Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സച്ചിനും സഞ്ജുവിനും സെഞ്ച്വറി; രഞ്ജി ടോഫിയിൽ കേരളത്തിന് ജമ്മുവിനെതിരെ കൂറ്റൻ ലീഡ്

സച്ചിനും സഞ്ജുവിനും സെഞ്ച്വറി; രഞ്ജി ടോഫിയിൽ കേരളത്തിന് ജമ്മുവിനെതിരെ കൂറ്റൻ ലീഡ്

ശ്രീനഗർ : ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സച്ചിൻ ബേബിയുടെയും ക്യാപ്ടൻ സഞ്ജു സാംസണിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ കേരളം ശക്തമായ നിലയിൽ. ക്യാപ്ടനായുള്ള അരങ്ങേറ്റത്തിൽ തന്നെ സഞ്ജു സെഞ്ച്വറി നേടിയെന്ന പ്രത്യേകതയുമുണ്ട്. 155 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇപ്പോൾ കേരളം നേടിക്കഴഞ്ഞു.

ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് 330 റൺസിന് അവസാനിച്ചിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ എട്ടിന് 485 റൺസെന്ന നിലയിലാണ് കേരളം. കളിയുടെ അവസാന ദിനം ജമ്മുവിന്റെ എല്ലാ ബാറ്റ്‌സ്മാന്മാരേയും പുറത്താക്കാനായാൽ കേരളത്തിന് ജയത്തോടെ മുഴുവൻ പോയിന്റും നേടാനാകും. അല്ലെങ്കിൽ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ പിൻബലത്തിൽ മൂന്ന് പോയിന്റും.

വളരെ പക്വതയാർന്ന പ്രകടനമാണ് സഞ്ജു കേരളത്തിന് വേണ്ടി കാഴ്‌ച്ച വച്ചത്. മികച്ച പന്തുകൾക്ക് അർഹമായ പരിഗണന നൽകി; മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനാണ് സഞ്ജു പ്രധാന്യം നൽകിയത്. 171 പന്തിൽ 101 റൺസ് നേടിയ സഞ്ജു റാം ദയാലിന്റെ പന്തിലാണ് പുറത്തായത്. ശുഭം ഖജൂറിയക്കായിരുന്നു ക്യാച്ച്. സഞ്ജുവിനൊപ്പം ഉറച്ച ഇന്നിങ്‌സ് കളിച്ച സച്ചിൻ ബേബിയും സെഞ്ച്വറി തികച്ചു. 151 റൺസാണ് സച്ചിൻ നേടിയത്.

ജഗദീശ്, റോഹൻ പ്രേം എന്നിവരും 69 റൺസ് വീതമെടുത്ത് കേരളത്തിനായി മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. അവസാന ദിനം ബൗളർമാരുടെ പ്രകടനമാകും കേരളത്തിന് നിർണ്ണായകമാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP