Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബത്തെ പോറ്റാൻ ക്രിസ് കെയിൻസ് ട്രക്ക് ഓടിക്കുന്നു, ബസ് കഴുകുന്നു; ക്രിക്കറ്റിന്റെ പണക്കൊഴുപ്പിൽ നിന്നും ദാരിദ്ര്യത്തിന്റെ കുഴിയിലേക്ക് വീണ് ന്യൂസിലാൻഡ് ക്രിക്കറ്റർ

കുടുംബത്തെ പോറ്റാൻ ക്രിസ് കെയിൻസ് ട്രക്ക് ഓടിക്കുന്നു, ബസ് കഴുകുന്നു; ക്രിക്കറ്റിന്റെ പണക്കൊഴുപ്പിൽ നിന്നും ദാരിദ്ര്യത്തിന്റെ കുഴിയിലേക്ക് വീണ് ന്യൂസിലാൻഡ് ക്രിക്കറ്റർ

വെല്ലിങ്ടൺ: 'മാളിക മുകളേറിയ മന്ന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ'- ഒരു കാലത്ത് ന്യൂസിലാൻഡ് ക്രിക്കറ്റിലെ എല്ലാമെല്ലാമായിരുന്ന ക്രിസ് കെയിൻസ് എന്ന മികച്ച കളിക്കാരൻ ഇപ്പോൾ ജീവിക്കാനായി ട്രക്ക് ഓടിക്കുകയും ബസ് ഷെൽട്ടർ കഴുകുകയും ചെയ്യുകയാണ് എന്ന് അറിയുമ്പോൾ ആരായാലും ഈ കവി വാചകം ഓർത്തുപോകും. പണക്കൊഴുപ്പിന്റെ ക്രിക്കറ്റിൽ നിന്നും ക്രിസ് കെയിൻസ് ഒരു ദുരന്തക്കാഴ്‌ച്ചയായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ന്യൂസിലാന്റ് ക്രിക്കറ്റിന്റെ അഭിമാന താരമായിരുന്ന കെയിൻസ് ജീവിക്കാൻ വേണ്ടി നാൽപ്പത്തിനാലാം വയസിൽ ട്രക്കോടിക്കലും ബസ് ഷെൽട്ടർ കഴുകുകയും ചെയ്യുന്ന ജോലി ചെയ്യുകയാണ്. ഈ ജോലികളെല്ലാം തീർന്നാൽ മണിക്കൂറിൽ പതിനേഴ് ഡോളർ പ്രതിഫലം കിട്ടിയാൽ മാത്രമായി.

ഓക്‌ലൻഡ് കൗൺസിലിനുവേണ്ടിയാണ് കെയ്ൻസ് ഈ ജോലികളൊക്കെ ചെയ്യുന്നത്. കുടുംബം പോറ്റാൻ മറ്റ് വഴികളൊന്നുമില്ലാത്ത ഘട്ടത്തിലാണ് കെയിൻസ് ഈ തൊഴിലുകൾ ചെയ്യാൻ തയ്യാറായത്. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് കെയിൻ് താമസം. അതുകൊണ്ട് പണത്തിന് വേണ്ടിയാണ് കെയിൻസ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മെലാനി ക്രോസർ പറയുന്നു.

നാലു വർഷം മുൻപ് ഒരു രത്‌നവ്യാപാരിയായി ജോലി ചെയ്തിരുന്നു കെയ്ൻസിന്റെ ജീവിതം മാറ്റിമറിച്ചത് ഒത്തുകളി വിവാദമാണ്. 2004ൽ ടെസ്റ്റിൽ നിന്നും 2006ൽ ഏകദിനത്തിൽ നിന്നും വിരമിച്ച കെയ്ൻസ് വിവാദത്തിൽ പെട്ടത് കഴിഞ്ഞ വർഷമാണ്. ഇപ്പോഴത്തെ കിവീസ് നായകൻ ബ്രൻഡൻ മെക്കല്ലവും മുൻതാരം ലു വിൻസെന്റും ഭാര്യയും ഐ.പി. എൽ മുൻ മേധാവി ലളിത് മോദിയുമാണ് കെയ്ൻസിനെതിരെ ആരോപണം ഉന്നയിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ ചണ്ഡിഗഡ് ലയൺസിന്റെ നായകനായിരുന്ന കാലത്ത് കെയ്ൻസ് നിരവധി മത്സരങ്ങളിൽ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. മെക്കല്ലം ഇതു സംബന്ധിച്ച് ഐ.സി.സി.യുടെ അഴിമതി വിരുദ്ധ സെല്ലിന് മൊഴി നൽകിയിട്ടുമുണ്ട്. മോദിക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ കെയ്ൻസിന് അനുകൂലമായാണ് വിധിയുണ്ടായതെങ്കിലും മറ്റ് ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

ക്രിസിന്റെ ഗ്ലാമർ പരിവേഷവും ജോലികിട്ടാൻ പ്രയാസമുണ്ടാകാൻ കാരണമായിരുന്നു. കെയിൻസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി തന്നാലാവും വിധം ശ്രമിക്കുന്നുണ്ടെന്ന് കെയിൻസിന്റെ സഹകളിക്കാരനായിരുന്ന ഡിയോൺ നാഷ് പറഞ്ഞു. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണത്തിന്റെ സത്യാവസ്ഥ പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും നാഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP