Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടുകട ചിക്കൻ

തട്ടുകട ചിക്കൻ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ള സാധനങ്ങൾ

1. കോഴി കഷണങ്ങളാക്കിയത് - 1 കിലോ

2. സവാള - 2

3. മുളകപൊടി - 1 ടേ.സ്പൂൺ

4. വറ്റൽമുളക് പൊടി - 2 ടേ.സ്പൂൺ

5. കുരുമുളക് - 1 ടീ.സ്പൂൺ

6. ഇഞ്ചി - വലിയ കഷണം

7. വെളുത്തുള്ളി - 12 അല്ലി

8. വെളീച്ചെണ്ണ - 1 കപ്പ്

9. പച്ചമുളക് - 2 എണ്ണം

10. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

കോഴി ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും തൊലിയോടെ ചതച്ചുവെക്കുക. 2 മുതൽ 7 വരെയുള്ള ചേരുവകൾ ഇറച്ചിയും ചേർത്ത് യോജിപ്പിച്ച് ഉപ്പ് ചേർത്ത് തിരുമി വെക്കുക. 2 മണിക്കൂർ എങ്കിലും വെക്കണം. ചൂടായ എണ്ണയിൽ വറുത്തുകോരുക.

അലങ്കരിക്കാൻ

ച്ചമുളക് കീറിയിട്ടതും,സവാള എന്നിവ മുകളിൽ അരിഞ്ഞിട്ട ശേഷം വിളമ്പാം. പൊറോട്ട ചപ്പാത്തി എന്നിവക്കൊപ്പം കഴിക്കാം. ഒരുമിച്ചു തിരുമിച്ചേർത്ത് വെക്കാം എന്നുള്ളത് കാരണം. പെട്ടെന്നു തയ്യാറാക്കാവുന്ന ഒന്നാണ് ഈ ചിക്കൻഫ്രൈ.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP