Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുളത്തൂപ്പുഴയിലെ ഈ വാർഡിൽ മത്സരിക്കുന്നവർ മുഴുവൻ ശ്രീലങ്കൻ വംശജർ; ചർച്ചാ വിഷയങ്ങളിൽ പ്രധാനം ശ്രീലങ്കൻ രാഷ്ട്രീയം; കേരളത്തിലെ ശ്രീലങ്കയുടെ കഥ

കുളത്തൂപ്പുഴയിലെ ഈ വാർഡിൽ മത്സരിക്കുന്നവർ മുഴുവൻ ശ്രീലങ്കൻ വംശജർ; ചർച്ചാ വിഷയങ്ങളിൽ പ്രധാനം ശ്രീലങ്കൻ രാഷ്ട്രീയം; കേരളത്തിലെ ശ്രീലങ്കയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മത്സരിക്കുന്നത് കുളത്തൂപ്പുഴ പഞ്ചായത്തിലേക്കാണെങ്കിലും, എസ്റ്റേറ്റ് വാർഡിലെ സംസാരവിഷയം ശ്രീലങ്കൻ രാഷ്ട്രീയമാണ്. പ്രചാരണം തമിഴിലും. കാരണം, ഇവിടെ മത്സരിക്കുന്നവരെല്ലാം ശ്രീലങ്കൻ ബന്ധമുള്ളവരാണ്. വോട്ടർമാരിലും ബഹുഭൂരിപക്ഷവും അങ്ങനെ തന്നെ. കൊല്ലം ജില്ലയിലെ ഈ ശ്രീലങ്കൻ വാർഡിൽ, തിരഞ്ഞെടുപ്പ് വേറിട്ടൊരു കാഴ്ചയാണ്.

എസ്റ്റേറ്റ് വാർഡിൽനിന്ന് ജയിച്ച് പഞ്ചായത്ത് മെമ്പറാകണമെങ്കിൽ ശ്രീലങ്കൻ പാരമ്പര്യം കൂടിയേ തീരൂ. അതാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഇന്നോളം ഈ വാർഡിൽനിന്ന് ജയിച്ചിട്ടുള്ളവർക്കെല്ലാം ശ്രീലങ്കൻ ബന്ധമുണ്ട്. അതുമനസ്സിലാക്കിക്കൊണ്ടുതന്നെ, വാർഡിൽ എല്ലാ മുന്നണികളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത് ശ്രീലങ്കയിൽനിന്ന് അഭയാർഥികളായെത്തിയ ഇന്ത്യൻ വംശജരെയോ അവരുടെ പിന്മുറക്കാരെയോ മാത്രമാണ്.

ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി എത്തിയ തമിഴരും അവരുടെ പിന്മുറക്കാരുമാണ് ഈ വാർഡിലെ വോട്ടർമാരിലേറെയും.1620 വോട്ടർമാരുള്ളതിൽ 1250-ഉം അങ്ങനെയുള്ളവർ. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ പരിധിയിലാണ് ഈ വാർഡ് വരുന്നത്. ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയാണ് 1972-ൽ ഈ കമ്പനി സർക്കാർ ആരംഭിച്ചത്.

1983 മാർച്ചിൽ 675 അഭയാർഥി കുടുംബങ്ങളെയും 1990-ൽ 25 കുടുംബങ്ങളെയും ഇവിടെ പുനരധിവസിപ്പിച്ചു. ഓരോ കുടുംബത്തിലെയും രണ്ടുപേർക്കുവീതം കമ്പനിയിൽ ജോലിയുണ്ട്. ഇത്തരത്തിൽ 1500-ലേറെപ്പേർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി എസ്‌റ്റേറ്റ് വാർഡിൽനിന്ന് സിപിഐ. സ്ഥാനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

ഇക്കുറിയും ഇടതുപക്ഷം ഈ സീറ്റി സിപിഐയ്ക്കാണ് നൽകിയിട്ടുള്ളത്. ജി.സിന്ധുവാണ് സ്ഥാനാർത്ഥി. യു.ഡി.എഫിനുവേണ്ടി രംഗത്തുള്ളത് കോൺഗ്രസ്സിലെ പി.വിമലയാണ്. വിമല മലയാളിയാണെങ്കിലും ശ്രീലങ്കൻ തമിഴനെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. പൂർണമായും ശ്രീലങ്കൻ ബന്ധമുള്ള സിന്ധുവിന്റെ വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ്. കണക്കാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP