Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിൽ തന്റെ സിനിമകൾ കണ്ടിട്ടില്ല: ചടങ്ങുകൾ തമിഴ് ബ്രാഹ്മിൻ വിവാഹത്തിന്റെ ആചാരങ്ങളോടെ; മികച്ച റോൾ ലഭിച്ചാൽ വിവാഹ ശേഷം അഭിനയിക്കും; കല്യാണ തിരക്കിലായ രാധികയുടെ വിശേഷങ്ങൾ

അഭിൽ തന്റെ സിനിമകൾ കണ്ടിട്ടില്ല: ചടങ്ങുകൾ തമിഴ് ബ്രാഹ്മിൻ വിവാഹത്തിന്റെ ആചാരങ്ങളോടെ; മികച്ച റോൾ ലഭിച്ചാൽ വിവാഹ ശേഷം അഭിനയിക്കും; കല്യാണ തിരക്കിലായ രാധികയുടെ വിശേഷങ്ങൾ

ക്ലാസ്‌മേറ്റ്‌സ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ രാധിക വിവാഹത്തിന്റെ തിരക്കിലാണ്. കുറച്ച് ദിവസം മുമ്പാണ് തന്റെ വിവാഹം ഉറപ്പിച്ച കാര്യം രാധിക ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത്. ദുബൈയിലെ ഇവന്റ്മാനേജ്‌മെന്റ് പ്രഫഷണലായ അഭിൽ കൃഷ്ണയാണ് വരൻ. ഫെബ്രുവരി 12ന് ആലപ്പുഴയിൽവച്ചാണ് വിവാഹം. ഇപ്പോൾ രാധിക തന്റെ ഭാവി വരനെപ്പറ്റിയും വിവാഹ വിശേഷങ്ങളും പങ്ക് വയ്ക്കുകയാണ്.

അഭിൽ തന്റെ ഒരു ചിത്രം പോലും കണ്ടിട്ടില്ലെന്നാണ് രാധിക പറയുന്നത്. 'അഭിൽ ജനിച്ചതും വളർന്നതും മുംബൈയിലാണ്. പിന്നീട് ദുബൈയിലേക്ക് പോയി. അദ്ദേഹത്തിന്റെ മാതാപിതാക്കൾ തൃശൂരുകാരാണ്. ഞാനൊരു നടിയാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെല്ലാം അറിയാമെങ്കിലും അദ്ദേഹം എന്റെ ഒരു ചിത്രം പോലും കണ്ടിട്ടില്ല. നിശ്ചയത്തിനുശേഷം ഞാനഭിനയിച്ച ഒരു ഗാനത്തിന്റെ വീഡിയോ അദ്ദേഹം യൂട്യൂബിൽ കണ്ടിരുന്നു. അതു തന്നെ.' രാധിക പറയുന്നു.തന്റെ ചിത്രങ്ങൾ കാണണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ലെന്നും രാധിക വ്യക്തമാക്കി. അബിലിന് എപ്പോഴെങ്കിലും തോന്നിയാൽ മാത്രം കണ്ടാൽ മതിയെന്നും രാധിക പറഞ്ഞു.

പരമ്പരാഗത രീതിയിലായിരിക്കും വിവാഹച്ചടങ്ങുകൾ. ഒരു തമിഴ് ബ്രാഹ്മിൺ വിവാഹത്തിന്റെ എല്ലാ ആചാരങ്ങളുമുണ്ടാകുമെന്ന് രാധിക വ്യക്തമാക്കി.2013നുശേഷം രാധിക സിനിമയിൽ അത്ര സജീവമല്ല. സിനിമയിൽ നിന്നും മനഃപൂർവ്വം മാറിനിൽക്കുകയായിരുന്നു എന്നാണ് രാധിക പറയുന്നത്. പെയിന്റിങ് പരീക്ഷണങ്ങളും ബിസിനസ് പദ്ധതികളുമായി തിരക്കിലായിരുന്നു.  മികച്ച റോളുകൾ ലഭിച്ചാൽ വിവാഹശേഷവും അഭിനയിക്കുമെന്ന് നടി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP