Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ അസഹിഷ്ണുതയില്ലെന്ന് തസ്ലീമ നസ്‌റീൻ; ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല കുറ്റകൃത്യമാണ്; സാഹിത്യേൽസവത്തെ ഞെട്ടിച്ച് വിവാദ എഴുത്തുകാരി

ഇന്ത്യയിൽ അസഹിഷ്ണുതയില്ലെന്ന് തസ്ലീമ നസ്‌റീൻ; ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല കുറ്റകൃത്യമാണ്; സാഹിത്യേൽസവത്തെ ഞെട്ടിച്ച് വിവാദ എഴുത്തുകാരി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് ഒരു പക്ഷേ അസഹിഷ്ണുത വലിയ സംഭവമായിരക്കും. എന്നാൽ മതത്തിന്റെ പേരിൽ നിരന്തരം അക്രമവും കൊലയും നടക്കുന്ന ബംഗ്‌ളാദേശിൽനിന്ന് വരുന്ന തസ്ലീമ നസീറിൽ പറയുന്നത് ഇന്ത്യ എത്രയേ ഭേദമാണന്നാണ്. ഇന്ത്യയിൽ അസഹിഷ്ണുതയില്‌ളെന്നാണ്, പുസ്തകമെഴുതിയതിന്റെപേരിൽ ഇസ്ലാമിക തീവ്രാദികളൂടെ വധഭീഷണിക്ക് ഇരയായി ശിഷ്ടജീവിതം മുഴുവൻ പ്രവാസിയായി കഴിയേണ്ടിവന്ന തസ്ലീമ നസ്‌റീൻ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തിൽ കെ. സച്ചിദാനന്ദനുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

2007നുശേഷം ഡൽഹിക്ക് പുറത്ത് തസ്ലീമ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്. ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല, കുറ്റകൃത്യമാണ്. ഇഷ്ടമുള്ളത് തിന്നാനും പറയാനും ചെയ്യാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. എന്നാൽ ഒരാളുടെ ജീവനെടുക്കാൻ ആർക്കും അവകാശമില്ല തസ്ലീമ പറഞ്ഞു.

പുരസ്‌കാരങ്ങൾ തിരിച്ചുകൊടുക്കുന്നത് മികച്ച സമരമാർഗമാണ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലല്ല, മതേതരത്വവും മൗലികവാദവും തമ്മിലാണ് യഥാർഥത്തിൽ പ്രശ്‌നം. എല്ലാതരത്തിലുമുള്ള മൗലികവാദങ്ങൾക്കും ഞാൻ എതിരാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ഒരുപോലെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. എല്ലാമതങ്ങളും സമുദായവും സ്ത്രീകൾക്കെതിരാണ്. ബംഗ്‌ളാദേശിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനും ശബ്ദിച്ചതിനുമാണ് എന്നെ ആ രാജ്യത്തുനിന്ന് പുറത്താക്കിയത്. ബംഗ്‌ളാദേശിലേക്ക് എത്തിപ്പെടുന്നനിമിഷം ഞാൻ കൊല്ലപ്പെടുമെന്നും പറഞ്ഞു.

മതേതരത്തിനും അനീതിക്കുമെതിരെ ശബ്ദിക്കുന്ന നിരവധി ബ്‌ളോഗ് എഴുത്തുകാരാണ് അവിടെ കൊല്ലപ്പെടുന്നത്. സ്ത്രീകൾ സ്ത്രീകളെക്കുറിച്ചെഴുതിയാൽ അശ്‌ളീലമായി വ്യാഖാനിക്കും. എന്നാൽ പുരുഷൻ സ്ത്രീശരീരത്തെക്കുറിച്ചെഴുതിയാൽ അത് മഹത്തായ സാഹിത്യസൃഷ്ടിയാകും. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളാണ് എഴുത്തുകാരികളാകുന്നത് എന്നാണ് സമൂഹത്തിന്റെ ധാരണ. നിരവധി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് താൻ എഴുതിയത്.

അവ വായിച്ച് എഴുത്ത് നിർത്തരുതെന്ന് ധാരാളം സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ കിട്ടിയതിൽ ഏറ്റവുംവലിയ പുരസ്‌കാരവും അതാണ്. മതപുരോഹിതരെയും വർഗീയവാദികളെയും തൃപ്തിപ്പെടുത്താനാണ് പശ്ചിമബംഗാളിൽനിന്ന് എന്നെ മാറ്റിയത്. രാഷ്ട്രീയക്കാർ മുസ്ലിം മതവിശ്വാസികളെ തൃപ്തിപ്പെടുത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. യാഥാർഥ ഇടതുപക്ഷക്കാർ മതേതരവാദികളും സഹൃദയരും യുക്തിചിന്തകരുമായിരിക്കും. എന്നാൽ ബംഗാളിൽ സംഭവിച്ചത് അങ്ങനെയല്ലായിരുന്നു തസ്ലീമ പറഞ്ഞു.

ഒമ്പതുവർഷം ഡൽഹിയിലെ ഏകാന്തവാസത്തിൽനിന്ന് മറ്റൊരു സ്ഥലത്തത്തെിയതിന്റെ സന്തോഷത്തിലായിരുന്നു തസ്ലീമ നസ്‌റീൻ. കോഴിക്കോട്ട് കടൽ കാറ്റടിക്കുന്ന വേദിയിലിരുന്ന് ചില സ്വന്തം കവിതകൾ അവർ ചൊല്ലി. കുറേക്കാലത്തിനുശേഷം പുറത്തിറങ്ങിയതിന്റെ സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 21 വർഷമായി സ്വന്തം കുടംബത്തോടൊപ്പം കഴിഞ്ഞിട്ട്. മാതാവ് രോഗക്കിടക്കയിൽ കിടന്നപ്പോഴും പിതാവ് മരിച്ചപ്പോഴും പോകാൻ സാധിച്ചിട്ടില്ല.

ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുത്തതിൽ സങ്കടമില്ല. അനീതിയോടുള്ള പ്രതിഷേധമെന്ന നിലക്ക് എന്റെ എഴുത്തും പോരാട്ടവും ഇനിയും തുടരും. ഒരുനാൾ എല്ലാവരെപ്പോലെയും മരിക്കേണ്ടിവരും, എന്നാലും എന്തെങ്കിലുമൊക്കെ ചെയ്തിട്ടാണ് മരിക്കുന്നതെന്ന സന്തോഷമുണ്ടാകും. യൂറോപ്യൻ പൗരത്വമുണ്ടെങ്കിലും ഇന്ത്യയിൽ ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ ഒരുപാട് സ്‌നേഹിക്കുന്നു. പലവിധത്തിലുള്ള സംസ്‌കാരങ്ങളുമുള്ള ആളുകൾ ഇവിടെ ജീവിക്കുന്നു. അത് ശരിക്കും അദ്ഭുതമാണ്. അതുകൊണ്ടാണ് ഇന്ത്യയിൽ ജീവിക്കാൻ ശ്രമിക്കുന്നത് തസ്ലീമ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP