Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനും കുഞ്ഞുങ്ങളും പട്ടിണി കിടക്കുമ്പോൾ നീ ഇവളുമായി ചുറ്റി നടക്കുകയാണല്ലേ..? കാമുകിയോടൊപ്പം പിടികൂടിയ ഭർത്താവിനെ ഭാര്യ പൊതുസ്ഥലത്ത് വച്ച് പരസ്യമായി ചാട്ടവാറിന് അടിക്കുന്ന വീഡിയോ പുറത്ത്

ഞാനും കുഞ്ഞുങ്ങളും പട്ടിണി കിടക്കുമ്പോൾ നീ ഇവളുമായി ചുറ്റി നടക്കുകയാണല്ലേ..? കാമുകിയോടൊപ്പം പിടികൂടിയ ഭർത്താവിനെ ഭാര്യ പൊതുസ്ഥലത്ത് വച്ച് പരസ്യമായി ചാട്ടവാറിന് അടിക്കുന്ന വീഡിയോ പുറത്ത്

താൻ ഹൃദയത്തിന് തുല്യം സ്‌നേഹിക്കുന്ന ഭർത്താവ് മറ്റൊരു സ്ത്രീയെ സ്‌നേഹിക്കുന്നുണ്ടെന്ന് വെളിപ്പെട്ടാൽ ഏതൊരു ഭാര്യയും തകർന്ന് പോകും. ചിലർ ആത്മഹത്യയിൽ അഭയം തേടും..മറ്റു ചിലരാകട്ടെ എല്ലാം സഹിച്ച് നിശബ്ദരായി കഴിയും. വേറൊരു കൂട്ടർ ഭർത്താവിനോട് ഇതിനെക്കുറിച്ച് ചോദിച്ചുവെന്നും വരാം. എന്നാൽ ഇതൊക്കെ പഴയ കഥയാണെന്നും ഇന്നത്തെ സ്മാർട്ട് യുഗത്തിലെ സ്മാർട്ട് വൈഫുമാർ ഇത്തരം സാഹചര്യങ്ങളോട് തികച്ചും സ്മാർട്ടായി പെരുമാറി ആ വിവരം നാലാളെ അറിയിക്കുമെന്നും വേലി ചാടുന്ന ഭർത്താക്കന്മാർ ഓർത്താൽ നന്നായിരിക്കും.

കാമുകിയോടൊപ്പം ചുറ്റിക്കറങ്ങിയ ഭർത്താവിനെ കയ്യോടെ പിടികൂടി അയാളെ പരസ്യമായി ചാട്ടവാറടിച്ച ഭാര്യയുടെ വീഡിയോ ഇപ്പോൾ വൈലാവുകയാണ്. ഞാനും കുഞ്ഞുങ്ങളും പട്ടിണി കിടക്കുമ്പോൾ നീ ഇവളുമായി ചുറ്റി നടക്കുകയാണല്ലേ..? എന്ന് ചോദിച്ച് കൊണ്ടായിരുന്നു ഭാര്യയുടെ ചാട്ടവാർ പ്രയോഗം.

നോർത്ത് വെസ്റ്റ് പെറുവിലെ കാജമാർകയിലുള്ള സൂസന്ന വാസ്‌ക്യൂസാണ് തന്റെ ഭർത്താവായ ജെയിം സാംബ്രനോയ്‌ക്കെതിരെ ഇത്തരത്തിൽ ചാട്ടവാർ പ്രയോഗം നടത്തിയത്. തന്റെ സുഹൃത്തുക്കളെ കാണാൻ പോവുകയാണെന്ന് പറഞ്ഞ ഭർത്താവിനെ അവർ സംശയത്തോടെ പിന്തുടരുകയായിരുന്നു. തുടർന്ന് ഒരു ഹോട്ടലിലേക്ക് മറ്റൊരു സ്ത്രീയുടെ കൈയും പിടിച്ച് കയറിപ്പോകുന്ന ഭർത്താവിനെയാണ് സൂസന്നയ്ക്ക് കാണാൻ സാധിച്ചത്.

ഇതിനെ തുടർന്ന് പ്രദേശത്ത് സമാധാനം നിലനിർത്താൻ സഹായിക്കുന്ന സെക്യൂരിറ്റി വളണ്ടിയർമാരെ സൂസന്ന വിവരമറിയിക്കുകയായിരുന്നു. ഈ വളണ്ടിയർമാർ സൂസന്നയെ സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി അവർ ജെയിമിനെ സമാധാന ചർച്ചയ്ക്ക് പ്രേരിപ്പിച്ച് സൂസന്നയ്‌ക്കൊപ്പം ഒരു കഫേയിലേക്ക് അയക്കുകയായിരുന്നു.

കഫേയിലെത്തിയ പാടെ സൂസന്ന തന്റെ യഥാർത്ഥ മുഖം ജെയിമിനെ കാട്ടിക്കൊടുക്കുകയായിരുന്നു. തെറിപറയാൻ തുടങ്ങിയ സൂസന്ന ചാട്ടവാറെടുത്ത് ഭർത്താവിനെ തുടരെത്തുടരെ അടിക്കാനും തുടങ്ങി. നിങ്ങൾ നിങ്ങളുടെ അമ്മയെയും നിങ്ങളുടെ കുട്ടികളെയും തന്നെയും വഞ്ചിച്ചുവെന്ന് പറഞ്ഞായിരുന്നു സൂസന്നയുടെ ചാട്ടവാർ പ്രയോഗം. അതിനാൽ ഈ ശിക്ഷ താൻ നടപ്പിലാക്കുകയാണെന്നും സൂസന്ന പറയുന്നുണ്ട്. സ്ത്രീയ്ക്ക് മുകളിൽ ചാർജുകൾ ചുമത്തേണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP