Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയും ഇന്ത്യയും ചേർന്ന് തുടങ്ങിയ പുതിയ ബാങ്ക് അമേരിക്കയെ പേടിപ്പിക്കുന്നു; അമേരിക്കയും ജപ്പാനും അംഗത്വം എടുക്കില്ല; പുതിയ ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ആഗോള വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

ചൈനയും ഇന്ത്യയും ചേർന്ന് തുടങ്ങിയ പുതിയ ബാങ്ക് അമേരിക്കയെ പേടിപ്പിക്കുന്നു; അമേരിക്കയും ജപ്പാനും അംഗത്വം എടുക്കില്ല; പുതിയ ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ആഗോള വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നാണ് പേരെങ്കിലും ഏതൊരു രാജ്യത്തിനും ഓഹരിയെടുക്കാം. ചൈനയും ഇന്ത്യയും ചേർന്ന് ഏഷ്യയുടെ വികസനത്തിന് മുന്നോട്ട് വച്ച സാമ്പത്തിക മാതൃകയായിരുന്നു ഇത്. ഏഷ്യയെ ലോകശക്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനുള്ള കരുത്ത് ബാങ്കിനുണ്ടാകുമെന്ന് പൊതുവേ വിലയിരുത്തലുണ്ടായതോടെ റഷ്യയടക്കമുള്ള ശക്തികൾ ബാങ്കുമായി കൈകോർത്തു. ജനുവരി മധ്യത്തോടെ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ആദ്യ യോഗം. തുടർന്ന് സാമ്പത്തിക ഇടപെടൽ. മെട്രോ റെയിൽ പോലുള്ള വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ ഏഷ്യയുടെ മുഖം മാറ്റുകയാണ് ലക്ഷ്യം. ഇതിനോട് താൽപ്പര്യമില്ലാത്ത ലോക ശക്തികളുമുണ്ട്. അമേരിക്കയും ജപ്പാനും ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുമായി യാതൊരു സഹകരണത്തിനുമില്ല. ഇതിന്റെ ആസ്ഥാനം ചൈനയിലാണ്. എന്നാൽ ആദ്യത്തെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാകും. ചൈനയ്ക്കാണ് ബാങ്കിന്റെ നിയന്ത്രണത്തിൽ മുൻതൂക്കം.

യുഎസ്,ജപ്പാൻ എന്നീ രാജ്യങ്ങൾ ഇതിനകംതന്നെ എഐഐബിയ്‌ക്കെതിരെ വിയോജിപ്പുമായി രംഗതെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾ കരാറിൽ ഒപ്പുവെയ്ക്കാനും തയ്യാറായിട്ടില്ല. എഐഐബിയുടെ പ്രവർത്തനം ആരംഭിക്കുന്നത് ലോക ബാങ്ക് ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയ്ക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. ഈ രണ്ട് ബാങ്കുകളുടേയും നിയന്ത്രണം അമേരിക്കയ്ക്കാണ്. ഏഷ്യയിലെ വമ്പൻ സാമ്പത്തിക ശക്തിയായ ജപ്പാനും മൂന്നാം ലോക രാജ്യങ്ങൾക്ക് വായ്പ നൽകുന്നതിൽ മുമ്പിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വായ്പ നൽകിയ ജപ്പാൻ പലിശ ഇനത്തിൽ ഏറെ ലാഭമുണ്ടാക്കുന്നുണ്ട്. പുതിയ ബാങ്കിന്റെ വരവോടെ ഇത് അടയും. കൂടുതൽ ഏഷ്യൻ രാജ്യങ്ങൾ ഈ ബാങ്കിൽ നിന്ന് വായ്പയും സഹായവും നേടും. ഇതാണ് ഇരുവരേയും പിന്നോട്ട് വലിക്കുന്നത്.

ലോക ശക്തിയെന്ന നിലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയ്ക്ക് ബദലായി ഈ സാമ്പത്തിക കരുത്തിലൂടെ മുന്നേറാൻ ഏഷ്യൻ ശക്തികൾക്ക് ആകും. എല്ലാത്തിനും ഉപരി റഷ്യയും ഈ കൂട്ടായ്മയെ പിന്തുണയ്ക്കുന്നു. സിറിയയിലും മറ്റുമുള്ള ഐസിസ് വിരുദ്ധ പോരാട്ടത്തിലൂടെ ലോക നേതാവ് എന്ന സ്ഥാനത്തേക്ക് റഷ്യ ഉയരുകയാണ്. റഷ്യയും ചൈനയും ഇന്ത്യയും തമ്മിലെ ബാങ്കിങ് രംഗത്തെ പുതിയ കൂട്ടുകെട്ടിന് അതുകൊണ്ട് തന്നെ മറ്റ് മാനങ്ങളുമുണ്ട്. ചെറു രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി ഒപ്പം നിർത്തുന്ന അമേരിക്കൻ തന്ത്രത്തെ പൊളിക്കലാണ് പുതിയ കൂട്ടായ്മ ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ സംശയ ദൃഷ്ടിയോടെ മാത്രമേ അമേരിക്ക ഇതിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തൂ. എന്നാൽ ബാങ്കിന്റെ വളർച്ചയെ ഇതൊന്നും ബാധിക്കില്ലെന്ന് തന്നെയാണ് ഇന്ത്യയുടേയും ചൈനയുടേയും വിലയിരുത്തൽ. അടിസ്ഥാനവികസനത്തിനുള്ള ധനസഹായത്തിനുവേണ്ടി വേൾഡ് ബാങ്ക് ഉൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളെ ആശ്രയിക്കുന്നത് ചുരുക്കുകയാണ് ബാങ്കിന്റെ അടിസ്ഥാന ലക്ഷ്യം.

സാമ്പത്തിക മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബാങ്ക് രൂപീകരണത്തിന് ചൈനയും ഇന്ത്യയും മുന്നിട്ടിറങ്ങിയത്. ലോക ബാങ്കിലും, ഏഷ്യ വികസന ബാങ്കിലും ലോകത്തിലെ രണ്ടാമത് വലിയ സാമ്പത്തിക ശക്തിയായിട്ടും കൂടുതൽ സ്വാധീനമില്ലാത്തതും ചൈനയുടെ പുതിയ ഏഷ്യൻ ബാങ്ക് രൂപീകരണത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തുന്നത്. ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും മാതൃകയിൽ എഐഐബി രാജ്യങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പെങ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏഷ്യയിലേക്കുള്ള പ്രധാന വായ്പാ മാർഗ്ഗമായി ഈ ബാങ്ക് മാറുമെന്നാണ് വിലയിരുത്തൽ. ലോക ബാങ്കിന്റെ സ്വാധീനവും കുറയും. ഇതോടെ ലോക സാമ്പത്തിക ക്രമത്തിൽ കൂടുതൽ ഉയരത്തിലേക്ക് ചൈനയും അമേരിക്കയും എത്തും. അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

ബഹുമുഖ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) രൂപവത്കരിക്കാനുള്ള കരാറിൽ ഇന്ത്യ അടക്കം 50 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. .ആർട്ടിക്കിൾ 60 പ്രകാരം കാരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങൾക്ക് എഐഐബിയിൽ തുല്യനിയന്ത്രണാധികാരമാണുണ്ടാവുക. ഏഷ്യൻ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ലക്ഷ്യംവച്ചാണ് ഇത് രൂപീകൃതമായത്. ആസ്‌ട്രേലിയയാണ് കരാറിൽ ആദ്യം ഒപ്പുവച്ചത്. 100 ലക്ഷം കോടി യുഎസ്‌ഡോളർ മുതൽ മുടക്കിൽ ഇത് പ്രവർത്തനം ആരംഭിക്കും. മൂലധനത്തിന്റെ 75 ശതമാനം അംഗ രാജ്യങ്ങൾ നിക്ഷേപിക്കണം. ചൈനയ്ക്കും ഭാരതത്തിനും റഷ്യയ്ക്കുമാണ് എഐഐബിയിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്. ചൈനക്ക് 30.34 ശതമാനവും ഭാരതത്തിന് 8.52 ശതമാനം, റഷ്യക്ക് 6.66 ശതമാനം എന്നിങ്ങനെയാണ്. 2013 ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങാണ് 21 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ബാങ്ക് സ്ഥാപിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ചൈനയ്ക്ക് പിന്തുണയുമായി ഇന്ത്യയുമെത്തി. ഇതോടെ കാര്യങ്ങൾ വേഗത്തിലുമായി.

ബ്രിട്ടനെ പോലുള്ള അമേരിക്കൻ ചേരിയിലെ രാജ്യങ്ങൾ പോലും ഈ നിർദ്ദേശത്തെ അംഗീകരിച്ചു. അമേരിക്കയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് എഐഐബിയിൽ നിക്ഷേപം നടത്താൻ ബ്രിട്ടൺ തയ്യാറായത്്. ബാങ്കിൽ ആഷ്യയ്ക്ക് പുറത്തുനിന്ന് നിക്ഷേപം നടത്തുന്ന ആദ്യത്തെ സാമ്പത്തിക ശക്തിയാണ് ബ്രിട്ടൺ. ഏഷ്യപസഫിക് മേഖലയിലെ രാഷ്ടിയ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടൻ ബാങ്കിന്റെ അംഗത്വമെടുക്കുന്നതെന്നാണ് ബ്രിട്ടീഷ് ധനമന്ത്രി ജോർജ് ഓസ്‌ബോറൺ അഭിപ്രായപ്പെട്ടത്. എഐഐബിയുടെ പ്രവർത്തനം തങ്ങളുടെ ആധിപത്യത്തിലുള്ള ലോക ബാങ്ക് സംവിധാനത്തെ തകർക്കുമെന്ന ഭീതിയാണ് അമേരിക്കയ്ക്കുള്ളതെന്നാണ് വിലയിരുത്തൽ. കൂടാതെ ബാങ്കിന്റെ നിയന്ത്രനത്തിൽ മുൻതൂക്കം ചൈനയ്ക്കാണ് എന്നതിനാലും അമേരിക്ക ബാങ്കിന്റെ സ്ഥാപനത്തിനു തന്നെ എതിരായിരുന്നു. ചൈനയും ഇന്ത്യയും അടുക്കുന്നതും ഏഷ്യയിലെ അമേരിക്കൻ മേധാവിത്വത്തിന് തിരിച്ചടിയാകും.

കഴിഞ്ഞവർഷമാണ് സിംഗപ്പൂർ, ഇന്ത്യ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള 21 രാജ്യങ്ങൾ ചേർന്നാണ് ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മറ്റ് ഏഷ്യൻ രാജ്യങ്ങളേക്കുടി അംഗമാകാൻ ഇതിൽ ക്ഷണിച്ചിരുന്നു. എന്നാൽ അമേരിക്കൻ സമ്മാർദ്ദം മൂലം ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങൾ മാറി നിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP