Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഡി ഉണ്ടെങ്കിൽ കൊണ്ടുവരട്ടെ; തന്റെ ഫോൺ കോൾ ലിസ്റ്റുകൾ മാദ്ധ്യമങ്ങൾക്കും പരിശോധിക്കാം; ബിജു രാധാകൃഷ്ണനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇല്ല; സോളാറിലെ ലൈംഗിക ആരോപണങ്ങൾക്ക് മറുപടിയുമായി ഹൈബി ഈഡൻ മറുനാടനോട്

സിഡി ഉണ്ടെങ്കിൽ കൊണ്ടുവരട്ടെ; തന്റെ ഫോൺ കോൾ ലിസ്റ്റുകൾ മാദ്ധ്യമങ്ങൾക്കും പരിശോധിക്കാം; ബിജു രാധാകൃഷ്ണനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇല്ല; സോളാറിലെ ലൈംഗിക ആരോപണങ്ങൾക്ക് മറുപടിയുമായി ഹൈബി ഈഡൻ മറുനാടനോട്

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപടെ സരിതയുമായി ശാരിരിക ബന്ധം ഉണ്ടായിരുന്നു എന്ന് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ ഇന്നലെ സോളാർ കമ്മിഷൻ മുൻപാകെ നൽകിയ മൊഴി നൽക്കിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി ഷിബു ബേബി ജോൺ, എപി അനിൽ കുമാർ, ഹൈബി ഈഡൻ ആര്യാടൻ ഷകത്ത് തുടങ്ങിയവർ സരിതയെ ഉപയോഗിച്ച് എന്ന് ബിജു സോളാർ കമ്മിഷൻ മുൻപാകെ പറഞ്ഞത് വൻ വിവാദം ആയി . ഈ ആരോപങ്ങൾ തിർത്തും അടിസ്ഥാന രഹിതമാണെന്ന് ഹൈബി ഈഡൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

താൻ ഇതുവരെ ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ല അയാളുമായി തന്റെ ഫോണിലോ, വേറെ അരുടെയെങ്കിലും ഫോണിലോ താൻ ബന്ധപെട്ടില്ല. സരിതയെ താൻ ശാരീരികമായി ഉപയോഗിച്ച് എന്നതിന് തെളിവായി ബിജു പറയുന്ന സി.ഡി കൊണ്ടുവന്നു താൻ കുറ്റക്കാരൻ ആണെന്നു തെളിയകട്ടെ എന്നും ഹൈബി ഈഡൻ പറഞ്ഞു. സോളാർ കേസുമായി ബന്ധപെട്ടു തനിക്കെതിരെ ആദ്യം ഉയർന്നു വന്ന ആരോപണം കോട്ടയം സി.എം.സ് കോളേജിലും, കമ്മീഷണർ ഓഫിസിലും സോളാർ പാനൽ പിടിപ്പിക്കാൻ സരിതയേയും, ബിജുവിനെയും വഴി വിട്ടു സഹായിച്ചു എന്നതാണ്. എന്നാൽ ഇതിനു യാതൊരു തെളിവും ആരോപണം ഉന്നയിച്ചവർ ഇതുവരെ കൊണ്ടുവന്നില്ല. അതും കൊണ്ടുവരട്ടെ. തന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ അത് മനസിലാകും ഹൈബി പറഞ്ഞു.

ഈ കേസുമായി വന്ന ഈ പുതിയ ആരോപങ്ങൾ ഇന്നലെ മുതൽ വാർത്ത ചാനലുകളിൽ സജീവമായിരുന്നു എങ്കിലും ഹൈബി ഈഡന്റെ പ്രതികരണം ഉണ്ടായില്ല ആദ്യമായി ഇതുമായി ബന്ധപ്പെടു ഹൈബി മറുപടി നൽകിയത് മറുനാടൻ മലയാളിയോടയിരുന്നു. തനികെതിരെ സോളാർ കേസിൽ വന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ബിജു രാധാകൃഷ്ണനു എതിരെ കേസ് കൊടുക്കുന്നില്ല എന്നാണ് ഹൈബി ഈഡന്റെ തിരുമാനം. ഒരു കൊല കേസിൽ കുറ്റക്കാരനായി ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് എതിരെ വിണ്ടും കേസിന് പോകാൻ എന്ത് യുക്തി ആണുള്ളത് എന്ന ഷിബു ബേബി ജോണിന്റെ നിലപാടാണ് തനിക്കും ഉള്ളതെന്ന് ഹൈബി പറഞ്ഞു. താൻ ഇതുവരെ ബിജു രാധാകൃഷ്ണൻനെ കണ്ടിട്ടില്ല വിളിച്ചിട്ടില്ല. തനികെതിരെ ഓൺലൈന്മാദ്ധ്യമങ്ങൾ പ്രത്യക്ഷമായി പരോക്ഷമായും ക്രൂശിക്കുനുണ്ട്. അന്വേഷണ
മാദ്ധ്യമ പ്രവർത്തനം നടത്തുന്ന ഇവർ ആരോപങ്ങൾകൊപ്പം തെളിവുകളും ശേഖരിക്കണം എന്നും ഹൈബി ഈഡൻ മറുനാടനോട് പ്രതികരിച്ചു

ഈ അടുത്ത് ഉയർന്നു വന്ന ഓൺലൈൻ പെൺവാണിഭ കേസുമായി ബന്ധപെട്ടു ചില ഓൺലൈൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഹൈബി ഈഡന്റെ പേര് ഉയർത്തി കൊണ്ട് വന്നത്തോ എന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു-'താൻ ഒരിക്കിലും ചുംബന സമരത്തിനെ സപ്പോർട്ട് ചെയ്തിട്ടില്ല. അതിൽ പക്കെടുത്തിട്ടില്ല. അതിലെ ആരുമായോ തനിക്കു ഒരു രിതിയിലും ബന്ധമില്ല. പിന്നെ എങ്ങനെ പ്രതിയായി എന്നറിയില്ല' എന്നാണ് . ഇതിലും തന്റെ ഫോൺ തുടങ്ങിയ മറ്റു രേഖകൾ പരിശോധിച്ചാൽ മനസിലാകും. തന്റെ രാഷ്ട്രിയ ഭാവി തകർക്കുക എന്ന അജണ്ടയോടെ ഒരുപാടു പ്രവർത്തനങ്ങൾ എറണാകുളം നഗരം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

തനികെതിരായി ഏറണാകുളം നഗരത്തിൽ പ്രധാന സ്ഥലങ്ങളിൽ ഒട്ടിച്ച വ്യാജ വാർത്ത നിറഞ്ഞ പോസ്റ്ററുകൾക്കെതിരെ ഡിവൈഎഫ്ഐ ആണ്. അതിനെതിരെ താൻ കേസ് കൊടുത്തിടുണ്ട് ഹൈബി പറഞ്ഞു. സോളാർ കേസുമായി ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി കൊടുത്ത മറുപടിക്ക് മുകളിൽ വേറൊരു മറുപടിയുടെ ആവിശ്യമില്ല എന്നും ഹൈബി ഈഡൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP