Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മ; ടാഗോറിന്റെ 'മുക്തധാര'യിലൂടെ തുടക്കം; നാടകവായന 25ന് എസ്എംവി സ്‌കൂളിൽ

നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മ; ടാഗോറിന്റെ 'മുക്തധാര'യിലൂടെ തുടക്കം; നാടകവായന 25ന് എസ്എംവി സ്‌കൂളിൽ

തിരുവനന്തപുരം: നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തിരുവനന്തപുരത്തു തുടക്കമാകുന്നു. നാടക-അഭിനയവേദിയിൽ മുദ്ര പതിപ്പിച്ച തിരുവരങ്ങിന്റെ നേതൃത്വത്തിലുള്ള ചൊൽക്കൂട്ടം നാടക വായന അനുശീലന പരിപാടി തലസ്ഥാന നഗരിയിൽ വ്യത്യസ്തമായ സാംസ്കാരിക കൂട്ടായ്മക്ക് തുടക്കമിടുന്നത്.

25ന് തിരുവനന്തപുരം എസ്എംവി ഹയർസെക്കൻഡറി സ്‌കൂളിലാണ് ഈ മാസത്തെ പരിപാടി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 'മുക്തധാര' എന്ന നാടകത്തിന്റെ വായനാവതരണമാണ് ഈ മാസം.

വായനയിൽ നിന്നും സമൂഹം പിന്നോക്കം പോവുകയും കൂട്ടായ വായനകൾ അന്യം നിൽക്കുകയും ചെയ്യുന്ന കാലത്ത് കൂട്ടായ നാടക വായനയും ഒപ്പം ആ നാടകത്തെയും രചയിതാവിനെയും അറിയുവാനും അവസരമൊരുക്കുന്നതാണ് പരിപാടി. ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് വായിക്കുന്നതും കൂട്ടായ്മക്കുള്ളിൽ വായിക്കുന്നതും വ്യത്യസ്ത അനുഭവമം സൃഷ്ടിക്കും.

നാടക വായനയുടെ ആസ്വാദകനായും പങ്കെടുക്കാം. പാശ്ചാത്യ-പൗരസ്ത്യ നാടകങ്ങളെ പരിചയപ്പെടുവാനും പരിചയം പുതുക്കുവാനും വായനയിലൂടെ പുതിയ തലങ്ങൾ കണ്ടെത്തുവാനും അവസരമൊരുങ്ങും.

തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ നടന്ന ആലോചനായോഗത്തിൽ തിരുവരങ്ങ് ഓണററി ചെയർമാൻ പ്രശാന്ത് നാരായണൻ അധ്യക്ഷനായി. ചലച്ചിത്ര-നാടക സംവിധായകൻ വിജുവർമ്മ ഉദ്ഘാടനം ചെയ്തു. അഡ്വ. എ ജി ശ്യാംകുമാർ, ശാലിനി സോമനാഥ്, അനൂപ് എസ് കെ എം, രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

എല്ലാ മാസവും അവസാന ഞായറാഴ്ചകളിലാണ് ചൊൽക്കൂട്ടം നാടക വായനാ അനുശീലന പരിപാടി നടക്കുക. പ്രവേശനം സൗജന്യം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9744497769.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP