Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് പി ഫോർട്ട് ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചപ്പോൾ പുറംലോകം കാണില്ലെന്ന് ഭീഷണി; ബ്ലഡ് ഡോണേഴ്‌സ് നേതാവിനെ കള്ളക്കേസ് ചുമത്തി പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതിയുമായി പ്രവർത്തകർ; പ്രതിഷേധം ശക്തം

എസ് പി ഫോർട്ട് ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചപ്പോൾ പുറംലോകം കാണില്ലെന്ന് ഭീഷണി; ബ്ലഡ് ഡോണേഴ്‌സ് നേതാവിനെ കള്ളക്കേസ് ചുമത്തി പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതിയുമായി പ്രവർത്തകർ; പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പകൽകൊള്ളകളെ കുറിച്ചുള്ള വാർത്തകൾ പലതവണ പുറത്തുവന്നിട്ടുണ്ട്. അമിതമായ ഫീസ് ഈടാക്കുകയും ചെറിയ അസുഖത്തിന് ചികിത്സ തേടി പോയാലും പതിനായിരങ്ങൾ ചികിത്സാഫീസ് ഈടാക്കുകയും ചെയ്യുന്ന വിധത്തിലാണ് ആശുപത്രികളുടെ പ്രവർത്തനങ്ങൾ. ഇതിനെതിരെ പ്രതികരിച്ചാൽ രാഷ്ട്രീയ- ഉന്നത സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യും. ഇത്തരത്തിൽ ഒരു ആക്ഷേപം ഉയർന്നിരിക്കുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ ആശുപത്രിയായ എസ് പി ഫോർട്ടിനെതിരെയാണ്.

ഗുരുതരാവസ്ഥയിൽ ചികിത്സക്കെത്തിച്ച രോഗിയിൽ നിന്നും അമിതമായ ഫീസ് ഈടാക്കിയതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ എസ്‌പി ഫോർട്ട് ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും മാനേമെന്റിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചുവെന്ന പരാതിയുമാണ് ഉയർന്നിരിക്കുന്നത്. കേരള ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ നേതാവായ അനീഷ് പോത്തൻകോടിനെയാണ് ഫോർട്ട് പൊലീസ് തല്ലിച്ചതച്ചെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളാ ബ്ലഡ് ഡോണേഴ്‌സ് നേതാക്കൾ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

രജിസ്‌ട്രേഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിൽ ഒരു വ്യക്തിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ കാൽ മുറിച്ചു മാറ്റണമെന്നാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചതെന്നാണ് പരാതി. എന്നാൽ കൊച്ചിയിലെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കാൽ മുറിക്കാതെ തന്നെ നടക്കാൻ പറ്റുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ഈ സംഭവത്തെ കുറിച്ച് എസ് പി ഫോർട്ട് ആശുപത്രിയിൽ എത്തി പറഞ്ഞപ്പോൾ അധികാരികൾ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ആക്ഷേപം. 'ഈ ബിസിനസ് ഞങ്ങൾ ചെയ്യുന്നത് കുറെ നാൾ ആയി, ഇതു പുറത്തു പറഞ്ഞാൽ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ' എന്ന പ്രതികരണം ആണ് ലഭിച്ചതെന്നും രക്തദാതാക്കളുടെ സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

ഈ സംഭവത്തിന് ശേഷം ആശുപത്രി അധികൃതർ ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി പരാതി നൽകുകയാണ് ഉണ്ടായത്. ഇതനുസരിച്ച് ബ്ലഡ് ഡോണേർസ് കേരളയുടെ തിരുവനന്തപുരം കോർഡിനേറ്റർ കൂടിയായ അനീഷിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി 10 ഓളം പൊലീസുകാർ ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വച്ചുവെന്നുമാണ് പരാതി.

എസ്‌ഐയോട് അടക്കം പരാതി ബോധിപ്പിച്ചെങ്കിലും ഫോൺ വിട്ടുനൽകാൻ പോലും തയ്യാറായില്ലെന്ന് അനീഷ് പരാതിപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. തനിക്കും തന്റെ കുടുംബത്തിന് പോലും ഭീഷണിയുണ്ടെന്ന് അനീഷ് പോത്തൻകോട് ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തിട്ടുണ്ട. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതി വിനോദ് ഭാസ്‌കർ എന്നയാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഭ്യന്തര മന്ത്രി , ആരോഗ്യ മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധക്ക്
ഞാൻ
Vinod Bhaskaran
Mandaramangalam
Panachickavu P.O.
Perunna
Changanacherry
686102
രജിസ്‌ട്രേഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിൽ ഒരു വ്യക്തിയെ തിരുവനന്തപുരം SP Fort ഹോസ്പിറ്റലിൽ ഗുരുതര അവസ്ഥയിൽ എത്തിക്കുകയും, പിന്നീട് അമിതമായ ഫീസ് ഈടാക്കുകയും കാൽ മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ രോഗിയെ എറണകുളതുള്ളമറ്റൊരു ഹോസ്പിറ്റലിൽ ചികിത്സിക്കുകയും കാൽ മുറിക്കാതെ തന്നെ ഇപ്പോൾ നടക്കാൻ പറ്റുന്ന അവസ്ഥയിൽ എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞു. പിന്നീട് SP Fort ഹോസ്പിറ്റലിൽ എത്തി വിവരം പറഞ്ഞപ്പോൾ 'ഈ ബിസിനസ് ഞങ്ങൾ ചെയ്യുന്നത് കുറെ നാൾ ആയി , ഇതു പുറത്തു പറഞ്ഞാൽ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല ' എന്ന പ്രതികരണം ആണ് ലഭിച്ചത്. SP Fort ഹോസ്പിറ്റലിൽ മാനേജ്‌മെന്റ് അനീഷിനും അപകടം പറ്റിയ വിനീഷിനും എതിരായി കംപ്ലൈന്റ്‌റ് കൊടുക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് ബ്ലഡ് ഡോണേർസ് കേരളയുടെ തിരുവനന്തപുരം കോർഡിനേറ്റർ അനീഷ് നെ ഇന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി 10 ഓളം പൊലീസ്‌കാർ ചേർന്നു ക്രൂരമായി മർദിച്ചു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വച്ചു. അനീഷിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായത് ' ചേട്ടാ എന്റെ തലയ്ക്കു അടിച്ചപ്പോ എന്റെ ഓർമ പോയി പക്ഷെ , കാലു വയ്യാത്ത വിനീഷിനെ അവർ അടിക്കുന്നതും ഞാൻ കണ്ടു . എന്നാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം രക്തം എത്തിക്കുന്ന ബ്ലഡ് ഡോണേർസ് കേരളയുടെ സജീവ അംഗം ആയ അനീഷ് എന്നോട് വിഷമത്തോടെ പറഞ്ഞതു പൊലീസ് സ്റ്റേഷനിൽ നിന്ന് പറഞ്ഞു പോലും നിന്റെ മൊബൈൽ ഫോർമാറ്റ് ചെയ്തു തരാം എന്ന് .... ചേട്ടാ നാളെ രാവിലെ ബ്ലഡ് കൊടുക്കാൻ ഞാൻ പറഞ്ഞു വസിരിക്കുന്നവർ പോലും ഉണ്ട് ആ മൊബൈലിൽ..... എന്നാണു. ഫോർട്ട് പൊലീസ് സ്റ്റേഷൻ ചാർജ് ഉള്ള ഷാജിമോൻ എന്ന എസ്. ഐ യോട് ഞാൻ യാചിക്കുന്നതുപോലെ പറഞ്ഞു നാളെ (2/03/16) കൊച്ചു കുഞ്ഞുങ്ങൾക്ക് ഉള്‌പ്പെടെ ഒട്ടേറെ പേർക്ക് രക്തം ആവശ്യം ഉണ്ടെന്നും ആ മൊബൈലിലേക്ക് ആവശ്യക്കാരുടെ ഫോൺകോളുകൾ വരുമെന്നും. പിന്നീട് സ്റ്റേനിലേക്ക് വിളിച്ചപ്പോൾ സന്തോഷ് എന്നാ സിവിൽ പൊലീസ് ഓഫീസർ പറഞ്ഞത് സർ ഉറങ്ങിയിട്ടുണ്ടാവും എന്നും നാളെ വന്നാൽ മാറി എന്നുമാണ്. രാവിലെ 8.30 നു ബ്ലഡ് ബാങ്ക് തുറക്കുമ്പോൾ മുതൽ ബ്ലഡിന് ആവശ്യമുണ്ട് സർ എന്ന് ഞാൻ താഴ്മയോടെ പറഞ്ഞപ്പോഴും , 'അതും മൊബൈൽ എന്തിനാ ? ' എന്ന് അദ്ധ്യേഹം എന്നോട് ചോദിച്ചത്.
പിന്നെയും ഞാൻ കുറെ വിളിച്ചു...
അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവം...
എങ്കിലും ഞങ്ങളുടെ നിസ്സഹായ അവസ്ഥയിൽ ഞാൻ ഒരു മെസ്സേജ് അദ്ദേഹത്തിനു അയച്ചു...
ഇങ്ങനെ ..
Sir njan Vinod. Vilichirunnu njan Sir ne . Naale Thiruvananthapuram RCC il ulppede kochu kunjungalkku polum blood vendathanu. Sir married aanu ennu karuthunnu. Enikkum undu 3 kunjungal . Alpam enkilum manushwatham avasheshikkunnu enkil enne thirichu vilikkum ennu karuthunnu....
Thanlalkku onnum ariyillayirikkum innu avide iningal avide idichu paruvakkedu aakkiya aa cheruppakkarane kurichu. Njanum thaanum okke orikkal illathe aavum appozhum sir idippicha aa payyane pole ulla aalukale njan undakki edukkukayaanu...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP