Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിന്നമ്മയമ്മ ഓടിയെത്തി; ഷാഹിത കമാൽ കണ്ണ് തുടച്ചു; ബോബി അലോഷ്യസ് നിശബ്ദയായി: ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്നലെ സംഭവിച്ചത്

ചിന്നമ്മയമ്മ ഓടിയെത്തി; ഷാഹിത കമാൽ കണ്ണ് തുടച്ചു; ബോബി അലോഷ്യസ് നിശബ്ദയായി: ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്നലെ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അതുകൊല്ലം ജില്ലയിലാണ്. ആ സ്വർഗ്ഗത്തിൽ ഒരിക്കൽ പോവുന്നയാൾ വീണ്ടും വീണ്ടും പോവും. അത് മുഖ്യ മന്ത്രി ആണെങ്കിലും ശരി പിണറായി വിജയൻ ആണെങ്കിലും ശരി. ചിലർ അവിടെ ചെന്നാൽ അടിമകളായി മാറും. കൊല്ലത്തെ വനിത കോൺഗ്രസ്സ് നേതാവ് ഷാഹിദ കമാലിനെ പോലെ ചിലർ അങ്ങനെയാണ്. പത്തനാപുരത്തെ ഗാന്ധി ഭവനിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് കഴിഞ്ഞേ അവർക്ക് മറ്റൊന്നൊള്ളൂ. ഷാഹിദക്ക് തന്നെ അറിയില്ല എത്രതവണ ഗാന്ധി ഭവനിൽ എത്തിയിട്ടുണ്ടെന്ന്.

രണ്ട് ദിവസം മുൻപ് വന്ന് പോയ ഷാഹിദ ഇന്നലെയും എത്തിയിരുന്നു ഇവിടെ, സോമരാജൻ എന്ന ഈ സ്വർത്തിലെ കാവൽക്കാരന്റെ നന്മ കണ്ട് ഒരുപാട് കരഞ്ഞിട്ടുള്ള ഷാഹിദ പക്ഷെ ഇന്നലെ കണ്ണ് തുടച്ചത് ബ്രിട്ടീഷ് മലയാളിയുടെ ചരിത്രപരമായ ഇടപെടൽ കണ്ടാണ്. തന്റെ ഭർത്താവ് അകാലത്തിൽ മരിച്ചപ്പോൾ ഗൾഫിൽ നിന്നും മൃതദേഹം എത്തിക്കാൻ വേണ്ടിയുണ്ടായ കോലാഹലങ്ങൾ ഓർത്തായിരുന്നു ഷാഹിദയുടെ കണ്ണ് നിറഞ്ഞത്. യുകെയിൽ മരിക്കുന്ന ഒരു മലയാളിയുടെ മൃതദേഹം എത്തിക്കാനുള്ള ചെലവ് മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും വഹിക്കുന്ന കഥ അറിഞ്ഞപ്പോഴാണ് ഈ കണ്ണു നിറയൽ.

ഓണത്തോട് അനുബന്ധിച്ച് മറുനാടൻ മലയാളിയുടേയും ബ്രിട്ടീഷ് മലയാളിയുടേയും വായനക്കാരിൽ നിന്നും ശേഖരിച്ച പതിമൂന്നര ലക്ഷം രൂപ വിതരണം ചെയ്യുന്ന ചടങ്ങാണ് തികച്ചും വികാര നിർഭരമായി മാറിയത്. സാമൂഹ്യ ക്ഷേമ വകുപ്പ് കമ്മീഷൻ അംഗം കൂടിയാണ് ഷാഹിദ. കശുവണ്ടി തൊഴിയാളി ആശ്വാസ ക്ഷേമ നിധി ബോർഡ് സിഇഒ ഡോ. അനിൽകുമാർ, ഒളിമ്പ്യൻ ബോബി അലോഷ്യസ് തുടങ്ങിയ അനേകം പ്രമുഖർ പങ്കെടുത്ത ചടങ്ങിനിടലിയാലിരുന്ന വികാര നിർഭരമായ നിമിഷങ്ങൾ പിറന്നത്. മറുനാടൻ മലയാളി എഡിറ്റർ നടത്തുന്ന അനീതിക്കെതിരെയുള്ള പോരാട്ടത്തെ കുറിച്ച് ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നടത്തിയ പ്രഭാഷണമാണ് വികാര നിർഭരമായ രംഗങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് ഓണം അപ്പീലിന് സഹായം ലഭിക്കുന്ന പത്ത് പേരെയും സഹായിക്കാൻ എത്തിയ മറുനാടൻ മലയാളിയുടേയും ബ്രിട്ടീഷ് മലയാളിയുടേയും എഡിറ്റർ സത്യം തുറന്ന് പറയുന്നതിന്റെ പേരിൽ ശത്രുക്കൾ പെരുകുന്നതും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുന്നതുമായ അനുഭവത്തെക്കുറിച്ച് പ്രസംഗിച്ചപ്പോൾ സദസ്സ് ഒരുമിച്ച് നിശബ്ദമാവുകയായിരുന്നു. തുടർന്നാണ് പ്രഭാഷണം ഇടക്ക് അവസാനിപ്പിച്ച് സഹായ വിതരണത്തിലേക്ക് നീങ്ങുക ആയിരുന്നു. പ്രതിസന്ധിയിലായവരെ സഹായിക്കാൻ മറുനാടൻ എടുക്കുന്ന നിലപാടിനെ കുറിച്ച് സ്വന്തം അനുഭവം വിവരിച്ചും ഷാഹിദ സംസാരിച്ചു. ബ്രിട്ടീഷ് മലയാളി ടീം അംഗവും ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ വോക്കിംഗിലെ ടോമിച്ചനും ചടങ്ങിൽ പങ്കെടുത്തു. മടങ്ങാൻ നേരം കൈയിൽ ഉണ്ടായിരുന്നത്രയും പണം എടുത്ത് സോമരാജന്റെ കൈകളിൽ സമർപ്പിച്ചാണ് ടോമിച്ചൻ മടങ്ങിയത്.

സഹായ വിതരണത്തിന് നേതൃത്വം നൽകിയത് ചിന്നമ്മ ജോൺ എന്ന 82 കാരിയായിരുന്നു. കൊല്ലം ജില്ലയിലെ മദർ തെരേസ എന്നറിയപ്പെടുന്ന ചിന്നമ്മയുടെ മക്കൾ ഒക്കെ അമേരിക്കയിലും മറ്റുമാണ്. മക്കളുടെ സുഹൃത്തുക്കൾ പ്രവാസ ലോകത്ത് നിന്നും അവധിക്ക് വരുമ്പോൾ അവരെ പോയി കണ്ട് പണം ശേഖരിച്ചു ഗാന്ധി ഭവൻ അടക്കം ഏഴ് അനാഥാലയങ്ങൾക്ക് സഹായമായി കൊടുക്കുകയാണ് ചിന്നമ്മയുടെ രീതി. ഇന്നലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായ വിതരണം ഉണ്ടെന്നറിഞ്ഞ് കാണാൻ എത്തിയ ചിന്നമ്മയെ തന്നെ മുഖ്യ വിതരണത്തിന് ചുമതല ഏൽപ്പിക്കുകയായിരുന്നു.

സഹായ വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് 82 കാരി നടത്തിയ പ്രസംഗവും കയ്യടി വാങ്ങി നൽകി. ഒന്നുമില്ലാത്ത ഈ ജീവിതത്തിൽ എന്തെങ്കിലും അർത്ഥം ഉണ്ടാകുന്നത് തന്നെ പോലെയുള്ളവരുടെ അന്ത്യമില്ലാത്ത ഓട്ടം കൊണ്ടാണെന്ന് സരസമായി പറഞ്ഞാണ് ചിന്നമ്മച്ചി പ്രസംഗിച്ചത്. ആദ്യമായി ഗന്ധി ഭവൻ സന്ദർശിച്ച ഒളിമ്പ്യൻ ബോബി അലോഷ്യസ് സംഭവങ്ങളിലൊക്കെ നിശബ്ദം സാക്ഷ്യം വഹിക്കുകയായിരുന്നു. ഡോ. സോമരാജന്റ് നന്മയ്ക്ക് മുൻപിൽ ഒറ്റ വാക്കിൽ പ്രണാമം അർപ്പിച്ചാണ് ബോബി മടങ്ങിയത് വികാര നിർഭരമായി. മറുനാടൻ മലയാളിയുമായി സഹകരിച്ച് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ ഓണം അപ്പീലിൽ ശേഖരിച്ച പതിമൂന്നര ലക്ഷം രൂപയാണ് പത്ത് രോഗികൾക്ക് ഇന്നലെ നൽകിയത്. ഓരാൾക്ക് 135,000 രൂപ വീതമായിരുന്നു സഹായം. നേപ്പാൾ അപ്പീലിന് ശേഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി നടത്തിയ പുതിയ അപ്പീലായിരുന്നു. ഗാന്ധി ഭവന് പത്ത് ലക്ഷത്തോളം രൂപ നൽകിയിരുന്നു.

ബ്ലഡ് ക്യാൻസർ പിടിപെട്ട് മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിൽ കീഴ്പ്പള്ളി വടക്കേക്കരയിൽ താമസിക്കുന്ന ചെങ്ങാലിമറ്റം അനിൽ ഷീജ ദമ്പതികളുടെ മകൾ എട്ടാം ക്ലാസുകാരി അനഘ, സോജിയ എന്ന അപൂർവ രോഗത്തിന്റെ പിടിയിൽ പെട്ടു ശരീരം മുഴുവൻ വേദനയുമായി കഴിയുന്ന കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരിയിൽ നിന്നുള്ള മുഹമ്മദ് ഹാദി എന്ന 12 വയസുകാരൻ, ബ്രയിൻ ട്യൂമർ ബാധിച്ച കോട്ടയം ജില്ലയിലെ തിടനാട് സ്വദേശി ബൈജുവിന്റെ മകൻ അഞ്ചുവയസുകാരൻ ടോമി, ഒരു വർഷക്കാലമായി ക്യാൻസർ രോഗത്തിന്റെ പിടിയിലായ മാവേലിക്കര ചെറുകോൽ സ്വദേശിനി ആയ വിജയമ്മ, തലച്ചോറിനുള്ളിൽ മാരക രോഗം ബാധിച്ച 21 വയസ്സുകാരൻ കണ്ണൂർ ജില്ലയിലെ പേരാവൂർ കണിച്ചാർ സ്വദേശി ആൽബിൻ, കഴിഞ്ഞ മൂന്ന് വർഷക്കാലമായി കിഡ്‌നി രോഗത്തിന്റെ പിടിയിലായ കോട്ടയം ജില്ലയിലെ കോതനല്ലൂരിലെ സെബാസ്റ്റ്യൻ വി. ജെ. എന്ന 52 വയസ്സുകാരൻ, ഇരുവൃക്കകളും തകരാറിലായ ഇടുക്കി ജില്ലയിലെ കാഞ്ചിയാറിന് സമീപം കൽതൊട്ടിയിലെ അരവിന്ദ് യു. ആർ എന്ന മുപ്പത്തിയഞ്ച് വയസ്സുകാരൻ, പാലക്കാട് ജില്ലയിലെ കരാകുറിശ്ശി പഞ്ചായത്ത് കോളനിയിൽ താമസിക്കുന്ന മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന ശരീരത്തിലെ മസ്സിലുകൾ ഇല്ലാതാവുന്ന രോഗം ബാധിച്ച ജോസ് ജോൺ എന്ന നാൽപ്പത് വയസ്സുകാരൻ, ചേർത്തലയിൽ ഹൃദ്രോഗ പീഡകളാൽ വലയുന്ന ദമ്പതികളായ ജോണിയും ഭാര്യ ബീനയും, ക്യാൻസർ ബാധിച്ച മൂത്തമകനെയും ട്യുമർ ബാധിച്ച രണ്ടാമത്തെ മകനെയും പരിചരിക്കാൻ നെട്ടോട്ടമോടുന്ന കൊല്ലത്തെ ബേസിൽ എന്ന ഗൃഹനാഥൻ എന്നിവർക്കാണ് ഇന്നലെ സഹായധനം വിതരണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP