Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎൽ സ്‌പോൺസർ ചെയ്യുന്നത് മഹാ നാണക്കേട്; പിൻവലിയാൻ അനുമതി ചോദിച്ച് പെപ്‌സിയുടെ നോട്ടീസ്; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

ഐപിഎൽ സ്‌പോൺസർ ചെയ്യുന്നത് മഹാ നാണക്കേട്; പിൻവലിയാൻ അനുമതി ചോദിച്ച് പെപ്‌സിയുടെ നോട്ടീസ്; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

മുംബൈ: ഐപിഎൽ ക്രിക്കറ്റ് എന്നത് ആവേശ പോരാട്ടമാണ്. ടിവിയിലൂടെ കളികാണുന്നത് കോടാനുകോടികൾ. ഗാലറികളെ ഇളക്കിമറിക്കാൻ എത്തുന്നത് പതിനായിരങ്ങൾ.

പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് വമ്പൻ ബ്രാൻഡ് നെയിമാണെന്നാണ് പൊതുവേയുള്ള വയ്‌പ്പ്. ഈ വാണിജ്യ സാധ്യതകൾ തന്നെയാണ് ഐപിഎല്ലിനെ പണമൊഴുക്കുന്ന ലീഗാക്കിയത്. പെപ്‌സിയായിരുന്നു പ്രധാന സ്‌പോൺസർ. എന്നാൽ അവർക്ക് മടുക്കകുയാണ്. ഐപിഎല്ലുമായി ഉയരുന്ന വിവാദങ്ങൾ തങ്ങളേയും ബാധിക്കുമോ എന്ന് പെപ്‌സി ഭയക്കുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിന്റെ സ്‌പോൺസർ എന്ന പദവി ആഗോള ഭീമന് തലവേദനയാണ്. അത് ഒഴിയാൻ തയ്യാറെടുക്കുകയാണ് പെപ്‌സി.

സ്‌പോൺസർഷിപ്പ് ഒഴിവാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎൽ സിഇഒയ്ക്ക് പെപ്‌സി കത്തയച്ചു. ഒത്തുകളി വിവാദം നിറയുന്ന ഐപിഎല്ലില്ലിന്റെ ഭാഗമാകാൻ തയ്യാറല്ലെന്നാണ് പെപ്‌സിയുടെ നിലപാട്. അതു കൊണ്ട് മുഖ്യ സ്‌പോൺസർ എന്ന പദവിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ബിസിസിഐയുടെ സ്ഥിരീകരിക്കുന്നുണ്ട്. ഉടൻ തന്നെ വിശദമായി ഇത് ബിസിസിഐ ചർച്ച ചെയ്യു. എന്നാൽ മാദ്ധ്യമങ്ങളോട് ഇതേ പറ്റി പ്രതികരിക്കാൻ പെപ്‌സി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ പെപ്‌സി ഇക്കാര്യം ബിസിസിഐയെ അറിയിച്ചിരുന്നു. തുടർന്ന് സമ്മർദ്ദത്തിലൂടെ ഒരു കൊല്ലം കൂടി തുടരാൻ സമ്മതിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കത്ത്. ഒക്ടോബർ 18ന് ചേരുന്ന ബിസിസിഐ ഇക്കാര്യം ചർച്ച ചെയ്യും.

പണമൊഴുകുന്ന ലീഗിൽ നിന്ന് പെപ്‌സി പിന്മാറുന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിപണനത്തിൽ ബിസിസിഐയ്ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ നീക്കം. 2013-2017 സീസൺ വരേയ്ക്കാണ് പെപ്‌സി ഐപിഎല്ലിന്റെ മുഖ്യ സ്‌പോൺസർ ആയിരുന്നത്. ഇതിനായി 396 കോടി രൂപ ബിസിസിഐയ്ക്ക് നൽകുകയും ചെയ്തു. ഏതായാലും ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ശശാങ്കർ മനോഹറിന് ഈ തീരുമാനം വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP