Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിഫ്റ്റ് ഓഫാക്കിയിട്ട് ജോലിക്കാർ അവധി ആഘോഷിക്കാൻ പോയി; ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഒരു മാസം കഴിഞ്ഞ്

ലിഫ്റ്റ് ഓഫാക്കിയിട്ട് ജോലിക്കാർ അവധി ആഘോഷിക്കാൻ പോയി; ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഒരു മാസം കഴിഞ്ഞ്

ബെയ്ജിങ്: ലിഫ്റ്റ് ഓഫാക്കിയത് അറ്റകുറ്റപ്പണികൾക്കാണ്. അതിന് ശേഷം ആരും ലിഫ്റ്റിനെ കുറിച്ച് ആലോചിച്ചില്ല. ജീവനക്കാരെല്ലാം ആഘോഷത്തിലേക്കും പോയി. അതിന് ശേഷം മടങ്ങിയെത്തി ലിഫ്റ്റ് ഓൺ ചെയ്തപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹവും.

ഒരുമാസമായി അടഞ്ഞുകിടന്ന ലിഫ്റ്റിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൈനയിലെ ഷിയാങ് പ്രവിശ്യയിലാണ് സംഭവം. ഒരു മാസം മുമ്പ് അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് അടയ്ക്കുമ്പോൾ ഉള്ളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മറന്നതാണ് അപകടത്തിന് കാരണമായത്. ഒരു മാസം മുമ്പാണ് ലിഫ്റ്റിലേക്കുള്ള വൈദ്യുതിബന്ധം വേർപെടുത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കായി രണ്ട് ജീവനക്കാർ ലിഫ്റ്റ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ലിഫ്റ്റ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണവും തുടങ്ങി. മരണമടഞ്ഞ യുവതിക്ക് മറ്റ് ബന്ധുക്കളാരുമില്ലെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ യുവതിയുടെ തിരോധാനം ഒരുമാസത്തോളം പുറത്തറിഞ്ഞിരുന്നില്ല. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP