Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേഡി ഗാഗയെ ഡിക്രാപിയോ അപമാനിച്ചോ? ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ ഗായികയെ നടൻ കളിയാക്കി ച്ചിരിച്ചു; സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുടെ പെരുമഴ

ലേഡി ഗാഗയെ ഡിക്രാപിയോ അപമാനിച്ചോ? ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ ഗായികയെ നടൻ കളിയാക്കി ച്ചിരിച്ചു; സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുടെ പെരുമഴ

ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരദാന ചടങ്ങിൽ ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ ഗായിയ ലേഡി ഗാഗയെ അപമാനിച്ചോ? സൈബർ ലോകത്ത് ഇപ്പോൾ ചൂടുപിടിച്ച സംസാരം ഇതേക്കുറിച്ചാണ്. അവാർഡ് വാങ്ങാൻ വേണ്ടി ലേഡി ഗാഗ എത്തിയ വേളയിലാണ് ഡികാപ്രിയോയുടെ മുഖത്തുണ്ടായ കള്ളച്ചിരിയാണ് സോഷ്യൽ മീഡിയയിലെ വാദപ്രതിവാദങ്ങൾക്ക് കാരണമായത്.

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിലെ ഏറ്റവും മികച്ച നിമിഷം എന്ന തലക്കെട്ടോടെയാണ് ഡികാപ്രിയോയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു. റവണന്റ് എന്ന ചിത്രത്തിലൂടെ തന്റെ മൂന്നാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമാണ് 41കാരനായ ഡികാപ്രിയോ നേടിയത്. 29കാരിയായ ലേഡി ഗാഗയുടെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമാണിത്. തന്റെ ആദ്യ സീരിയലായ അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടൽ എന്ന ഷോയിലൂടെ ടിവി സീരിയൽ വിഭാഗത്തിൽ മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമാണ് ലേഡി ഗാഗ സ്വന്തമാക്കിയത്.

പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി വേദിയിലേക്കു ഗാഗ പോകുമ്പോഴായിരുന്നു ഡികാപ്രിയോ തമാശ ഒപ്പിച്ചത്. ഡികാപ്രിയോയുടെ സമീപത്തുകൂടി ഗാഗ കടന്നുപോയതിനു ശേഷം പിന്നിൽ നിന്നായിരുന്നു ഡികാപ്രിയോയുടെ ഭാവപ്രകടനം. പെട്ടന്ന് ഞെട്ടിയെന്ന ഭാഗത്തിൽ കണ്ണുകൾ വിടർത്തിയാണ് ഡികാപ്രിയോ പ്രതികരിച്ചത്. ഹൊറർ സീരിയലാണ് അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടൽ. ഇതിനെ കളിക്കായുക്കുകാണ് ഡികാപ്രിയോ ചെയ്തതെന്ന വാദം സോഷ്യൽ മീഡിയയിലൂടെ ശക്തമായി ഉയർന്നു. നടനെതിരെ ട്വീറ്റുകളുടെ പെരുമഴ തന്നെ വന്നതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി.

അതേ സമയം തനിക്കടുത്തു കൂടി എന്താണു കടന്നു പോയതെന്ന് സത്യത്തിലറിയില്ലായിരുന്നുവെന്നും ഇതാണ് രംഗത്തിനു ഇത്ര സ്വഭാവികത നൽകിയതെന്നും ഡികാപ്രിയോ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡികാപ്രിയോയുടെ സമീപത്തു കൂടി പോയപ്പോൾ ലേഡി ഗാഗ ഡികാപ്രിയോയെ തട്ടിയിരുന്നു. ഇതു മനഃപൂർവമാണോ എന്നും ചോദ്യമുയരുന്നുണ്ട്. ലേഡി ഗാഗയുടെ തള്ളലും ഡികാപ്രിയയുടെ കളിയാക്കിച്ചിരിയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP