Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയെ കളി ജയിപ്പിച്ചതും തോല്പിച്ചതും ധോണി; ട്വന്റി 20 മത്സരത്തിലെ തോൽവിക്ക് ക്യാപ്ടനെ വിമർശിച്ച് സൗരവ് ഗാംഗുലി

ഇന്ത്യയെ കളി ജയിപ്പിച്ചതും തോല്പിച്ചതും ധോണി; ട്വന്റി 20 മത്സരത്തിലെ തോൽവിക്ക് ക്യാപ്ടനെ വിമർശിച്ച് സൗരവ് ഗാംഗുലി

ബർമിങ്ഹാം: ജയിക്കാമായിരുന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യ തോൽക്കേണ്ടി വന്നതോടെ വിമർശനങ്ങളുടെ നടുവിലാണ് നായകൻ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ അലംഭാവമാണ് മൂന്ന് റൺസിന് ഇന്ത്യ തോൽക്കാൻ ഇടയാക്കിയതെന്നാണ് ഉയരുന്ന വിമർശനം. ക്യാപ്ടന് അമിത ആത്മവിശ്വാസമാണെന്നും വിമർശനം ഉയർന്നു. ഇതോടെ രൂക്ഷമായ ഭാഷയിൽ ഇന്ത്യൻ നായകനെ വിമർശിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തി.

അമ്പാട്ടി റായിഡുവിന് സ്‌ട്രൈക്ക് കൊടുക്കാതെ ധോണി നടത്തിയ പരീക്ഷണം പരാജയപ്പെട്ടെന്നാണ് ഗാംഗുലിയുടെ വിമർശനം. അമ്പാട്ടി റായിഡു ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനാണെന്ന് ഗാംഗുലി പറഞ്ഞു. ധോണിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അപ്പുറത്തുള്ള ബാറ്റ്‌സ്മാന് അവസരം കൊടുക്കുമായിരുന്നു. ധോണി ഒരു സാധാരണ മനുഷ്യനാണ്. തെറ്റുപറ്റാം. സച്ചിന് തെറ്റുപറ്റാം. വിവിയൻ റിച്ചാർഡിസിനും തെറ്റുപറ്റിയിട്ടുണ്ട് ഗാംഗുലി പറഞ്ഞു. ഇന്ത്യയെ കളി ജയിപ്പിച്ചതും തോൽപിച്ചതും ധോണിയാണെന്നും ഗാംഗുലി വിമർശിച്ചു.

ബൗണ്ടറി അടിക്കാവുന്ന രണ്ട് പന്തുകളെങ്കിലും താൻ കളഞ്ഞതായി ധോണിയും സമ്മതിച്ചു. താൻ നല്ല ഫോമിലായിരുന്നു. പന്ത് മിഡിൽ ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് ജയിപ്പിക്കാൻ കഴിയും എന്ന് തന്നെയാണ് കരുതിയത്. എന്നാൽ അത് സംഭവിച്ചില്ല. അമ്പാട്ടി റായിഡുവിന് സ്‌ട്രൈക്ക് കൊടുക്കാതെ കളിച്ച ധോണിയുടെ തന്ത്രത്തെക്കുറിച്ച് വിവാദങ്ങൾ തുടരുകയാണ്.

ക്രിസ് വോക്‌സ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 17 റൺസായിരുന്നു. ആദ്യ പന്ത് ധോണി സിക്‌സറിന് പറത്തി. ജയിക്കാൻ അഞ്ച് പന്തിൽ 12. രണ്ടാം പന്തിൽ രണ്ട് റൺസ്, മൂന്നാം പന്തിൽ ധോണി സിംഗിൾ നിഷേധിച്ചു. നാലാം പന്തിൽ ഫോർ. ജയിക്കാൻ രണ്ട് പന്തിൽ അഞ്ച്. അഞ്ചാം പന്തിലും ധോണി സിംഗിൾ നിഷേധിച്ചു. അവസാന പന്തിൽ കിട്ടിയത് ഒരേ ഒരു സിംഗിൾ. മൂന്ന് റൺസിന് ഇന്ത്യ കളി തോറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP