ആത്മകഥയും പ്രകാശനവും പൊട്ടിത്തെറിയാകും; ബിജെപി-സിപിഐ(എം) സഹകരണവും പണാധിപത്യവും തുറന്ന് സമ്മതിച്ച കണ്ണൂർ നേതാവിനെതിരെ മുസ്ലിംലീഗിൽ വ്യാപക പ്രതിഷേധം

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിവാദങ്ങൾ കൊണ്ട് മുസ്ലിം ലീഗ് ആടിയുലയുകയാണ്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. സൂപ്പിയടെ ആത്മകഥയും പ്രകാശന ചടങ്ങുമാണ് പൊതുവെ അസംതൃപ്തി പുകയുന്ന ലീഗിൽ പുതിയ വിവാദങ്ങൾ ആളിക്കത്താൻ കാരണമായത്. സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ പുസ്തക പ്രകാശനചടങ്ങിൽ ആശംസാപ്രശംസകനായതാണ് ഇപ്പോഴത്തെ മുസ്ലിംലീഗിലെ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. എം.എസ്.എഫ്. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി അരിയിൽ ഷുക്കൂർ വധിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള പി.ജയരാജനെ ലീഗ് നേതാവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ ആശംസാ പ്രശംസകനായതാണ് ലീഗ് അണികളെ പ്രകോപിപ്പിച്ചത്.

പി.ജയരാജനെ ആക്രമിച്ചുവെന്ന വൃാജേന എം.എസ്.എഫ് നേതാവായ ഷുക്കൂറിനെ വളഞ്ഞാക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു മുസ്ലിം ലീഗ് ആരോപിച്ചിരുന്നത്. ലീഗ് നേതൃത്വവും അണികളും അന്നു മുതൽ പി.ജയരാജനും സിപിഐ.എമ്മിനുമെതിരെ പ്രചാരണ പ്രവർത്തനങ്ങളിലൂടേയും പ്രതാവനകളിലൂടേയും യുദ്ധം തന്നെ പ്രഖൃാപിച്ചിരുന്നു. അതിന്റെ അലയൊലികൾ അവസാനിക്കുംമുമ്പ് പി.ജയരാജന് ലീഗ് നേതാക്കൾക്കൊപ്പം വേദിയിൽ ഇരിപ്പിടം നൽകിയതിനെ ഭൂരിഭാഗം ലീഗ് നേതാക്കളും അണികളും എതിർപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. ഇതോടെ ആത്മകഥാ പ്രകാശനം വിവാദത്തിലായിരിക്കയാണ്. യൂത്ത് ലീഗും എം.എസ്.എഫും.നേതൃത്വത്തിനെതിരെ അങ്കം കുറിച്ചു കഴിഞ്ഞു.

നേർക്കുനേരെ ഒരു ജീവിതം എന്ന കെ.എം. സൂപ്പിയുടെ ആത്മകഥ പാർട്ടിയിൽ ആഭൃന്തര കലഹത്തിനു തന്നെ വഴി തുറന്നിരിക്കയാണ്. പാർട്ടി അണികളും ബന്ധുക്കളും സാമൂഹിക മാദ്ധൃമങ്ങൾ വഴിയും പോര് ആരംഭിച്ചു കഴിഞ്ഞു. ആത്മകഥയിലെ പാർട്ടിക്ക് പണാധിപതൃം പോറലേൽപ്പിച്ചിട്ടുണ്ട് എന്ന പരാമർശവും ഒരു വിഭാഗത്തിന്റെ വിരോധത്തിന് പാത്രമായിരിക്കയാണ്. സമീപകാലത്ത് നടന്ന സംഘടനാ തിരഞ്ഞെടുപ്പിലും ജില്ലാ തേതൃത്വം നീതികാട്ടിയില്ലെന്നും പരാമർശമുണ്ട്. പാർട്ടിയിലെ പണക്കാരായ പ്രതിലോമ ശക്തികളുടെ മുന്നിൽ ചിലപ്പോഴൊക്കെ പരാജയം സംഭവിച്ചിട്ടുണ്ടെന്നും കെ.എം.സൂപ്പിയുടെ പുസ്തകത്തിൽ പറയുന്നു. 1991 ലെ തിരഞ്ഞെടുപ്പിൽ ബിജെപി.യുടേയും സിപിഐ(എം). പ്രവർത്തകരുടേയും സഹായം ലഭിച്ചിട്ടുണ്ടെന്ന് സൂപ്പി തുറന്നു കാട്ടുന്നുണ്ട്.

ഗ്രൂപ്പുകളും വിവാദങ്ങളും കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗിനെ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായി. മുസ്ലിം ലീഗ് അഖിലേന്തൃാ നേതാവ് ഇ. അഹമ്മദിനെ അനുകൂലിക്കുന്ന ഒരു ജില്ലാ നേതാവും ഒരു യൂത്ത് ലീഗ് നേതാവുമാണ് ജില്ലയിലെ ലീഗിന്റെ കാരൃങ്ങൾ തീരുമാനിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. നിലവിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ വി.കെ അബ്ദുൾക്കാദർ മൗലവിയെ കണ്ണൂരിൽ തിരിച്ചു കൊണ്ടു വന്ന് നേതൃത്വം ഏൽപ്പിക്കണമെന്ന ആവശൃവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലയിലെ പ്രശ്‌നങ്ങളിൽ കാരൃമായി ഇടപെടില്ലെന്ന ആക്ഷേപം ഉന്നയിച്ചു കൊണ്ട് രംഗത്തിറങ്ങിയിരിക്കയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും ഘടക കക്ഷികളുമായുള്ള പ്രശ്‌നങ്ങളും മറ്റും ഒതുക്കിത്തീർക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത് ലീഗിലെ കണ്ണൂർക്കാരായ ദേശീയ സംസ്ഥാന നേതാക്കളടക്കമുള്ളവരുടെ ഉദാസീനതകൊണ്ടാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നേതാക്കളും അണികളും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ വരുന്നതുപോലും വിരളമായിരിക്കയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പതിവ് തന്ത്രങ്ങളൊന്നും മെനയാനും ആളില്ലാതായിരിക്കയാണ്. കണ്ണൂർ, തളിപ്പറമ്പ് നഗര സഭകളുടെ ചെയർമാൻ പദവി ലീഗിന്റെ കൈവശമാണുള്ളത്.

അഴീക്കോട് നിയമസഭാ മണ്ഡലം യൂത്ത് ലീഗ് നേതാവ് കെ.എം. ഷാജി പ്രതിനിധീകരിക്കുന്ന ജില്ലയിലെ ഒട്ടേറെ പഞ്ചായത്തുകളും മുസ്ലിംലീഗ് ഭരിക്കുന്നുണ്ട്,. എന്നാൽ വിവാദങ്ങൾ കൊണ്ട് വീർപ്പു മുട്ടുന്ന മുസ്ലിം ലീഗിലെ പ്രശ്‌നങ്ങൾ തണുപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിനും കഴിയാത്ത അവസ്ഥയിലാണ്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP