Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊളംബോയിൽ ഇന്ത്യക്കു ചരിത്ര ജയം; ലങ്കൻ മണ്ണിലെ പരമ്പര വിജയം 22 കൊല്ലത്തിനുശേഷം; തലയുയർത്തി വിരാട് കോഹ്‌ലി; ഐസിസി നടപടിക്കിടയിലും ഇരുനൂറാം വിക്കറ്റിന്റെ നിറവിൽ ഇഷാന്ത് ശർമ

കൊളംബോയിൽ ഇന്ത്യക്കു ചരിത്ര ജയം; ലങ്കൻ മണ്ണിലെ പരമ്പര വിജയം 22 കൊല്ലത്തിനുശേഷം; തലയുയർത്തി വിരാട് കോഹ്‌ലി; ഐസിസി നടപടിക്കിടയിലും ഇരുനൂറാം വിക്കറ്റിന്റെ നിറവിൽ ഇഷാന്ത് ശർമ

കൊളംബോ: വിരാട് കോഹ്‌ലി എന്ന പുതിയ ടെസ്റ്റ് നായകന്റെ കീഴിൽ ഇന്ത്യക്ക് ആദ്യ പരമ്പര ജയം. അതും 22 കൊല്ലമായി ഇന്ത്യക്കു കീഴടക്കാൻ കഴിയാതിരുന്ന ലങ്കൻ മണ്ണിൽ.

386 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 268 റൺസിന് പുറത്തായതോടെയാണ് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസും അർധ സെഞ്ച്വറിയുമായി കുശാൽ പെരേര(70)യും ഇന്ത്യയെ അൽപ്പം ഭയപ്പെടുത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ വിജയത്തേരേറുകയായിരുന്നു.

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ആർ അശ്വിനാണ് മാൻ ഓഫ് ദ സീരീസ്. 

117 റൺസ് ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 ന് നേടി. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ തോറ്റിരുന്നു. പിന്നീടുള്ള രണ്ടു ടെസ്റ്റുകളും വിജയിച്ചാണ് ഇന്ത്യ ചരിത്രനേട്ടത്തിലെത്തിയത്. പരമ്പരയിൽ 21 വിക്കറ്റ് വീഴ്‌ത്തിയാണ് ആർ അശ്വിൻ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരത്തിന് അർഹനായത്. അമിത് മിശ്ര 15ഉം ഇഷാന്ത് ശർമ 13ഉം വിക്കറ്റു വീഴ്‌ത്തി.

അവസാന ദിനമായ ഇന്ന് ചായയ്ക്കു പിരിയുമ്പോൾ ലങ്ക ആറിന് 249 റൺസ് എന്ന നിലയിലായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസും ക്രീസിൽ ഉണ്ടായിരുന്നു. എന്നാൽ ചായയ്ക്കു ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഇശാന്ത് ശർമ, സെഞ്ചുറി നേടിയ മാത്യൂസിനെ(110) പുറത്താക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇശാന്തിന്റെ 200ാം വിക്കറ്റ് നേട്ടമായിരുന്നു ഇത്. പിന്നീടെത്തിയ രംഗണ ഹെറാത്തിനെ അശ്വൻ വിക്കറ്റിനു മുന്നിൽ കുടുക്കി.

ഇഷാന്ത് രണ്ടാം ഇന്നിങ്‌സിൽ മൂന്നു വിക്കറ്റാണെടുത്തത്. അശ്വിൻ നാലുവിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റുമെടുത്തു. ഒരുവിക്കറ്റ് അമിത് മിശ്രയ്ക്കും ലഭിച്ചു.

കൊളംബോ ടെസ്റ്റിന്റെ നാലാം ദിനം മോശമായി പെരുമാറിയതിന്റെ പേരിൽ ഇഷാന്ത് ശർമയ്‌ക്കെതിരെ നടപടിയെടുക്കാൻ ഐസിസി തീരുമാനിച്ചിരുന്നു. രണ്ടിന്നിങ്‌സിലുമായി എട്ടുവിക്കറ്റെടുത്ത ഇഷാന്തിന്റെ പ്രകടനം വിജയത്തിൽ നിർണായകമാകുകയും ചെയ്തു. ഇഷാന്തുമായി കൊമ്പുകോർത്ത മൂന്നു ശ്രീലങ്കൻ താരങ്ങൾക്കെതിരെയും ഐസിസി നടപടിയുണ്ടാകും. ധമിക പ്രസാദ്, ദിനേശ് ചാന്ദിമൽ, ലഹിരു തിരിമന്നെ എന്നീ ലങ്കൻ താരങ്ങളാണു നടപടിക്കു വിധേയരാകുക. ടെസ്റ്റ് കഴിഞ്ഞ ശേഷം ശിക്ഷ പ്രഖ്യാപിക്കുമെന്നാണ് ഐസിസി അറിയിച്ചത്.

മൂന്നാം ടെസ്റ്റിലെ നാലാം ദിവസം ഇഷാന്ത് ശർമ ബാറ്റ് ചെയ്യുമ്പോൾ തുടർച്ചയായി ബൗൺസർ എറിഞ്ഞതിനെ തുടർന്നാണു താരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായത്.

നായകനെന്ന നിലയിൽ ആദ്യ പരമ്പര തന്നെ സ്വന്തമാക്കിയ വിരാട് കോഹ്‌ലി നാലു വർഷത്തിനുശേഷം വിദേശത്തു പരമ്പര നേടിത്തരുന്ന നായകനെന്ന ഖ്യാതിയും നേടി.  മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ 1993ലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ ശ്രീലങ്കയിൽ പരമ്പര നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP