Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പോൺസർ ഇല്ലാതെ ഇന്ത്യക്കാർക്ക് ഇനി ബഹ്‌റിൻ സന്ദർശിക്കാം; ഇ വിസാ സംവിധാനം അടുത്ത മാസം മുതൽ

സ്‌പോൺസർ ഇല്ലാതെ ഇന്ത്യക്കാർക്ക് ഇനി ബഹ്‌റിൻ സന്ദർശിക്കാം; ഇ വിസാ സംവിധാനം അടുത്ത മാസം മുതൽ

മനാമ: ബഹ്‌റിൻ സന്ദർശക വിസാ ലഭിക്കാൻ ഇനി സ്‌പോൺസറെ ആവശ്യമില്ല. ഇ-വിസാ സംവിധാനം ഏർപ്പെടുത്തുന്നതോടെ ബഹ്‌റിനിലേക്ക് ഇന്ത്യയിൽ നിന്നും സന്ദർശകർക്ക് എളുപ്പം വിസാ ലഭിക്കും. അടുത്ത മാസം മുതൽ നടപ്പിലാകുന്ന ഇ- വിസാ സംവിധാനം മൂലം ഓൺലൈൻ ആയി എളുപ്പം സന്ദർശക വിസ ലഭ്യമാക്കും.

മൂന്നു ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ബഹ്‌റിനിൽ ഇന്ത്യക്കാർക്ക് സ്‌പോൺസർ ഇല്ലാതെ തന്നെ ഓൺലൈൻ വഴി എളുപ്പത്തിൽ സന്ദർശക വിസാ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് ബഹ്‌റിനിൽ കൂടുതൽ നാൾ കഴിയുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. പുതിയ സംവിധാനമനുസരിച്ച് ഒരു മാസത്തേക്കാണ് സന്ദർശക വിസ അനുവദിക്കുന്നത്. എന്നാൽ പിന്നീട് മൂന്നു മാസം വരെ വിസ നീട്ടിയെടുക്കാവുന്നതാണ്. ഇതുകൂടാതെ മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്. നിയമപരമായി പാസ്‌പോർട്ടുള്ള ഏതൊരു ഇന്ത്യക്കാരനും സന്ദർശക വിസ ലഭിക്കും. 30 ദിനാറാണ് ഒരു മാസത്തെ വിസയ്ക്കുള്ള ഫീസ്. ഇതു നീട്ടുന്നതിനും 30 ദിനാർ നൽകേണ്ടി വരും.

ജിസിസി രാഷ്ട്രങ്ങളിൽ സ്‌പോൺസർ ഇല്ലാതെ സന്ദർശക വിസ അനുവദിക്കുന്ന ആദ്യത്തെ രാജ്യമായി ബഹ്‌റിൻ. അതേസമയം ബഹ്‌റിന്റെ പുതിയ വിസാ നിയമം രാജ്യത്തെ വാണിജ്യം, ടൂറിസം, ഹോട്ടൽ മേഖലയിൽ മെച്ചപ്പെട്ട വളർച്ചയ്ക്ക് സഹായകമാകുമെന്ന് പദ്ധതി പ്രഖ്യാപിച്ച സൽമാൻ ബിൻ ഹമദ് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റിനിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യക്കാർക്ക് സ്‌പോൺസർ ഇല്ലാതെ സന്ദർശക വിസ അനുവദിച്ചുകൊണ്ട് നിയമപരിഷ്‌ക്കാരം നടത്തിയത്. നിലവിൽ ഇന്ത്യയുൾപ്പെടെ 101 രാജ്യങ്ങൾക്ക് ഇ വിസാ സൗകര്യം ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP