Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലാസ്‌മേറ്റ്‌സ് ഫെയിം രാധിക വിവാഹിതയാകുന്നു; വരൻ ഗൾഫ് മലയാളിയായ അഭിൽ കൃഷ്ണ; വിവാഹം ഫെബ്രുവരി 12 ന് ആലപ്പുഴയിൽ

ക്ലാസ്‌മേറ്റ്‌സ് ഫെയിം രാധിക വിവാഹിതയാകുന്നു; വരൻ ഗൾഫ് മലയാളിയായ അഭിൽ കൃഷ്ണ; വിവാഹം ഫെബ്രുവരി 12 ന് ആലപ്പുഴയിൽ

ലാൽ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 12ന് ആലപ്പുഴയിൽ വച്ചാണ് വിവാഹം. ദുബായിയിൽ ജോലി ചെയ്യുന്ന അഭിൽ കൃഷ്ണയാണ് രാധിക എന്ന സ്‌ക്രീൻനെയിമിൽ അറിയപ്പെടുന്ന അഞ്ജുവിന്റെ കഴുത്തിൽ താലി കെട്ടുന്നത്.

കുടുംബക്കാർ ചേർന്ന് കൂടിയാലോചിച്ച ശേഷമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. രാധികയുടെ സഹോദരനൊപ്പം ജോലി ചെയ്യുന്ന വ്യക്തിയാണ് അഭിൽ.സഹോദരൻ വഴിയാണ് അഭിലിന്റെ ആലോചന വരുന്നത്. തുടർന്ന് സഹോദരനെ കാണാൻ ദുബായിൽ പോയപ്പോൾ അഭിലുമായി കണ്ടു. ബർദുബായിലെ സ്‌മോക്ക് ഹൗസ് എന്ന കോഫീ ഷോപ്പിൽ വച്ചാണ് അഭിലുമായി കണ്ടത്. പിന്നീട് ഓണത്തിന് നാട്ടിൽ വന്നപ്പോൾ അഭിൽ വീട്ടിലെത്തി ഔദ്യോഗികമായി പെണ്ണുകണ്ടു. തുടർന്ന് ജാതകവും പൊരുത്തവും നോക്കിയ ശേഷമാണ് വിവാഹം നിശ്ചയിച്ചത്.

ഇരുവരുടെയും നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹശേഷം അഭിലുമൊത്ത് ദുബായിയേല്ക്ക് പോകാനാണ് രാധികയുടെ തീരുമാനം. വിവാഹത്തിന്‌ശേഷമുള്ള അഭിനയം ഉൾപ്പെടെയുള്ള കാര്യങ്ങൾ അഭിലിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും രാധിക പറയുന്നു.

ഫെബ്രുവരി പതിനേഴിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിൽ വച്ചാണ് വിവാഹം. വിയറ്റ്‌നാം കോളനിയിൽ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ൽ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP