Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശോഭാ സിറ്റി നിരത്തിയ 19 ഏക്കർ നെൽവയൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവ്; തണ്ണീർതടം നികത്തി ടൗൺഷിപ്പ് വേണ്ടെന്ന് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ; അഡ്വ. വിദ്യ സംഗീതിന്റെ പോരാട്ടങ്ങൾക്ക് വീണ്ടും വിജയം

ശോഭാ സിറ്റി നിരത്തിയ 19 ഏക്കർ നെൽവയൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവ്; തണ്ണീർതടം നികത്തി ടൗൺഷിപ്പ് വേണ്ടെന്ന് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ; അഡ്വ. വിദ്യ സംഗീതിന്റെ പോരാട്ടങ്ങൾക്ക് വീണ്ടും വിജയം

തൃശൂർ: മാനംമുട്ടെ ഫ്‌ലാറ്റ് സമുച്ഛയങ്ങൾ കെട്ടിപ്പൊക്കിയതിന്റെ ദുരിതമാണ് ചെന്നൈ പ്രളയത്തിന്റെ രൂപത്തിൽ ഉണ്ടായത്. ഇതേക്കുറിച്ച് പല കോണുകളിൽ നിന്നും ചർച്ച നടക്കുന്നതിനിടെ പരിസ്ഥിതി പ്രേമികൾക്ക് ആശ്വാസിക്കാൻ ഒരു വിജയത്തിന്റെ വാർത്ത. പ്രമുഖ വ്യവസായി പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ സിറ്റി നികത്തിയ 19 ഏറ്റർ നെൽവയൽ പൂവ്വസ്ഥിതിയിലാക്കാൻ ഉത്തരവ്. വയൽ നികത്തുന്നത് തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശോഭാ സിറ്റി അധികൃതർ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ ഉത്തരവ്. ടൗൺഷിപ്പിനായി നികത്തിയ 19 ഏക്കർ നെൽവയലും പൂർവ്വസ്ഥിതിയിലാക്കണമെന്ന് അഗ്രി. പ്രൊഡക്ഷൻ കമ്മിഷണർ സുബ്രത ബിശ്വാസ് ഉത്തരവിട്ടു.

ശോഭാ സിറ്റിക്കെതിരെ പടപൊരുതിയ തൃശ്ശൂർ മുൻ ജില്ലാപഞ്ചായത്തംഗം അഡ്വ. വിദ്യാ സംഗീതിന്റെ വിജയം കൂടിയാണ് ഇപ്പോഴത്തെ ഉത്തരവ്. പദ്ധതിക്കെതിരെ അന്യായമായി നിലം നികത്തുന്നതിനെതിരെ പോരാട്ടം നടത്തിയത് വിദ്യാ സംഗീതായിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങൾ അവഗണിച്ച ഈ വാർത്ത് മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

തൃശൂർ -കുറ്റിപ്പുറം ദേശീയ പാതയോരത്ത് പുഴക്കലിൽ നികത്തിയ 19 ഏക്കർ നെൽവയലാണ് പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ശോഭാ സിറ്റിയുടെ അനധികൃത വയൽ നികത്തലിനെതിരെ വിദ്യ സംഗീത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്‌റ്റേ ചെയ്യുകയും വയൽ നികത്തൽ തടയാൻ എന്ത് നടപടി എടുത്തുവെന്ന് ജില്ലാ കളക്ടറോട് ആരായുകയും ചെയ്തിരുന്നു. കോടതിക്ക് വിശദീകരണം നൽകേണ്ടതിനാൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എംഎസ് ജയയാണ് നികത്തിയ വയൽ പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്.

ഇതിനെതിരെയാണ് ശോഭാസിറ്റി ഉടമകൾ തണ്ണീർതട സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി അഗ്രികൾച്ചറൽ പ്രൗഡക്ഷൻ കമ്മിഷണർക്ക് അപ്പീൽ നൽകിയത്. ഈ ഹർജി തള്ളിയതായും നികത്തിയ 19 ഏക്കർ വയൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവിട്ടതായും വിവരവാകശാ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.

വയലൂർ റിയൽറ്റേഴ്‌സ്, വലാസി വെട്ടിക്കാട്ട് റിയൽറ്റേഴ്‌സ്, പുഴക്കല് റിയൽറ്റേഴ്‌സ് എന്നീ കമ്പനികളുടെതെന്ന് പറഞ്ഞ് 64 ഏക്കർ ഭൂമിയാണ് നികത്തിയതെന്നാണ് ആരോപണം. ശോഭാസിറ്റി നിൽവിൽവന്നതോടെ, പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയുണ്ട്. പരിസരവാസികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പരാതിക്കാർ പിന്മാറിയതോടെ വീണ്ടും നികത്തൽ തുടരുകയായിരുന്നു. തുടർന്നാണ് വിദ്യാ സംഗീത് ഹൈക്കോടതിയെ സമീപിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP