Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആവേശം മൂത്ത് ഓടിയെത്തി കെട്ടിപ്പിടിച്ച ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചിഴച്ചു; മർദ്ദിക്കാനും ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോസ്ഥനെ തടഞ്ഞ് വിക്രം; ആശ്വസിപ്പിച്ച ശേഷം ഫോട്ടോയുമെടുത്തു: ചിയാൻ വിക്രം ആരാധകരുടെ പ്രിയങ്കരനാകുന്നത് എങ്ങനെയെന്ന് കാണാം..

ആവേശം മൂത്ത് ഓടിയെത്തി കെട്ടിപ്പിടിച്ച ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചിഴച്ചു; മർദ്ദിക്കാനും ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോസ്ഥനെ തടഞ്ഞ് വിക്രം; ആശ്വസിപ്പിച്ച ശേഷം ഫോട്ടോയുമെടുത്തു: ചിയാൻ വിക്രം ആരാധകരുടെ പ്രിയങ്കരനാകുന്നത് എങ്ങനെയെന്ന് കാണാം..

ആവണി ഗോപാൽ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലാണ് തെന്നിന്ത്യൻ താരം വിക്രമിന്റെ സ്ഥാനം. മലയാളത്തിൽ അഭിനയം തുടങ്ങി തമിഴിലെത്തി ദേശീയ പുരസ്‌ക്കാരം വരെ കരസ്ഥമാക്കിയ നടനെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരുപാട് കര്യങ്ങളുണ്ട്. അതിലൊന്ന് ആരാധകരോടുള്ള സമീപനം തന്നെയാണ്. ആരെയും പിണക്കാൻ ഇഷ്ടപ്പെടാത്ത താരം കഴിഞ്ഞ ദിവസവും ശ്രദ്ധേയ കാര്യം. ഇതിന്റെ തെളിവായ പല സംഭവങ്ങളുമുണ്ട്. കൊച്ചിയിൽ ഏഷ്യാനെറ്റിന്റെ ഫിലിം അവാർഡ് വേദിയിൽ വച്ചായിരുന്നു വിക്രം ആരാധക മനസിന് പ്രിയങ്കരനാകുന്ന സംഭവത്തിന്റെ തെളിവ് പുറത്തുവന്നത്.

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് തള്ളിക്കയറി വന്ന ആരാധകനോട് മധുരമായി പ്രതികരിച്ചാണ് വിക്രം കൈയടി നേടിയത്. തന്നെ കാണാനും കെട്ടിപ്പിടിക്കാനും എത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചിഴക്കുന്നതിനെയും മർദ്ദിക്കാൻ ശ്രമിക്കുന്നതിനെയും തടഞ്ഞ വിക്രം അയാൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി കൊണ്ടിരിക്കയാണ്.

വിക്രം സദസിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. ചുവന്ന ഷർട്ട് ധരിച്ച ആരാധകൻ വിക്രമിന് സമീപത്തേക്ക് ഓടിയടുത്ത് കെട്ടിപ്പിടിക്കുകയായിരുന്നു. ഈ സമയം വിജയ് ബാബു അടക്കമുള്ളവർ അന്തിച്ചു നിന്നു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനെ പിടിച്ചുമാറ്റി. എന്നിട്ടും പിന്തിരിയാൻ ആരാധകൻ കൂട്ടാക്കാതിരുന്നപ്പോൾ മർദ്ദിക്കാൻ വേണ്ടി തുനിഞ്ഞു സെക്യൂരിറ്റി ഉദ്യോഗസ്ഥർ. എന്നാൽ, ഇത് കണ്ട വിക്രം തടഞ്ഞു. ആരാധകനെ ചേർത്തു നിർത്തി ഫോട്ടോയെടുത്തും. ഇതോടെ മനം കുളിർത്ത ആരാധകൻ വിക്രമിന്റെ കവിളിൽ ഉമ്മ കൊടുക്കുകയും ചെയ്തു.

സൂപ്പർതാരമാണെങ്കിലും താരജാഡകളില്ലാത്ത നടനാണ് താനെന്ന് തെളിയിക്കുകയായിരുന്നു വിക്രം. ആരാധകരോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹവും വാത്സല്യത്തിന്റെ തെളിവിയാി മാറി ഈ സംഭവം. ഈ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേളയിൽ തന്നെ വിക്രമിന്റെ ഭാഗത്തു നിന്നും ഹോട്ടൽ ജീവനക്കാരിക്കും ഒരു സർപ്രൈസുണ്ടായി. താമസിക്കുന്ന ഹോട്ടലിൽ വിക്രത്തെ കാണാൻ നിരവധി ആളുകൾ കൂടിയിരിക്കുന്നു. ഇതിനിടെ അദ്ദേഹത്തെ ഒരുനോക്ക് കാണാനും കൂടിനിന്നൊരു ഫോട്ടോ എടുക്കാനും താൽപര്യത്തോടെ കാത്തുനിൽക്കുകയായിരുന്നു ഹോട്ടൽജീവനക്കാരിയെ അപ്രതീക്ഷിതമായാണ് വിക്രം ഞെട്ടിച്ചത്. ആരാധികയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കാൻ വിക്രം അന്ന് മുൻപന്തിയിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP