Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാനൽ ചർച്ചകളിൽ സ്ഥിരമായെത്തി ബിജെപിയെ ന്യായീകരിക്കുന്ന ടി ജി മോഹൻദാസിന്റെ ലക്ഷ്യം നിയമസഭയിലെ സ്ഥാനാർത്ഥിത്വമോ? അവതാരകരോട് തർക്കുത്തരം പറഞ്ഞ് ആരാധകരെ സൃഷ്ടിച്ച നേതാവിന് വേണ്ടി സോഷ്യൽ മീഡിയയിലും പ്രചരണം ശക്തം

ചാനൽ ചർച്ചകളിൽ സ്ഥിരമായെത്തി ബിജെപിയെ ന്യായീകരിക്കുന്ന ടി ജി മോഹൻദാസിന്റെ ലക്ഷ്യം നിയമസഭയിലെ സ്ഥാനാർത്ഥിത്വമോ? അവതാരകരോട് തർക്കുത്തരം പറഞ്ഞ് ആരാധകരെ സൃഷ്ടിച്ച നേതാവിന് വേണ്ടി സോഷ്യൽ മീഡിയയിലും പ്രചരണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘപരിവാർ അനുകൂലികൾക്ക് പ്രിയപ്പെട്ട നേതാവാണ് ടി ജി മോഹൻദാസ്. ചാനൽ ചർച്ചകളിൽ സ്ഥിരമായി പങ്കെടുത്ത് ഇടക്കാലം കൊണ്ട് സ്റ്റാറായി മോഹൻദാസ്. സംഘപരിവാറിനെ എന്ത് വിഷയത്തിലാണെങ്കിലും ബിജെപി നേതാക്കൾ പോലും ന്യായീകരിക്കാത്ത വിധത്തിൽ ന്യായീകരിച്ചാണ് അദ്ദേഹം സംഘപരിവാറുകാരുടെ പ്രിയപ്പെട്ടവനാണ്. സൈബർ ലോകത്ത് ടി ജി മോഹൻദാസിന് വേണ്ടി ഫാൻസ് ഗ്രൂപ്പ് പോലുമുണ്ട്. ഇപ്പോഴത്തെ ജെഎൻയു വിഷയത്തിൽ പോലു ടി ജി മോഹൻദാസ് കേന്ദ്രത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ തന്റെ വാദങ്ങൾ നിരത്തുന്നതിനായി കള്ളം പറയുകയും ആക്രോശിക്കുകയും ചെയ്യുകയാണ് ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടി. ഇത് തെളിവ് സഹിതം സോഷ്യൽ മീഡിയ പൊളിച്ചിടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സൈബർ ലോകത്ത് അദ്ദേഹത്തിന് ആരാധകർ ഇഷ്ടംപോലെയാണ് താനും.

ഇങ്ങനെ ചാനൽ ചർച്ചകളിൽ സ്ഥിരമായി ബിജെപിയെ ന്യായീകരിക്കുന്ന ടി ജി മോഹൻദാസിന് നിയമസഭാ മോഹങ്ങളുണ്ടോ? തനിക്ക് പാർലമെന്ററി മോഹമുണ്ടെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാലും ടി ജി മോഹൻദാസ് ആരാധകർ വിടുന്ന മട്ടില്ല. അദ്ദേഹത്തെ കൊണ്ട് മത്സരിപ്പക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ കാമ്പയിൻ തന്നെ തുടങ്ങിയിട്ടുണ്ട്. ടി ജി മോഹൻദാസ് ഫാൻസ് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇത്തരം ആവശ്യം മോഹൻദാസ് ആരാധകർ ഉന്നയിച്ചത്.

അതേസമയം ടി ജി മോഹൻദാസിന് സ്ഥാനാർത്ഥിത്തം നൽകുന്നതിനെ കുറിച്ച് പാർട്ടി ചിന്തിച്ചിട്ടു പോലുമില്ല. ഇതിനിടെയാണ് സോഷ്യൽ മീഡിയിൽ ടി ജി മോഹൻദാസിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ടി ജിമ മോഹൻദാസ് ഫാൻസിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന കുറിപ്പ് ഇങ്ങനെയാണ്:

BJP നേതാവായ ശ്രീ ടി.ജി മോഹൻദാസിന്റെ സ്ഥാനര്തിത്വം സോഷ്യൽ മീഡിയകളിൽ സജീവ ചര്ച്ച വിഷയം ആകുന്നു. തന്റെതായ അവതരണ ശൈലി കൊണ്ടും കല്ലിനെയും പിളർക്കുന്ന വാദങ്ങൾ കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ജന ഹൃദയങ്ങൾ കീഴടക്കി. ചാനലുകളിലെ സന്ധ്യ ചർച്ചയിൽ നിറ സാന്നിധ്യവും, കപട മതേതര പ്രസ്തനങ്ങല്കും കപട മതേതര ചാനലുകൽകും ഒരേ പോലെ പേടി സ്വപ്നമാണ് ശ്രീ ടി.ജി മോഹൻദാസ്. യുവ തല മുറയുടെ ഹരവും ആയി മാറിയ ശ്രീ ടി.ജി മോഹൻദാസ് ഒരു നിയമ വിദഗ്ദ്ധൻ കൂടിയാണ്. സോഷ്യൽ മീഡിയകളിൽ വമ്പിച്ച വരവേൽപ്പാണ് ശ്രീ ടി.ജി മോഹൻദാസിന് ലഭിക്കുന്നത്.

ഈ കുറിപ്പിൽ മാത്രം ഒതുങ്ങുന്നില്ല. സ്ഥിരമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതു കൊണ്ട് മോഹൻദാസിന്റെ ബിജെപിയുടെ ഔദ്യോഗിക വക്താവാക്കണം എന്നുമാണ് ആവശ്യം. എങ്ങനെ അദ്ദേഹത്തെ വക്താവാക്കാൻ ബിജെപി ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് മുതിർന്ന ബിജെപി നേതാക്കൾ നൽകുന്ന വിവരം. വ്ക്താവ് മോഹം പൊലിഞ്ഞോടെയാണ് ബിജെപി സ്ഥാനാർത്ഥിത്ത ചർച്ചകളും മോഹൻദാസിന്റെ പേരിലെ ചൊല്ലി നടന്നത്.

ബിജെപി അംഗങ്ങളുള്ള ഒരു കേരള നിയമ സഭയിൽ ചരിത്രബോധമുള്ള ടിജി യെ , എതിരാളികളുടെ വായടപ്പിക്കാൻ കഴിവുള്ള ടിജിയെ കാണുവാൻ...

Posted by T.G Mohandas Fans on Wednesday, February 17, 2016

ചാനൽ ചർച്ചകളിൽ ഇല്ലാക്കണക്കൾ പറഞ്ഞു മറ്റ് പക്ഷം പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് ബിജെപി നേതാവെന്ന് സ്വയം അവകാശപ്പെടുന്ന ടി ജി മോഹൻദാസിന്റെ സ്ഥിരം പരിപാടിയാണെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. തന്റെ ഭാഗം വിജയിക്കാൻ വേണ്ടി സ്ഥിരമായി നുണ പറയുന്നത് പതിവാക്കിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ചാനൽ അവതാരകന്റെ കൈയിൽ നിന്നും കടുത്ത വിമർശനം നേരിടുകയുണ്ടായി. മീഡിയാ വണ്ണിലെ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിൽ അവതാരകൻ സനീഷാണ് ടി ജി മോഹൻദാസിനെ നിർത്തിപ്പൊരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP