Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാം തവണയും റോക്ക്‌­ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ.ആനി പോൾ

രണ്ടാം തവണയും റോക്ക്‌­ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ.ആനി പോൾ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ ചരിത്രം കുറിച്ചു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോൾ രണ്ടാം തവണയും റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു.

ജനുവരി അഞ്ചാം തിയതി ന്യൂസിറ്റിയിലെ കൗണ്ടി ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിധ സ്‌­റ്റേറ്റുകളിൽ നിന്നും കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും എത്തി.

അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതു കരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വർഷത്തെ കൗണ്ടിയുടെ ഭാഗധേയം നിർണ്ണയിക്കാനുള്ള ചുമതലയിലേക്കുയർത്തപ്പെട്ടു. തുടർന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തിൽ കൗണ്ടി ക്ലാർക്ക് ഓരോരുത്തരെയായി ആമുഖ പ്രസംഗം നടത്തുവാനും രജിസ്റ്ററിൽ ഒപ്പിടുവാനും ക്ഷണിച്ചു.

ആനി പോളിന്റെ ഊഴമെത്തിയപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. തന്നെ വീണ്ടും തെരഞ്ഞെടുക്കാൻ സഹായിച്ച എല്ലാവരേയും നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് ഡോ. ആനി പോൾ പ്രസംഗം തുടങ്ങിയത്. പ്രചരണ വേളയിൽ എല്ലാ വിധ സഹായവുമായി തന്നോടൊപ്പം നിന്ന തന്റെ ഭർത്താവ് അഗസ്റ്റിൻ പോൾ, മക്കളായ മോനിഷ, ഷബാന, നടാഷ മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവർക്ക് നന്ദി അറിയിച്ചതിനോടൊപ്പം എല്ലാ വാർത്ത മാദ്ധ്യമങ്ങൾക്കും പ്രത്യേകം നന്ദി അറിയിച്ചു.

റോക്ക്‌­ലാൻഡ് കൗണ്ടി അഭിമുഖീകരിക്കുന്ന പ്രശ്‌­നങ്ങൾക്കു പരിഹാരം കണ്ടെത്താൻ തുടർന്നും ഒറ്റകെട്ടായി പരിശ്രമിക്കുമെന്നും അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണു അവർപ്രസംഗം അവസാനിപ്പിച്ചത്.

മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂർക്കാട് നെടുംകല്ലേൽ ജോണ് ജോർജിന്റെയും പരേതയായ മേരി ജോർജിന്റെയും മകളാണ് ആനി. ആനിയുടെ മറ്റു സഹോദരി സഹോദരന്മാർ ഇന്ത്യയിലും അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലുമായി ജോലിയും, ബിസിനസ്സുമായി കുടുംബത്തോടോപ്പം താമസിക്കുന്നു. കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് സ്­കൂളിലും മൂവാറ്റുപുഴ നിർമല കോളേജിലുമായിരുന്നു ആനിയുടെ പഠനം. ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്‌­സിങ്ങിൽ ഡിപ്ലോമ നേടി. 1982 ലാണ് അമേരിക്കയിലെത്തുന്നത്. ബ്രൂക്ക്‌­ലിനിലെ സെന്റ് ജോസഫ്‌­സ് കോളേജിൽനിന്ന് ഹെൽത്ത് അഡ്‌മിനിസ്‌­ട്രേഷനിൽ ബിരുദം (ബി.എസ്) നേടി.

ന്യുയോർക്ക് മെഡിക്കൽ കോളേജിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദവും (എംപി.എച്ച്), ന്യുയോര്ക്ക് സിറ്റി സർവ്വകലാശാലയിൽനിന്ന് നഴ്‌­സിങ്ങിൽ ബിരുദാനന്തര ബിരുദവും (എം.എസ് എൻ.), പീഡിയാട്രിക് നഴ്‌­സ് പ്രാക്ടീഷണർ (പി.എൻ.പി) ബിരുദവും നേടി. അടുത്ത കാലത്ത് നഴ്‌­സിങ് പ്രാക്ടീസിൽ ഡോക്ടർ ബിരുദവും (ഡി.എൻ.പി ) നേടി. ന്യുയോർക്കിലെ ഡൊമിനിക്കൻ കോളേജ് ഉൾപ്പെടെ വിവിധ കോളേജ്കളിൽ അഡ്ജംക്ട് പ്രൊഫസ്സറായും പ്രവർത്തിച്ചു.

പഠനത്തിൽ കാണിച്ച ഈ താത്പര്യവും ഉന്നത ബിരുദങ്ങൾ സ്വന്തമാക്കണമെന്ന ആഗ്രഹവും പൊതുപ്രവര്ത്തനത്തിലും ആനി പിന്തുടർന്നു. പ്രാദേശികവും മലയാളി കൂട്ടായ്മകളിലും വളരെ ഊര്ജസ്വലതയോടെ പ്രവർത്തിച്ച ആനി കൈവെക്കാത്ത മേഖലകളില്ല. ആ ഉത്സാഹമാണ് ന്യുയോർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലൂടെ ഒരു കേരളീയന് കിട്ടുന്ന ഏറ്റവുമുയർന്ന പദവിയിലേക്ക് അവരെ നയിച്ചത്.

നയാക്ക് കോളേജിലെ ഉപദേശക സമിതി അംഗം കൂടിയായ ആനി, 2010ലും 2011ലും ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റ് ആയി. ഹഡ്‌­സൺ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.

നഴ്‌­സിങ് രംഗത്തെ മികവിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് ഡോ. വിജയകുമാർ ഗുജ്‌­റാൾ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്­കാരങ്ങളും അവരെ തേടിയെത്തി. 2007ൽ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിൽ എക്‌­സലൻസ് ഇൻ പ്രാക്റ്റീസ് അവാർഡു നേടി. ഫൊക്കാന സമ്മേളനത്തിൽ വുമൺ ഓഫ് ദ ഇയർ അവാർഡും ലഭിച്ചിട്ടുണ്ട്. നഴ്‌­സുമാരുടെ സംഘടനാ പ്രവർത്തനങ്ങള്ക്കും ആനി ചുക്കാൻ പിടിച്ചു. ന്യുയോർക്കിലെ ഇന്ത്യൻ അമേരിക്കന് നഴ്‌­സസ് അസോസിയേഷന്റെ സ്ഥാപകയും പ്രസിഡന്റുമായിരുന്ന ആനി, ഇന്ത്യൻ് നഴ്‌­സ് ഓഫ് അമേരിക്കയെന്ന ദേശീയ സംഘടനയുടെയും സ്ഥാപകാംഗമാണ്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ചേർന്ന അനുമോദന യോഗത്തിൽ റോക്ക്‌­ലാന്റിന്റെ മാത്രമല്ല, അമേരിക്കയിലെ മുഴുവന് മലയാളികളുടേയും അഭിമാനമായ ആനി പോളിന് വിവിധ സംഘടന ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നാന്യൂയെറ്റ് ലൈയണ്‌­സ് ക്ല്ബ് പ്രസിഡന്റ് ബാർബറ ചക് , നാന്യൂയെറ്റ് സിവിക് അസോസിയേഷൻ ട്രഷറർ വാലെരി മൊൾഡോ, നഴ്‌­സെസ് അസോസിയേഷൻ പ്രസിഡന്റ് മിഷേൽ പരൈസൻ, ഹഡ്‌­സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജിമോൻ വെട്ടം, ഫൊക്കാന ബോർഡ് ഓഫ് ട്രസ്ടി ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്‌­സൻ ലീലാ മാരേട്ട്, ഫോമാ ജോയിന്റ് ട്രഷറാർ ജോഫ്രിൻ ജോസ്, ജസ്റ്റിസ് ഫോർ ഓൾ ചെയർമാൻ തോമസ് കൂവള്ളൂർ, ഹഡ്‌­സൺ വാലി മലയാളി അസോസിയേഷൻ ട്രസ്ടി മെംബർ കുര്യാക്കോസ് തരിയൻ, ഹഡ്‌­സൺ വാലി മലയാളി അസോസിയേഷൻ ട്രസ്ടി ചെയർമാൻ വർഗ്ഗീസ് ഉലഹന്നാൻ, എച് . വി എം.എ മലയാളം സ്­കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ, സിവിൽ സർവീസ് എംബ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് നൈനാൻ, ഇന്ത്യൻ കാത്തോലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി അലക്‌­സ് തോമസ്, ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക് ലാൻഡ് മുൻ പ്രസിഡന്റ് രാജൻ ബരൻവാൽ, ഇന്ത്യൻ നഴ്‌­സെസ് അസോസിയേഷൻ പ്രസിഡന്റ് ഉഷ ജോർജ്, നൈന ബോർഡ് മെംബർ ഡോ. റയ്ചൽ കോശി, നോർക്കയിൽ നിന്ന് ജോസ് ജോർജ്, ജീവൻ ജ്യോതി എക്‌­സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ആര്യ, ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യുണിറ്റി ഓഫ് യോംഗെര്‌­സ് പ്രസിഡന്റ് ജോർജ് പടിയേടത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിൽ ലെജിസ്ലേറ്റർ ഡോ. ആനി പോൾ എല്ലാ മലയാളികൾക്കും ഒരു മാതൃകയായിരിക്കുകയാണെന്നും, ഡോ. ആനി പോളിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും വിവിധ സംഘടനാ നേതാക്കൾ ആശംസിച്ചു.

തന്റെ ഈ നേട്ടം എല്ലാവരുടേയുമാണെന്നും, ഒത്തിരിപ്പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച നേട്ടത്തിൽ താൻ എല്ലാവരോടും ഏറെ കടപ്പെട്ടിരിക്കുകയാണെന്നും ആനി പോൾ തന്റെ നന്ദിപ്രസംഗത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP