Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സീസണൽ വർക്ക് വിസ ലംഘനങ്ങൾ പിടികൂടാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന

സീസണൽ വർക്ക് വിസ ലംഘനങ്ങൾ പിടികൂടാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന

റിയാദ്:  ഹജ്ജ് തീർത്ഥാടന കാലത്ത്  സീസണൽ വർക്ക് വിസ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികളെ പിടികൂടാൻ തൊഴിൽ മന്ത്രാലയം കർശന പരിശോധനകൾ നടത്തും. മക്ക പ്രവിശ്യയിലെ എല്ലാ ഗേറ്റ് വേയിലും പരിശോധനകളും നിരീക്ഷണകളും കർശനമാക്കി.

ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വിസ ലഭിച്ച കാര്യത്തിനു മാത്രം ഉപയോഗിക്കണമെന്ന്  തൊഴിൽ മന്ത്രാലയം ഇൻസ്‌പെക്ഷൻ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അബ്ദുള്ള അബു ഇത്‌നെയിൻ പറഞ്ഞു.  സീസണൽ വർക്ക് വിസ ലഭിക്കുന്ന തൊഴിലാളികൾ ഉപയോഗിക്കുന്ന വർക്ക് വേ ഒഴികേയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

സീസണൽ വർക്ക് വിസകൾ റിക്രൂട്ട് ചെയ്തിരിക്കുന്ന പ്രൊഫഷണലുകൾക്ക് മാത്രം നൽകുന്നതാണെന്ന് ഇത്‌നെയിൻ വ്യക്തമാക്കി. കിങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദ ഇസ്ലാമിക് പോർട്ട് എന്നിവിടങ്ങളിൽ ശക്തമായ പരിശോധന നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP