Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ ജീവനക്കാരുടെ ഉച്ചാരണം മൂലം നഷ്ടമായത് കോടികളുടെ ബിസിനസ്; പണം ലാഭിക്കാനുള്ള ബിടിയുടെ ശ്രമം തിരിച്ചടിയായി; കാൾ സെന്ററുകൾ തിരികെ യുകെയിലേക്ക്

ഇന്ത്യൻ ജീവനക്കാരുടെ ഉച്ചാരണം മൂലം നഷ്ടമായത് കോടികളുടെ ബിസിനസ്; പണം ലാഭിക്കാനുള്ള ബിടിയുടെ ശ്രമം തിരിച്ചടിയായി; കാൾ സെന്ററുകൾ തിരികെ യുകെയിലേക്ക്

വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോൾ ബിടി. യുകെയിലേക്കാൾ കുറഞ്ഞ ശമ്പളത്തിന് ഇന്ത്യയിൽ ജീവനക്കാരെ ലഭിക്കുമെന്ന അവസരം മുതലാക്കാൻ 2003 മുതലായിരുന്നു ബിടി തങ്ങളുടെ കാൾ സെന്ററുകൾ ഇന്ത്യയിലെ വൻ നഗരങ്ങളായ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലേക്ക് പറിച്ച് നടാൻ തുടങ്ങിയത്. ഇതിനെ തുടർന്ന് ഉയർന്ന ശമ്പളം കൈപ്പറ്റുന്ന 2000 യുകെ കാരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.എന്നാൽ പണം ലാഭിക്കാൻ ഇത്തരത്തിൽ കാൾ സെന്ററുകൾ ഇന്ത്യയിൽ തുടങ്ങിയ ബിടിക്ക് ഇന്ത്യൻ ജീവനക്കാരുടെ ഉച്ചാരണം പാരയായി മാറിയിരിക്കുകയാണ്. തൽഫലമായി കോടികളുടെ ബിസിനസ് നഷ്ടമാവുകയും ചെയ്തു. ഇപ്പോഴിതാ ഇനിയും നഷ്ടം വരാതിരിക്കാൻ ബിടി ഈ കാൾ സെന്ററുകൾ തിരികെ യുകെയിലെത്തിക്കാനുള്ള പെടാപ്പാടിലുമാണ്.തങ്ങളുടെ നഷ്ടപ്പെട്ട് പോയ സൽപ്പേര് തിരിച്ച് പിടിക്കാനും കസ്റ്റമർ സർവീസ് മെച്ചപ്പെടുത്താനുമാണ് ബിടി ഇതിലൂടെ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി ബിടി 1000 ബ്രിട്ടീഷ് ജീവനക്കാരെ ഈ വർഷം ഹയർ ചെയ്യുന്നുമുണ്ടെന്നാണ് റിപ്പോർട്ട്.ഇത്തരം കാൾ സെന്ററുകളിലേക്ക് വിളിച്ചിരുന്ന 69 ശതമാനം കസ്റ്റമർമാരും അസ്വസ്ഥരായിരുന്നുവെന്നും അവർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നേടാൻ സാധിച്ചിരുന്നില്ലെന്നുമാണ് ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സെന്റർ ഫോർ എക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനായി ബ്രിട്ടൻ ഒരു വർഷത്തിൽ 45 മില്യൺ മണിക്കൂറുകൾ വെറുതെയാക്കിയെന്നും സിഇബിആർ കണ്ടെത്തിയിരിക്കുന്നു. ഇത് കാരണം തങ്ങളുടെ ബാങ്ക്, ഫോൺ, എനർജി, ഇൻഷുറൻസ് കമ്പനി തുടങ്ങിയവ മാറാൻ ആഗ്രഹിച്ചിരുന്ന ദശലക്ഷക്കണക്കിന് പേർ വിഷമത്തിലായിരുന്നു.ഇതിനെക്കുറിച്ച് ചിലരെല്ലാം ആദ്യം പരാതിപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇതുകൊണ്ട് പ്രയോജനമില്ലെന്ന് കണ്ട് പിന്മാറുകയായിരുന്നുവെന്നാണ് സിഇബിആർ പറയുന്നത്. എന്നാൽ നിരവധി കസ്റ്റമർ സർവീസ് സർവേകളിലൂടെ ഇക്കാര്യം തിരിച്ചറിഞ്ഞ ബിടി തങ്ങളുടെ കസ്റ്റമർസർവീസ് മെച്ചപ്പെടുത്താനുള്ള ഊർജിത ശ്രമമാണിപ്പോൾ നടത്തി വരുന്നത്.

കുറഞ്ഞ പ്രതിഫലത്തിന് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം നേടിയവരെ സ്റ്റാഫുകളായി ലഭിക്കുന്നുവെന്നതായിരുന്നു കാൾ സെന്ററുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ബിടിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. യുകെയിലുള്ള ജീവനക്കാരേക്കാൾ 20 ശതമാനം ശമ്പളം ഇവർക്ക് കുറച്ച് നൽകിയാൽ മതിയെന്നതായിരുന്നു പ്രധാന ആകർഷണം.ഇവർക്കായി ടോം അല്ലെങ്കിൽ ആലീസ് എന്നിവ പോലുള്ള ബ്രിട്ടീഷ് പേരുകൾ നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതു സംബന്ധിച്ച നയം ബിടി റദ്ദാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് കമ്പനി 1000 യുകെക്കാരെ സ്ഥിരമായി നിയമിക്കുന്നുവെന്ന പ്രഖ്യാപനം തിങ്കളാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 80 ശതമാനം കാളുകൾക്കും യുകെയിൽ വച്ച് തന്നെ ഉത്തരമേകുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.ഇതിന്റെ ഭാഗമായി 100 പേരെ സ്വാൻസീയിൽ നിന്ന് ഹയർ ചെയ്തിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 50 പേരെക്കൂടി ഇവിടെ നിന്നും റിക്രൂട്ട് ചെയ്യുന്നുണ്ട്. ബാക്കിയുള്ളവരെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നിയമിക്കുന്നത്.

പുതിയ പ്രക്രിയയുടെ അവസാനത്തോടെ 2000 യുകെക്കാരെ നിയമിക്കുമെന്നാണ് ബിടി കൺസ്യൂമറിലെ ലിബി ബാർ പറയുന്നത്. ഇതിലൂടെ യുകെയിലെ സമ്പദ് വ്യവസ്ഥയിൽ വികസനത്തിന് വഴിയൊരുക്കുമെന്നും മിക്കയിടങ്ങളിലും തങ്ങൾ പ്രധാനപ്പെട്ട എംപ്ലോയറായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നല്ല സേവനത്തിന് വേണ്ടി കസ്റ്റമർമാർ കരയുന്ന ഘട്ടത്തിലാണെന്നും എന്നാൽ തങ്ങളുടെ സ്വരം പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കേൾക്കാത്തതിനാൽ ഇവർ നിരാശയിലാണെന്നുമാണ് സിഇബിആറിന്റെ മാനേജിങ് എക്കണോമിസ്റ്റായ കോളം ഷീഹി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP