Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയിരൂർപ്പാടത്തെ ഗുണ്ടാ ആക്രമണം: അജ്ഞാതസംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്നു പൊലീസ്; രണ്ടുപേർ കസ്റ്റഡിയിൽ

അയിരൂർപ്പാടത്തെ ഗുണ്ടാ ആക്രമണം: അജ്ഞാതസംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്നു പൊലീസ്; രണ്ടുപേർ കസ്റ്റഡിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അയിരൂർപ്പാടത്ത് അക്രമണം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അജ്ഞാത സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആളുമാറിയാണ് സംഘം അക്രമണം നടത്തിയതെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത് എം എ കോളേജിലെ മുൻ വിദ്യാർത്ഥി അമീറിനെ ആയിരുന്നെന്നുമാണ് ആക്രമണത്തിനിരയായവരിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

എന്നാൽ അജ്ഞാത സംഘം അമീറിനെ ആക്രമിക്കാനെത്തിയതിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുയുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അക്രമിസംഘത്തിലുണ്ടായിരുന്നവരെകുറിച്ച് കസ്റ്റഡിയിലുള്ള യുവാക്കൾക്ക് അറിവുണ്ടെന്ന വെളിപ്പെടുതത്തലുകളുടെഅടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിക്കാനാണ് ഇവരെ കസ്‌റഡിയിൽ എടുത്തിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ് ഐ സുധീർ മനോഹർ അറിയിച്ചു.

ഇതിനിടെ സംഭവം രാഷ്ട്രീയ വൽക്കരിക്കാൻ ഗൂഡ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങളും വ്യാപകമായിട്ടുണ്ട്.പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും യുഡിഎഫിലെ ഉന്നതൻ ഇടപെട്ട് ഇയാളെ മോചിപ്പിച്ചു എന്നുമാണ് ഇത്തരത്തിൽ പ്രചരിച്ചിട്ടുള്ള പ്രധാന വിവരം. പരിക്കേറ്റ യഹിയ മുസ്ലിംലീഗ് പ്രവർത്തകനാണെന്നും ഉടൻ പ്രതികളെ പികൂടണമെന്നാവശ്യപ്പെട്ട് മന്ത്രി ഇബ്രാഹീം കുഞ്ഞ് പൊലീസിൽ സമ്മർദ്ധം ചെലുത്തുന്നതായുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ അയിരൂർപ്പാടം മേഖലയിൽ പൊലീസ് സാന്നിദ്ധ്യംശക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി 11 മണിയോടെ കാറിലും ബൈക്കുകളിലുമായെത്തിയ അജ്ഞാത സംഘം അയിരൂർപാടത്ത് തോട്ടയെറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ അയിരൂർപ്പാടം പാറേക്കുടി അജാസ് (25) മണിയാട്ടുകുടി യഹിയ (25) എന്നിവർക്ക് പരിക്കേറ്റിരുന്നു.

പ്ലൈവുഡ് കമ്പിനിയിലെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന തങ്ങളേ അക്രമിസംഘം കാറിൽ പിൻതുടർന്നെത്തി തടഞ്ഞുനിർത്തി ഇരുമ്പ് കമ്പിക്ക് അടിക്കുകയായിരുന്നെന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാക്കൾ നൽകുന്ന വിവരം. രാത്രി 11മണിയോടടുത്ത് പള്ളിക്കവലയിലാണ് അക്രമി സംഘം ആദ്യമെത്തിയത്. ഇവിടെ നെടുംമ്പാശ്ശേരി എയർപ്പോർട്ടിലേക്ക്‌പോകാനായി കാറിലിരുന്ന സംഘത്തിന് നെരെ കാറിലെത്തിയ അക്രമിസംഘം തോട്ടയെറിയുകയായതുന്നെന്നാണ് ലഭ്യാമായ വിവവരം.

കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്. തോട്ടയെറിഞ്ഞതിനെതുടർന്ന് കാറിലുണ്ടായിരുന്നവരും പ്രദേശവാസിയായ യുവാവിനെ യാത്രയാക്കാനുമായെത്തിയവരുമുൾപ്പെടെയുള്ളവർ ആത്മരക്ഷാർത്ഥം പലവഴിക്ക് ഓടി.അക്രമിസംഘം മടങ്ങിയ ശേഷമാണ് ഇവർ ഒത്തുകൂടി യാത്രയായത്. സമീപത്തെ സർവ്വീസ് സഹകരണ സംഘത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദാണ് ഇതുസംബന്ധിച്ച വിവരം സ്ഥതീകരിച്ചിട്ടുള്ളത്.

നിമിഷങ്ങൾക്കകം ഇവിടെ നിന്നും തിരിച്ച സംഘം 500 മീറ്ററോളം അകലെ മഠം കലയിലെത്തി. അൽപസമയം ഇവിടെ ചുറ്റിക്കറങ്ങിയ സംഘം മുന്നോട്ടു നീങ്ങി. ഈ സമയം ബൈക്ക് യാത്രക്കാരായ യുവാക്കൾ അക്രമിസംഘംത്തെ കടന്ന് മുന്നോട്ടുനീങ്ങുകയായിരുന്നു. മിനിട്ടുകൾക്കകം പിന്നാലെത്തിയാണ് അക്രമി സംഘം യുവാക്കളെ അടിച്ചുവീഴ്തിയത്. കഴിഞ്ഞ ദിവസം എം എ കോളേജിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൈക്കൂടം ബ്രിഡ്ജിന്റെ ഗാനമേള നടന്നിരുന്നു.

ഗാനമേളക്കിടെ അയിരൂർപ്പാടത്തുനിന്നെത്തിയവരും കോട്ടപ്പടി തുരുത്തി ഭാഗത്തുനിന്നുമെത്തിയ യുവാക്കളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും മറ്റും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരിക്കാം ആക്രണമെന്നാണ് നാട്ടുകാരുടെയും പൊലീസിന്റെയും സംശയം. നാട്ടിലാതെ ഭീതി വിതച്ച ആക്രമ സംഭത്തിനുത്തരവാദികളായവരെ കണ്ടെത്താൻ പൊലീസ് സത്വരനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP