Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തു നടമാടുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രമേയം; മൂന്നു പ്രമേയങ്ങൾ പാസാക്കിയത് രാജ്യമെമ്പാടും ഉയർന്ന പ്രതിഷേധത്തെ തുടർന്ന്; സാഹിത്യകാരന്മാർ അവാർഡു തിരികെ വാങ്ങണമെന്നും അക്കാദമി

രാജ്യത്തു നടമാടുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രമേയം; മൂന്നു പ്രമേയങ്ങൾ പാസാക്കിയത് രാജ്യമെമ്പാടും ഉയർന്ന പ്രതിഷേധത്തെ തുടർന്ന്; സാഹിത്യകാരന്മാർ അവാർഡു തിരികെ വാങ്ങണമെന്നും അക്കാദമി

ന്യൂഡൽഹി: എഴുത്തുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയും മുട്ടുമുടക്കി. കൽബുർഗി വധത്തിലടക്കം രാജ്യത്തു നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസാഹിത്യ അക്കാദമി പ്രമേയം പാസാക്കി.

പുരസ്‌കാരങ്ങൾ തിരികെ നൽകിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അക്കാദമി സാഹിത്യകാരന്മാരോട് അഭ്യർത്ഥിച്ചു. സാഹിത്യകാരന്മാർ പുരസ്‌കാരങ്ങൾ തിരികെ വാങ്ങണം. സച്ചിദാനന്ദനടക്കമുള്ളവർ രാജി പിൻവലിക്കണം. രാജ്യം അസഹിഷ്ണുതയിലേക്കു നയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കർശനമായ നടപടിയെടുക്കണമെന്നും അക്കാദമി പ്രമേയം ആവശ്യപ്പെട്ടു.

അതേസമയം, പ്രമേയം തൽക്കാലത്തേക്ക് മുഖം രക്ഷിക്കാനുള്ളതാണെന്നും അക്കാദമി പുരസ്‌കാരം തിരികെ വാങ്ങില്ലെന്നും എഴുത്തുകാരി സാറ ജോസഫ് പറഞ്ഞ. രാജി പിൻവലിക്കില്ലെന്ന് പി. കെ. പാറക്കടവ് പറഞ്ഞു.

അതേസമയം, രാജ്യത്ത് അസഹിഷ്ണുതയുടെ സ്വരത്തിനു ശക്തിയേറിയിട്ടും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും കൊല്ലപ്പെട്ടിട്ടും കേന്ദ്ര സാഹിത്യ അക്കാദമി പ്രതിഷേധ ശബ്ദങ്ങളൊന്നും പുറപ്പെടുവിക്കാത്തതിൽ പ്രതിഷേധിച്ച് രാവിലെ എഴുത്തുകാരുടെ പ്രകടനം നടന്നിരുന്നു. ഡൽഹിയിൽ സാഹിത്യ അക്കാദമി മന്ദിരത്തിനു മുന്നിലാണ് വാമൂടിക്കെട്ടി പ്രതിഷേധം നടത്തിയത്.

അക്കാദമിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവായ കലബുർഗിയും സാംസ്‌കാരിക പ്രവർത്തകരായ ഗോവിന്ദ് പൻസാരെയും നരേന്ദ്ര ദബോൽക്കറും സംഘപരിവാർ ശക്തികളാൽ കൊല്ലപ്പെട്ടപ്പോഴും അക്കാദമി മൗനം പാലിക്കുയായിരുന്നു.

എഴുത്തുകാരെ നിശബ്ദരാക്കാനും അഭിപ്രായ സ്വാതന്ത്രം തടയാനുമുള്ള സംഘപരിവാർ നീക്കങ്ങളെ അക്കാദമി വിമർശിക്കാത്തതിൽ പ്രതിഷേധിച്ച് മലയാളിയായ സാറ ജോസഫ് അടക്കമുള്ള 33 എഴുത്തുകാർ അക്കാദമി പുരസ്‌ക്കാരം തിരിച്ചുകൊടുത്തിരുന്നു. കൂടാതെ അക്കാദമി എക്‌സിക്യൂട്ടീവ് അംഗത്വം കവി സച്ചിദാനന്ദൻ അടക്കമുള്ളവർ രാജിവച്ചിരുന്നു. മലയാളി എഴുത്തുകാരനായ പി കെ പാറക്കടവും അക്കാദമി അംഗത്വം രാജിവച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അക്കാദമി അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. സച്ചിദാനന്ദന്റെ രാജി സ്വീകരിക്കാതെ അദ്ദേഹത്തേയും എക്‌സിക്യൂട്ടീവിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും സച്ചിദാനന്ദൻ അറിയിച്ചു.

പുരസ്‌കാരം തിരികെ നൽകിയവരുടെ ഒരു യോഗം അക്കാദമി വിളിച്ചിട്ടുണ്ട്. കൺമുന്നിൽ കാണുന്നതെന്താണ് എഴുതാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്കില്ല. അപ്പോൾ പിന്നെ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് എഴുത്തുകാരി ഗീത ഹരിഹരൻ ചോദിച്ചു. അതേസമയം, എഴുത്തുകാരുടെ പ്രതിഷേധം പ്രതിപക്ഷത്തിന്റെ ഒത്താശയോടെയുള്ളതാണെന്ന ആരോപണമാണ് കേന്ദ്രസർക്കാരും ബിജെപിയും ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം 150 രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാർ ഇന്ത്യൻ എഴുത്തുകാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എഴുത്തുകാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

പ്രൊഫസർ കൽബുർഗിയുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും എഴുത്തുകാരുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യോഗം ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP