Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെസ്റ്റ് കളിക്കാൻ ഇനി ഷെയ്ൻ വാട്‌സൺ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ് സൈറ്റിലൂടെ

ടെസ്റ്റ് കളിക്കാൻ ഇനി ഷെയ്ൻ വാട്‌സൺ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ് സൈറ്റിലൂടെ

കാൻബെറ: ഓസ്‌ട്രേലിയയുടെ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഞായറാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഏകദിന, ട്വന്റി20 മത്സരങ്ങളിൽ തുടരുമെന്ന് വാട്‌സൺ അറിയിച്ചു. 59 ടെസ്റ്റിൽ 109 ഇന്നിങ്‌സിൽനിന്ന് 3731 റൺസും 75 വിക്കറ്റും നേടിയിട്ടുണ്ട്. 34കാരനായ വാട്‌സൺ ഈ വർഷം ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിൽ കളിച്ചിരുന്നു. ഒന്നാമിന്നിങ്‌സിൽ 30 റൺസും രണ്ടാമിന്നിങ്‌സിൽ 19 റൺസും അടിച്ചു. ഫോമിലല്ലാത്തതിനാൽ പിന്നീടുള്ള മത്സരങ്ങളിൽ കളിപ്പിച്ചില്ല. 2005ലാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിൽ എത്തിയത്. 2002 മുതൽ ഏകദിന ടീമിലുണ്ട്. ഇന്ത്യൻ പ്രീമിയർലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്.

ആക്രമണ ബാറ്റിങ്ങിന് പേരുകേട്ട വാട്‌സൺ ബോളർ എന്ന നിലയിലും ശ്രദ്ധേയനായ കളിക്കാരനാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്.കരിയറിൽ നിരവധി തവണ പരുക്കും ഫോമില്ലായ്മയും കാരണം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ വർഷത്തെ ആഷസിൽ ഇംഗഌിനോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിലാണ് വാട്‌സൺ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിനുശേഷം മോശം ഫോമിനെത്തുടർന്ന് ഷെയ്ൻ വാട്‌സണെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2011ൽ ഓസ്‌ട്രേലിയയിലെ മികച്ച ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ട വാട്‌സൺ, രണ്ടു തവണ മികച്ച താരത്തിനുള്ള അലൻ ബോർഡർ പുരസ്‌കാരം നേടിയിട്ടുണ്ട്.

വിരമിക്കാനുള്ള തീരുമാനം എടുക്കുക എളുപ്പമായിരുന്നില്ലെന്ന് വാട്‌സൺ പറഞ്ഞു. ടെസ്റ്റിൽനിന്നും വിടവാങ്ങാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. ഏകദിനത്തിലും ട്വന്റി20 യിലും കൂടുതൽ മികവോടെ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാട്‌സൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP