തിരുവനന്തപുരത്തു സബർബൻ ട്രെയിൻ ലൈൻ; ചെങ്ങന്നൂർ തീർത്ഥാടക സൗഹൃദ സ്റ്റേഷനാക്കും; യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടില്ല; ലേഡീസ് കമ്പാർട്ട്മെന്റുകൾ ട്രെയിനിന്റെ മധ്യഭാഗത്ത്: റെയിൽ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: യാത്രാക്കൂലി - ചരക്കുകൂലി വർധന പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാരിന്റെ റെയിൽ ബജറ്റ്. കേരളത്തിനു പുതിയ ട്രെയിനുകളൊന്നും ബജറ്റിലില്ല. അതേസമയം, തിരുവനന്തപുരത്തു സബർബൻ ട്രെയിൻ ലൈൻ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു റെയിൽ ബജറ്റിൽ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ തീർത്ഥാടക സൗഹൃദ സ്റ്റേഷനാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
പുതിയ ട്രെയിനുകളോ നിലവിലുള്ള ട്രെയിനുകളുടെ ദീർഘിപ്പിക്കലോ ഇത്തവണയും കേരളത്തിന് ഇല്ല. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ചു വികസിപ്പിക്കുമെന്നതും കേരളത്തിനുള്ള ബജറ്റ് പ്രഖ്യാപനത്തിൽപ്പെടുന്നു.
തെരഞ്ഞെടുപ്പു നടക്കുന്ന കൊൽക്കത്ത, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളുടെ പേരെടുത്തു പറഞ്ഞും പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനുള്ള നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റിൽ ജനപ്രിയ പദ്ധതികളും നിരവധിയാണ്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതു കണക്കിലെടുത്താണ് ബജറ്റിൽ ജനപ്രിയ നടപടികൾ.
ലേഡീസ് കമ്പാർട്ട്മെന്റുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കും, റെയിൽവെയുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലഭ്യമാക്കും, ചരക്കുതീവണ്ടികൾക്കും ടൈം ടേബിൾ നടപ്പാക്കും, ഇക്കൊല്ലം 400 സ്റ്റേഷനുകൾ വൈഫൈ ആക്കും, 2020ഓടെ ആളില്ലാ ലെവൽക്രോസുകൾ ഇല്ലാതാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണു റെയിൽ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വെല്ലുവിളികൾ നിറഞ്ഞ യാത്രയാണ് ഇന്ത്യൻ റെയിൽവെയുടേതെന്ന് റെയിൽമന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരണത്തിന് ആമുഖമായി പറഞ്ഞു. ജനപ്രിയ ബജറ്റായിരിക്കുമെന്നും മുഖവുരയിൽ മന്ത്രി പറഞ്ഞു. സാധാരണക്കാർക്കായുള്ള ബജറ്റാകും ഇത്. റെയിൽവെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ കാലമാണിത്. ശമ്പള കമ്മിഷൻ ശുപാർശ നടപ്പാക്കുന്നത് മൂലം 32.9 ശതമാനം ചെലവ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കുന്ന വരുമാനം 1,84,000കോടി രൂപയാണ്. ഇന്ത്യൻ റെയിൽവേയുടെ യാത്ര വെല്ലുവിളികളിലൂടെയാണ്. നിരക്ക് കൂട്ടാതെ വരുമാനം വർദ്ധിപ്പിക്കലാണ് ലക്ഷ്യം. പതിനൊന്നു ശതമാനം മാത്രമാണ് റെയിൽവേയുടെ വരുമാനം കൂടിയതെന്നു സുരേഷ്പ്രഭു പറഞ്ഞു. വരുമാന മാർഗ്ഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു റെയിൽവേയുടെ വരുമാനം കൂട്ടുകയെന്ന പഴയ രീതിയിൽനിന്നു മാറി ചിന്തിക്കുകയാണെന്നു പറഞ്ഞാണു റെയിൽ മന്ത്രി സുരേഷ് പ്രഭു ബജറ്റ് പ്രഖ്യാപനങ്ങൾ തുടങ്ങിയത്. വരുന്ന സാമ്പത്തിക വർഷം 184820 കോടി രൂപയുടെ വരുമാനമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ വരുന്ന അഞ്ചു വർഷംകൊണ്ട് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് എൽഐസി സമ്മതിച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു അറിയിച്ചു. വരുന്ന സാമ്പത്തിക വർഷം 2500 കിലോമീറ്റർ ബ്രോഡ് ഗേജ് ലൈനുകൾ സ്ഥാപിക്കും. ഡൽഹി ചെന്നൈ, ഖരക്പുർ മുംബൈ, ഖരക്പുർ വിജയവാഡ എന്നീ ചരക്ക് ഇടനാഴികൾ തുറക്കും. നർഗോൾ, ഹസിറ തുറമുഖങ്ങളുമായി ഈ സാമ്പത്തിക വർഷം റെയിൽ കണക്ടിവിറ്റി ആരംഭിക്കും. പിപിപി മോഡലിലായിരിക്കും ഇതു നടപ്പാക്കുക. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി രണ്ടു ലോക്കോ ഫാക്ടറി തുറക്കുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. 40,000 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.
റെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനു വിപുലമായ പദ്ധതിയാണു വിഭാവനംചെയ്തിരിക്കുന്നത്. 475 റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി 17,000 ബയോ ടോയ്ലെറ്റുകൾ സ്ഥാപിക്കും. റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ബയോ വാക്വം ടോയ്ലെറ്റ് ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ സ്ഥാപിക്കും. ട്രെയിനുകളുടെ സമയക്ലിപ്തത ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ ആലോചിക്കുന്നുണ്ട്. മൊബൈൽ ആപ് അധിഷ്ടിത ടിക്കറ്റിങ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അൺ റിസർവ്ഡ് ടിക്കറ്റുകളും ആപ്പ് വഴി നൽകും. ക്യാഷ്ലെസ് പർച്ചേസിനായി ഗോഇന്ത്യ സ്മാർട്ട് കാർഡ് സ്കീം നടപ്പാക്കും.
മുതിർന്ന പൗരന്മാർക്ക് ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യം ഏർപ്പെടുത്തുമെന്നും സുരേഷ് പ്രഭു ബജറ്റ് അവതരണത്തിൽ പറഞ്ഞു. 2017- 18ൽ ഇന്ത്യൻ റെയിൽവേ 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ റെയിൽ പാതകൾ സൃഷ്ടിക്കും. ചരക്കുനീക്കത്തിന് തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ പാതകളുണ്ടാക്കും. സംസ്ഥാന സർക്കാരുകളുമായി ചേ!ർന്ന് പുതിയ 44 പദ്ധതികൾ നടപ്പാക്കും . മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി രണ്ടു എഞ്ചിൻ ഫാക്ടറികൾ സ്ഥാപിക്കും. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17,000 ബയോ ടോയ്!ലറ്റുകൾ സ്ഥാപിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
100 റെയിൽവേ സ്റ്റേഷനുകളിൽ ഇതിനോടകം വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് 400 സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കും. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 182 എന്ന ഓൾ ഇന്ത്യ ഹെൽപ്പ് ലൈൻ ആരംഭിക്കും. 311 സ്റ്റേഷനുകളിൽക്കൂടി സിസിടിവി സുരക്ഷാവലയത്തിലാകും. ദീർഘദൂര യാത്രക്കാർക്കായി അന്ത്യോദയ എക്സ്പ്രസ് എന്ന പേരിൽ അൺ റിസർവ്ഡ് ട്രെയിനുകൾ തുടങ്ങും. ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും. ദീൻ ദയാൽ കോച്ചുകൾ എന്നാകും ഇവ അറിയപ്പെടുക. രാത്രികാല ഡബിൾ ഡെക്കർ ട്രെയിനുകൾ ഏർപ്പെടുത്തുമെന്നതും ബജറ്റിന്റെ ജനപ്രിയ പ്രഖ്യാപനമാണ്. കോച്ചുകളിൽ ജിപിഎസ് അധിഷ്ഠിത അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ടിക്കറ്റുകളിൽ ബാർ കോഡ് നൽകും. 139 സേവനം വഴി ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ സൗകര്യം നൽകുമെന്നതും ബജറ്റിന്റെ പ്രധാന പ്രഖ്യാപനമാണ്.
ബജറ്റിലെ നിർദ്ദേശങ്ങൾ:
- യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടില്ല
- താഴ്ന്ന പ്ലാറ്റ്ഫോമുകളുടെ ഉയരും കൂട്ടും
- 139 എന്ന നമ്പർ വിളിച്ചാൽ ടിക്കറ്റുകൾ റദ്ദാക്കാം
- തിരുവനന്തപുരം ഡൽഹി യാത്രാസമയം 6 മണിക്കൂർ കുറയും
- ടിക്കറ്റ് എടുക്കാൻ ആപ്ലിക്കേഷൻ ആരംഭിക്കും
- യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് നടപ്പാക്കും
- തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് ആരംഭിക്കും
- 2500 കുടിവെള്ള വിതരണ മെഷീനുകൾ സ്ഥാപിക്കും
- കൈ കുഞ്ഞുങ്ങൾക്കു വേണ്ടി ബേബി ഫുഡ്, പാൽ എന്നിവ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാക്കും
- തിരുവനന്തപുരത്ത് സബർബൻ ട്രെയിൻ ആരംഭിക്കും
- ഉദയ് എക്സ്പ്രസുകൾ മുഴുവൻ എസി. രണ്ടു നിലയുള്ള ട്രെയിനിൽ 40 ശതമാനം അധിക വാഹകശേഷി
- മുംബൈയിൽ പുതിയ മെട്രോയ്ക്കു നിർദ്ദേശം
- പോർട്ടർമാരുടെ പേര് സഹായക് എന്നാക്കും
- ചെങ്ങന്നൂർ തീർത്ഥാടക സൗഹൃദ സ്റ്റേഷനാക്കും
- ടിക്കറ്റുകളിൽ ബാർകോഡ് നടപ്പാക്കും
- സ്റ്റേഷനുകളുടെ ചുമരുകളിൽ മ്യൂറൽ പെയിന്റിംഗുകൾ സ്ഥാപിക്കും
- മുഴുവൻ കോച്ചുകളും 3 ടയർ എസിയായി ഹംസഫർ എക്സ്പ്രസ്
- ഡബിൾഡെക്കർ ട്രെയിനുകൾ ആരംഭിക്കും
- ചെലവു ചുരുക്കലിലൂടെ 3000 കോടി ലാഭിക്കും
- ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 130 കിമീ ആയി വർധിപ്പിക്കും
- കക്കൂസുകൾ വൃത്തിയാക്കാൻ എസ്എംഎസ് സംവിധാനം
- തൽകാൽ കൗണ്ടറുകളിൽ സിസിടിവി സ്ഥാപിക്കും
- റിസർവേഷനില്ലാത്ത ദീർഘദൂര സർവീസുകൾ ആരംഭിക്കും
- ഗുജറാത്തിലെ വദോദരയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും
- 1750 ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീനുകൾ സ്ഥാപിക്കും
- 3 പുതിയ ചരക്ക് ഇടനാഴികൾ തുറക്കും
- ആധുനീകരണം സ്വകാര്യ പങ്കാളിത്തത്തോടെ
- 400 സ്റ്റേഷനുകൾ പിപിപി മാതൃകയിൽ ആധുനീകരിക്കും
- നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ ഫേസ്ബുക്ക് പേജ്
- 17000 ബയോ ടോയ്ലെറ്റുകൾ കൂടി സ്റ്റേഷനുകളിൽ
- ലേഡീസ് കോച്ച് ട്രെയിനിന്റെ മധ്യത്തിലാക്കും
- റെയിൽവേയുടെ വിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ ജനങ്ങളിലെത്തിക്കും
- 100 സ്റ്റേഷനുകളിൽ കൂടി വൈഫൈ
- 2020 ൽ ചരക്കുതീവണ്ടികൾക്ക് ടൈംടേബിൾ
- സീനിയർ സിറ്റിസൺ ക്വാട്ട 50% കൂട്ടും
- 92714 കോടി മുടക്കി പുതിയ 44 പദ്ധതികൾ ഈ വർഷം
- 40000 കോടി ചെലവിട്ട് രണ്ടു ലോക്കോ ഫാക്ടറികൾ സ്ഥാപിക്കും
- ചരക്കു ട്രെയിനുകൾക്കു ടൈം ടേബിൾ നടപ്പാക്കും
- ഡൽഹി-ചെന്നൈ ചരക്ക് ഇടനാഴി യാഥാർഥ്യമാക്കും
- മെയിൽ എക്സ്പ്രസ് ട്രെയിനുകളുടെ വേഗം 80 കിലോമീറ്ററായി കൂട്ടി
- ഈ വർഷം പ്രതീക്ഷിക്കുന്നത് 10 ശതമാനം വരുമാന വർധന
- 1600 കിലോമീറ്ററിൽ വൈദ്യുതീകരണം ഈ വർഷം
- തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം പുതിയ പാത
- 2800 കിലോമീറ്റർ പുതിയ പാതകൾ സ്ഥാപിക്കും
- 2020 ഓടെ ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും
- 2000 കിലോമീറ്ററുകളിൽ കൂടി വൈദ്യുതീകരണം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്