Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുപമ പരമേശ്വരനും സമാന്തയ്ക്കുമൊപ്പം അനന്യയും തെലുങ്കിലേക്ക്; തിവിക്രം ശ്രീനിവാസൻ ചിത്രത്തിൽ നായകന്റെ സഹോദരിയുടെ റോളിൽ നടി

അനുപമ പരമേശ്വരനും സമാന്തയ്ക്കുമൊപ്പം അനന്യയും തെലുങ്കിലേക്ക്; തിവിക്രം ശ്രീനിവാസൻ ചിത്രത്തിൽ നായകന്റെ സഹോദരിയുടെ റോളിൽ നടി

ത്രിവിക്രം ശ്രീനിവാസന്റെ തെലുങ്ക് ചിത്രത്തിൽ സാമന്തയ്ക്കും അനുപമ പരമേശ്വരനും ഒപ്പം അനന്യയും എത്തും. ഇത് രണ്ടാം തവണയാണ് അനന്യ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. എങ്കെയും എപ്പോതിന്റെ തമിഴ് റീമേക്കായ ട്രാവലിലൂടെയാണ് അനന്യ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ തമിഴിൽ നായിക വേഷം ചെയ്തതും അനന്യ തന്നെയായിരുന്നു. ഇപ്പോഴിതാ ത്രിവിക്രം ശ്രീനിവാസന്റെ അ ആ എന്ന ചിത്രത്തിലൂടെയാണ് അനന്യ വീണ്ടും സിനിമയിൽ എത്തുന്നത്.

ഈ ചിത്രത്തിൽ നായകൻ നിതിൻ റെഡ്ഡിയുടെ സഹോദരിയായാണ് അനന്യ അഭിനയിക്കുന്നത്. സമാന്ത പ്രഭു, അനുപമ പരേശ്വരൻ എന്നിവരുമുണ്ട് ഈ ചിത്രത്തിൽ. ചിത്രത്തിനായി തന്നെ സമീപിച്ചപ്പോൾ ലീഡ് റോൾ അല്ലെന്ന് കണ്ട് ആദ്യം വിസമ്മതം അറിയിച്ചു.

ഭാനുമതിയെന്നാണ് കഥാപാത്രത്തിന്റെ പേര്. എന്നാൽ കഥ കേട്ടപ്പോൾ മനസ്സിലായി അഭിനയത്തിന് ഒരുപാട് സ്‌കോപ്പുള്ള കഥാപാത്രമാണ് എന്ന്. സന്തോഷത്തോടെ സമ്മതവും മൂളി. തെലുങ്ക് ടീമിനൊപ്പം നേരത്തെ പ്രവർത്തിച്ചിട്ടും ഭാഷ ഇപ്പോഴും തനിക്ക് വലിയ പിടുത്തമൊന്നുമില്ലെന്നും അനന്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP