Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക നോബൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റന്; പുരസ്‌കാരം ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിലെ പഠനത്തിന്

സാമ്പത്തിക നോബൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റന്; പുരസ്‌കാരം ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിലെ പഠനത്തിന്

സ്റ്റോക്‌ഹോം: 2015ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ബ്രീട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റനാണ് പുരസ്‌കാരം. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിൽ നടത്തിയ ആഴത്തിലുള്ള അപഗ്രഥനത്തിനാണ് പുരസ്‌കാരം.

സാമ്പത്തിക മേഖലയിലെ പ്രധാന മാറ്റങ്ങൾക്ക് ഡീറ്റന്റെ പഠനം വഴിവച്ചെന്ന് നൊബേൽ സമിതി വിലയിരുത്തി.

1945ൽ സ്‌കോഡ്‌ലൻഡിലെ എഡിൻബറോയിൽ ജനിച്ച ഡീറ്റൺ യു.എസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനാണ്. സ്റ്റോക്ക്‌ഹോമിൽ നൊബേൽ അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ഗൊരൻ കെ. ഹാൻസനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഉപഭോഗം, ദാരിദ്ര്യം. ക്ഷേമം എന്നീ വിഷയങ്ങളിലെ പഠനത്തിനാണ് അദ്ദേഹം നൊബേൽ സമ്മാനത്തിന് അർഹനായത്. മാക്രോ എക്കണോമിക്‌സ്, മൈക്രോ എക്കണോമിക്‌സ്, ഡവലപ്പ്‌മെന്റ് എക്കണോമിക്‌സ് എന്നീ ഖേലകളിൽ വൻ മാറ്റത്തിന് വഴി തെളിച്ച പഠനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നും നൊബേൽ കമ്മറ്റി വിലയിരുത്തി.

എഡിൻബറോയിലെ ഫെറ്റസ് കോളജിൽ നിന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡീറ്റൺ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുമായി ചേർന്ന് നിരവധി ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. യു.എസിലെ പ്രിസ്റ്റൺ സർവകലാശാലയിൽ അദ്ധ്യാപകനായി ചേരുന്നതിന് മുമ്പ് ബ്രിസ്‌റ്റോൾ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP