Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗദിയിൽ നിയമക്കുരുക്കിൽ പെടുന്ന മലയാളികൾക്ക് സഹായഹസ്തവുമായി ഓടിയെത്തും; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള കുരുക്കഴിക്കും; മറുനാടൻ പ്രവാസി അവാർഡ് ഫൈനലിസ്റ്റായ അയ്യൂബ് കൊടുങ്ങല്ലൂർ ദമ്മാമിലെ മനുഷ്യ സ്‌നേഹിയെ അറിയാം..

സൗദിയിൽ നിയമക്കുരുക്കിൽ പെടുന്ന മലയാളികൾക്ക് സഹായഹസ്തവുമായി ഓടിയെത്തും; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള കുരുക്കഴിക്കും; മറുനാടൻ പ്രവാസി അവാർഡ് ഫൈനലിസ്റ്റായ അയ്യൂബ് കൊടുങ്ങല്ലൂർ ദമ്മാമിലെ മനുഷ്യ സ്‌നേഹിയെ അറിയാം..

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം നടത്തുന്ന വ്യക്തിയാണ് അയൂബ് കൊടുങ്ങല്ലൂർ. സൗദി അറേബ്യയിലെ മലയാളിക്ക് ആശയും പ്രതീക്ഷയുമാണ് ഈ പേര്. ജാതി, മത, രാഷ്ട്രീയ, വ്യത്യാസമില്ലാതെ ആവശ്യക്കാരെ തേടി പിടിച്ചു സഹായ എത്തിക്കുന്നതിൽ സമർത്ഥൻ. പ്രധാനമായും നിയമക്കുരുക്കിൽ അകപ്പെട്ടു ജയിലിൽ അകപ്പെട്ടു പോകുന്നവരെയും, ലേബർ കോടതിയുമായി ബന്ധപ്പെട്ടു കുഴപ്പത്തിലാകുന്നവരെയും ഇന്ത്യൻ എമ്ബസ്സിയുമായും മറ്റു നിയമ വകുപ്പുകളുമായും നിരന്തരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഇവിടെ മരണപ്പെടുന്ന പ്രവാസികളുടെ ബോഡി എത്തിക്കുന്നതിനായുള്ള എല്ലാ വിധ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനും, ആ ബോഡി നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു.

ഇന്ത്യൻ എംബസ്സി മലയാളി ഉദ്യോഗസ്ഥരുമായും സൗദി ദമാമിലെ ഒട്ടുമിക്ക വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുമായും വളരെ അടുത്ത ബന്ധം പുലർത്തുന്നു. വ്യത്യസ്ത രാഷ്ട്രീയ സംഘടനകളുടെ പോഷക സംഘടനാ പ്രവർത്തകരുമായും പ്രമുഖ മാദ്ധ്യമ പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തുന്നു. ഇപ്പോൾ ദമ്മാം നവോദയ സാംസ്‌കാരിക വേദിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ് അയൂബ് കൊടുങ്ങല്ലൂർ. പ്രവാസി സമൂഹത്തിന് നൽകുന്ന സേവനങ്ങൾക്ക് അദ്ദേഹത്തെ ആദരിക്കുകയാണ് നോമിനേഷനിലൂടെ മറുനാടൻ.

പ്രവാസി വ്യക്തികൾക്കുള്ള പുരസ്‌കാര പട്ടികയിൽ അയൂബ് കൊടുങ്ങല്ലൂരിനെ കൂടാതെ അക്കംവീട്ടിൽ ചന്ദ്രൻ, ഒമാനിലെ ഷാജി സെബാസ്റ്റ്യൻ, യുഎഇയിൽ നിന്നുള്ള അഷറഫ്, മുഹമ്മദ് ഈസ എന്നിവരാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവർ ഓരോരുത്തലും തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായവരാണ്.

അയ്യൂബ് കൊടുങ്ങല്ലൂർ ദമ്മാമിലെ മനുഷ്യ സ്‌നേഹി. ജീവിക്കാൻ വേണ്ടി പ്രവാസി ആകുകയും തനിക്കു ചുറ്റുമുള്ള സഹോദരങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ തൻേറതു കൂടി ആണെന്നു തിരിച്ചറിഞ്ഞു കൊണ്ട് തന്നാലാവും വിധമുള്ള സഹായങ്ങൾ നൽകുവാൻ ഇരുളെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂടെയിയിറങ്ങുന്നയാൾ. പ്രവാസം ഓരോരുത്തർക്കും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ നൽകുന്നു. അത് നല്ലതോ മോശമോ ആകാം. മോശമായ അവസ്ഥകളിലാണ് കൂടുതൽ മലയാളികളും സംഘടിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവാനാകുന്നത്. ഈ ബോധം പ്രവാസികളിൽ ഉണ്ടാക്കാനും അയൂബ് കൊടുങ്ങല്ലൂരിന് കഴിഞ്ഞു. ദമ്മാമിൽ അദ്ദേഹം നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് നന്മയോടെ മാത്രമേ സൗദിയിലെ പ്രവാസി സമൂഹവും ഓർക്കുന്നുള്ളു.

സൗദയിലെ ജയിലിൽ എല്ല പ്രതീക്ഷയും നഷ്ടപ്പട്ട് കഴിഞ്ഞ പൊന്നാനി സ്വദേശി അബ്ദുൾ ബഷീറിന് തുണയായത് അയൂബിന്റെ നിസ്വാർത്ഥ സേവനമാണ്. മൂന്ന് വർഷം മുമ്പാണ് അബ്ദുൽ ബഷീർ അൽ കോബാറിൽ ഹൗസ് ഡ്രൈവറായി ജോലിക്കെത്തുന്നത്. ജോലിചെയ്തുവരുന്നതിനിടെ അപകടം സംഭവിച്ചതിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസറും ബന്ധുക്കളും അബ്ദുൾ ബഷീറിനെ ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കിയിരുന്നു. ഇതേ തുടർന്ന് സുഹ്യത്തുക്കളുടെ ഉപദേശപ്രകാരം ലേബർ കോടതിയിൽ അബ്ദുൾ ബഷീർ കേസ് കൊടുക്കുകയുണ്ടായി. കേസ് നടക്കുന്നതിനിടെ സ്‌പോൺസറൂടെ മക്കൾ ബഷീറിനെ പിടികൂടി മർദ്ദിക്കുകയും പൊലീസിൽ ഏൽപ്പിച്ചു.

വാഹനത്തിന് മതിയായ ഇൻഷ്വറൻസ് ഇല്ലാത്തതിനാലാണ് അപകടം സംഭവിച്ച വാഹനത്തിന് നഷ്ടപരിഹാരം ലഭ്യമാകാതിരുന്നതെന്ന് ഹസൻകുട്ടി തന്റെ പരാതിയിൽ പറയുന്നു. അപകടം സംഭവിച്ച വാഹനത്തിന് നഷ്ടപരിഹാരമെന്ന നിലയിൽ 50,000 റിയാൽ കൊടുത്താൽ മാത്രമെ അബ്ദുൽ ബഷീറിനെ മോചിപ്പിക്കൂ എന്ന നിലപാടിൽ സ്‌പോൺസർ ഉറച്ചു നിന്നതോടെ ജയിൽ മോചനം നീളുകയായിരുന്നു. പല സംഘടനകളേയും, വ്യക്തികളേയും സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അയൂബ് പ്രശ്‌നത്തിൽ ഇടപെട്ടത്. ദമാം നവോദയയെന്ന സംഘടനയുടെ സഹായത്തോടെ പോരാട്ടം നടന്നു. അത് തുടരുകയുമാണ്. നിരന്തര ഇടപെടലിനെ തുടർന്ന് തുകയിൽ ഇളവ് നല്കാൻ സ്‌പോൺസർ തയ്യാറാകുകയായിരുന്നു.

നാട്ടിൽ നിന്ന് നല്കാമെന്നേറ്റ ചെറിയ തുകക്ക് പുറമെ ആവശ്യമായ തുക കണ്ടെത്തി ബഷീറിന്റെ മോചനം എത്രയും വേഗം സാധ്യമാക്കാനുള്ള പ്രവർത്തനത്തിലാണ് ദമാം നവോദയ സാമൂഹ്യക്ഷേമ വിഭാഗം. ഇത്തരം പ്രവർത്തനങ്ങളുടെ നേതൃത്വമാണ് അയൂബ് കൊടുങ്ങല്ലൂരിനെ ശ്രദ്ധേയനാക്കിയത്. ഇതിന് സമാനമായ ഒരു സൽകർമ്മങ്ങൾക്ക് അയൂബ് നേതൃത്വം നൽകുന്നു. സൗദിയിലെ നിയമങ്ങൾ കർശന സ്വഭാവമുള്ളതാണ്. അതിനുള്ളിൽ നിന്ന് പരമാവധി നീതി നേടിയെടുക്കുകയാണ് അശരണർക്കായി അയൂബ് ചെയ്യുന്നത്. നീതിക്ക് നിരക്കാത്ത് ഈ മനുഷ്യ സ്‌നേഹിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് സൗദിയിലെ ഭരണ വർഗ്ഗവും തിരിച്ചറിയുന്നു. ഈ വിശ്വാസ്യതയാണ് അയൂബ് കൊടുങ്ങാനൂരിന് കരുത്താകുന്നത്.

അയൂബ് കൊടുങ്ങല്ലൂരിന്റെ സേവന മികവിനെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ അവർക്ക് വോട്ട് ചെയ്യാം. വോട്ട് ചെയ്യാനുള്ള അവസരം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി അഞ്ചാം തീയ്യതി വരെ വോട്ട് ചെയ്യാൻ സാധിക്കും. വോട്ട് ചെയ്യുന്നതിയി ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP