Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളെ അച്ഛൻ സ്‌നേഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ യുവതി ശ്വാസം മുട്ടിച്ച് കൊന്നത് മൂന്ന് ആൺമക്കളെ; അമ്മയുടെ കാമുകനെ തട്ടിയെടുത്ത 23കാരിക്ക് ഇനി ജീവിതം മുഴുവൻ ഇരുമ്പഴി എണ്ണാം

മകളെ അച്ഛൻ സ്‌നേഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ യുവതി ശ്വാസം മുട്ടിച്ച് കൊന്നത് മൂന്ന് ആൺമക്കളെ; അമ്മയുടെ കാമുകനെ തട്ടിയെടുത്ത 23കാരിക്ക് ഇനി ജീവിതം മുഴുവൻ ഇരുമ്പഴി എണ്ണാം

ക്കളോടുള്ള സ്‌നേഹം അന്ധമാകുമ്പോൾ മുൻപിൻ ആലോചിക്കാതെ അവർക്ക് വേണ്ടി എന്തും ചെയ്യുന്ന മാതാപിതാക്കന്മാരെ പറ്റി ഏറെ കേട്ടിട്ടുണ്ടാകാം. എന്നാൽ അച്ഛൻ മകളെ സ്‌നേഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടി മൂന്ന് ആൺമക്കളെ ഒരു അമ്മ അരുംകൊല ചെയ്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും അല്ലേ...?

എന്നാൽ സംഗതി സത്യമാണ്. ആൺമക്കളോട് അച്ഛൻ അമിത പ്രതിപത്തി കാണിക്കുന്നുണ്ടെന്ന സംശയത്താലാണ് ഓഹിയോവിലെ ബെല്ലെഫോണ്ടയിനിലെ ബ്രിട്ടനി പിൽക്കിങ്ടൺ എന്ന 23കാരി മൂന്ന് ആൺമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. 13 മാസത്തിനിടെ വ്യത്യസ്ത സമയങ്ങളിലാണ് ഇവർ ആൺമക്കളെ കൊന്നൊടുക്കിയത്. അച്ഛന്റെ സ്‌നേഹം തന്റെ മകൾക്ക് കൂടുതൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ കൊലപാതകമെന്നവർ വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയുടെ കാമുകനെ തട്ടിയെടുത്തെന്ന പേരുദോഷം ഈ സ്ത്രീക്ക് കുറച്ച് മുമ്പു തന്നെയുണ്ട്. എന്തായാലും ഇപ്പോൾ ഈ കൂട്ട കൊലപാതകത്തോടെ ഇവർക്ക് ഇനി ജീവിതം മുഴുവൻ ഇരുമ്പഴി എണ്ണാം.

മൂന്ന് കൗണ്ട് കൊലപാതകക്കുറ്റമാണ് ബ്രിട്ടനിയുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ ക്രൂരമായ ഒരു കൃത്യം ഒരു അമ്മ തന്റെ മക്കളോട് കാണിച്ചുവെന്നത് അവിശ്വസനീയമാണെന്നാണ് ലോഗൻ കൗണ്ടി പ്രോസിക്യൂട്ടറായ വില്യം ഗോസ്ലീ പറഞ്ഞത്.മൂന്ന് മാസം പ്രായമുള്ള നോഹിനെ കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനി കൊന്നത്. നാല് വയസുള്ള മകനായ ഗേവിനെ ഏപ്രിലിലും മൂന്ന് വയസുകാരനായ നിയാലിനെ 2014 ജൂലൈയിലുമാണ് ഇവർ വകവരുത്തിയത്. ഒരു ബ്ലാങ്കറ്റ് ഇവരുടെ മേലിട്ട് ശ്വാസംമുട്ടിച്ചാണ് താൻ കുട്ടികളെ കൊന്നതെന്ന് ബ്രിട്ടനി ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ഗോസ്ലീ പറയുന്നത്.

ബ്രിട്ടനിയുടെ കാഴ്ചപ്പാടിൻ താൻ മകൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തുവെന്നാണുള്ളതെന്നാണ് ഗ്ലോസി പറയുന്നത്. മൂന്ന് ആൺകുട്ടികളുടെയും കൊലപാതകം ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണെന്നാണ് പൊലീസ് ചീഫായ ബ്രാൻഡൻ സ്റ്റാൻഡ്‌ലെ പറയുന്നത്. കുട്ടികളുടെ പിതാവും 38കാരനുമായ ജോസഫ് പിൽകിൻഗ്ടൺ വീട്ടിൽ നിന്ന് അകലെ മേരിവില്ലെയിലെ ഹോണ്ട പ്ലാന്റിലാണ് ജോലി ചെയ്യുന്നത്. തന്റെ രണ്ടുമക്കളുടെ മരണം അദ്ദേഹം അറിയുന്നത് അവരുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം മാത്രമാണ്. ഗാവിനും നിയാലും എങ്ങനെയാണ് മരിച്ചതെന്നതിനെക്കുറിച്ച് പൊലീസും ലോക്കൽ കൊരോണറും അന്വേഷിച്ച് വരുകയാണ്.

രണ്ടുമക്കളുടെ കൊലപാതകത്തിന് ശേഷം നോഹിനെയും സഹോദരി ഹെയ്‌ലിയെയും മുൻകരുതലെന്ന നിലയിൽ ചിൽഡ്രൻ സർവീസ് നീക്കം ചെയ്തിരുന്നു. ആൺകുട്ടികളുടെ മരണകാരണം വ്യക്തമല്ലെന്ന കൊറോണറുടെ റിപ്പോർട്ടിനെ തുടർന്ന് ഒരു ജഡ്ജ് ഈ കുട്ടികളെ വീണ്ടും കുടുംബത്തിലേക്ക് അയക്കുകയായിരുന്നു. തുടർന്നാണ് നോഹ് കൊല ചെയ്യപ്പെട്ടത്. നോഹിനെയും ഹെയ്‌ലിയെയും കുടുംബത്തിലേക്ക് വീണ്ടും കൊ ണ്ടു വന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ബ്രിട്ടാനിയുടെ അമ്മാവൻ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിനിടെ അവരെ കുടുംബത്തിലെ അപകടകരമായ സാഹചര്യത്തിലേക്ക് കൊ ണ്ടു വന്നത് ശരിയായില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP