Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയതു വഞ്ചന; നീതി നിഷേധിക്കപ്പെട്ടവർക്കും വോട്ടുണ്ടെന്ന് ഓർക്കണമെന്നും മാർ ക്ലിമീസ് കാതോലിക്ക ബാവ

നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയതു വഞ്ചന; നീതി നിഷേധിക്കപ്പെട്ടവർക്കും വോട്ടുണ്ടെന്ന് ഓർക്കണമെന്നും മാർ ക്ലിമീസ് കാതോലിക്ക ബാവ

തിരുവനന്തപുരം: നാടാർ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രുക്ഷ വിമർശനവുമായി മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ രംഗത്ത. നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയതു വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

നീതി നിഷേധിക്കപ്പെട്ടവർക്കും വോട്ടവകാശമുണ്ടെന്ന് സർക്കാർ ഓർക്കണം. യു.ഡി.എഫ് സർക്കാർ കോർപ്പറേറ്റുകൾക്കും സംഘടിത ശക്തികൾക്കും മുമ്പിൽ എല്ലാം മറക്കുകയാണെന്നും ക്ലിമീസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്വപ്ന പദ്ധതികൾ നടപ്പിലാക്കുകയാണ്. എന്നാൽ, പാവപ്പെട്ടവരുടെ കണ്ണുനീർ കാണുന്നില്ല. വിശ്വാസികളായ വോട്ടർമാരുടെ ശക്തി യു.ഡി.എഫിന് കാണിച്ചു കൊടുക്കണം. നാടാർ സമുദായത്തിന്റെ കണ്ണുനീരിന് സർക്കാർ വലിയ വില കൊടുക്കേണ്ടി വരും. നീതി നിഷേധത്തെ സഭ ഒറ്റക്കെട്ടായി എതിർക്കും. നാടാർ വോട്ട് വാങ്ങി തിരുവനന്തപുരത്ത് നിന്ന് വിജയിച്ച എംഎ‍ൽഎമാർ ഇക്കാര്യം ഓർക്കണമെന്നും കാതോലിക്ക ബാവ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP