Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭൂചലനത്തിൽ മരണം 200 കവിഞ്ഞു; പാക്കിസ്ഥാനിൽ 150 പേരും അഫ്ഗാനിൽ 40 പേരും മരിച്ചു; അഫ്ഗാനിൽ സ്‌കൂൾ കെട്ടിടം തകർന്ന് 12 പെൺകുട്ടികൾ മരിച്ചു; ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം; ജമ്മുവിൽ ഒരു മരണം; റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തി; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ്; കൊച്ചിയിലും പ്രകമ്പനം

ഭൂചലനത്തിൽ മരണം 200 കവിഞ്ഞു; പാക്കിസ്ഥാനിൽ 150 പേരും അഫ്ഗാനിൽ 40 പേരും മരിച്ചു; അഫ്ഗാനിൽ സ്‌കൂൾ കെട്ടിടം തകർന്ന് 12 പെൺകുട്ടികൾ മരിച്ചു; ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം; ജമ്മുവിൽ ഒരു മരണം; റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തി; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ്; കൊച്ചിയിലും പ്രകമ്പനം

ന്യൂഡൽഹി: പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കൊച്ചിയിലും ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഭൂചലനത്തിൽ മരണം 200 കവിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാക്കിസ്ഥാനിൽ 150 പേരും അഫ്ഗാനിൽ 40 പേരും മരിച്ചു. നൂറുകണക്കിനുപേർക്കു പരിക്കേറ്റു.ജമ്മുവിലും ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയതായാണ് സൂചന. റിക്ടർ സ്‌കെയിലിൽ 8.1 രേഖപ്പെടുത്തിയതായാണ് പാക്കിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ. പെഷവാറിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. 

അഫ്ഗാനിസ്ഥാനിൽ 12 പെൺകുട്ടികൾ ഭൂകമ്പത്തിൽ മരിച്ചതായി എഎഫ്‌പി റിപ്പോർട്ടു ചെയ്തു. തഖർ പ്രവിശ്യയിലുള്ള പെൺകുട്ടികളുടെ സ്‌കൂൾ കെട്ടിടത്തിൽ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു ഇവർ. മുപ്പതിലേറെ വിദ്യാർത്ഥികൾക്കു ഗുരുതര പരിക്കേറ്റു.

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.43ന് ശേഷമുണ്ടായ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഭൂമിയൂടെ ഉപരിതലത്തിൽ നിന്നു 196 കിലോമീറ്റർ ആഴത്തിലാണു പ്രഭവകേന്ദ്രം. ഹിന്ദുകുഷ് മേഖലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ജാം നഗരത്തിലാണ് പ്രഭവ കേന്ദ്രം.

ഭൂചലനത്തെ തുടർന്ന് ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചു. ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി. ഡൽഹി സെക്രട്ടറിയേറ്റിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

Graphic Courtesy: The Guardian

ജമ്മുകശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിൽ വൈദ്യുതി ബന്ധം നിലച്ചു. ശ്രീനഗറിൽ റോഡുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു വാഹനങ്ങൾ തകർന്നു. ജനങ്ങൾ വീടുകൾ വിട്ട് പുറത്തേക്കോടി. ഓഫീസുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ചു.

ആശങ്കപ്പെടേണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും ദുരന്തനിവാരണ സേനയ്ക്ക് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കര - വ്യോമ സേനകൾക്ക് പ്രത്യേക നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ തയ്യാറാകണമെന്നാണു നിർദ്ദേശം.

നേപ്പാൾ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഒരു ദുരന്തമുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകം. പാക്കിസ്ഥാനെയാണ് ഇന്നുണ്ടായ ഭൂകമ്പം കൂടുതൽ ബാധിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2005ൽ പാക് അധിനിവേശ കശ്മീരിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 75,000 പേർ മരിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ നേപ്പാളിൽ ഉണ്ടായ ഭൂകമ്പത്തിൽ 9000 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഒമ്പതുലക്ഷത്തോളം വീടുകൾ തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP