Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രമുറ്റത്ത് മൈക്ക് ഓപ്പറേറ്ററെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി; മൂന്നംഗ സംഘത്തിലെ ഒരാളെ നാട്ടുകാർ പിന്തുടർന്നു പിടികൂടി

ക്ഷേത്രമുറ്റത്ത് മൈക്ക് ഓപ്പറേറ്ററെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തി; മൂന്നംഗ സംഘത്തിലെ ഒരാളെ നാട്ടുകാർ പിന്തുടർന്നു പിടികൂടി

കൊല്ലം: ശ്രീകോവിലിനു മുന്നിൽ അക്രമി സംഘം മൈക്ക് ഓപ്പറേറ്ററെ കുത്തിക്കൊലപ്പെടുത്തി. തിരുമുല്ലവാരം കന്നിമേൽ കാരിക്കാത്തറ ബാബുവിന്റെ മകൻ സുമേഷ് (കുട്ടൻ 34) ആണ് മരിച്ചത്.

ക്ഷേത്രത്തിൽ നിന്ന സുമേഷിനെ ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘമാണ് വടിവാളിന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പൻ എന്ന ശ്രീക്കുട്ടനെ (30) നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.

ഇന്ന് രാവിലെ തിരുമുല്ലവാരം ഇടയ്ക്കാട്ട്കാവ് ധർമ്മശാസ്താ ക്ഷേത്ര വളപ്പിലാണ് സംഭവം. ആർഷ സൗണ്ട്‌സ് സ്ഥാപനം നടത്തുകയും മൈക്ക്, ലൈറ്റ് കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന സുമേഷിനെത്തേടി മൂന്നംഗ സംഘം രാവിലെ വീട്ടിൽ എത്തിയിരുന്നു. അതിനുശേഷമാണ് കോവിലിൽ എത്തിയത്.

സംഘം വടിവാൾ ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ഷേത്രത്തിൽ എത്തി. അക്രമികൾ ക്ഷേത്രവളപ്പിൽ കടന്നപ്പോൾ പേടിച്ച് ശ്രീകോവിലിലേക്ക് ഓടിക്കയറാൻ ശ്രമിച്ച സുമേഷിനെ വടിവാൾ കൊണ്ട് രണ്ട് വട്ടം വെട്ടി. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തർ ചിതറിയോടി. ചിലർ അക്രമികളെ പിന്തിരിപ്പിക്കാൻ എത്തിയെങ്കിലും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സുമേഷിനെ കുത്തി വീഴ്‌ത്തുകയായിരുന്നു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട സംഘത്തിലെ ശ്രീക്കുട്ടനെ നാട്ടുകാർ അരകിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ സുമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP