Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനയ്യകുമാറിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച വീഡിയോ വ്യാജമെന്നു ഫോറൻസിക് റിപ്പോർട്ട്; രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്തതെന്നും കണ്ടെത്തൽ

കനയ്യകുമാറിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച വീഡിയോ വ്യാജമെന്നു ഫോറൻസിക് റിപ്പോർട്ട്; രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്തതെന്നും കണ്ടെത്തൽ

ന്യൂഡൽഹി: ജെഎൻയു വിഷയത്തിൽ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച വീഡിയോ വ്യാജമെന്നു കണ്ടെത്തൽ. ഡൽഹി സർക്കാരിന്റെ ഫോറൻസിക് പരിശോധനയിലാണു വീഡിയോ വ്യാജമെന്നു കണ്ടെത്തിയത്.

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്തതാണെന്നും ഏഴു വീഡിയോയിൽ രണ്ടെണ്ണം വ്യാജമാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ജവഹർലാൽ നെഹ്‌റു സർവകലാശാല വിഷയത്തിൽ കഴിഞ്ഞ ദിവസം കോടതിക്കു മുന്നിൽ ഡൽഹി പൊലീസ് നാണംകെട്ടിരുന്നു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു തെളിവില്ലെന്നു പൊലീസിനു കോടതിയിൽ സമ്മതിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണു കനയ്യ കുമാറിനെ കുടുക്കാൻ മനഃപൂർവം ചിത്രീകരിച്ച വീഡിയോയാണെന്നുള്ളതിനു തെളിവും വന്നത്.

എന്താണ് രാജ്യദ്രോഹമെന്ന് അറിയാമോ എന്നു ചോദിച്ചാണു കഴിഞ്ഞ ദിവസം ഹൈക്കോടതി ഡൽഹി പൊലീസിനെ വിമർശിച്ചത്. കനയ്യ കുമാറിനെതിരെ തെളിവുണ്ടെന്നു നേരത്തെ പറഞ്ഞിരുന്ന ഡൽഹി പൊലീസ് കോടതിയില മലക്കം മറിയുകയായിരുന്നു. തെളിവുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിഞ്ഞില്ല. തുടർന്നു കേസിൽ വിധി പറയാനായി കോടതി ബുധനാഴ്ചത്തേക്കു മാറ്റുകയും ചെയ്തു. കനയ്യ കുമാർ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നായിരുന്ന ഡൽഹി പൊലീസിന്റെ അവകാശവാദം. ഈ വീഡിയോകളുടെ പരിശോധനയിലാണു ഇവയിൽ പലതും എഡിറ്റ് ചെയ്തു കൂട്ടിച്ചേർത്തതാണെന്നു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP